Featured
യേശുവിന്റെ കണ്ണുനീരും ഇടമറുകും !
മുംബൈയിലെ ഒരു കത്തോലിക്കാ ദേവാലയത്തിലെ ക്രിസ്തുവിന്റെ പ്രതിമയില്‍ നിന്നും ഒലിച്ചിറങ്ങിയ ജലം യേശുവിന്റെ കണ്ണുനീരാണെന്നും അതിനു ദിവ്യത്വം ഉണ്ടെന്നും മറ്റും സഭാ അധികൃതര്‍ വന്‍ തോതില്‍ പ്രചരണം നല്കി. കേട്ടറിഞ്ഞതോടെ വിശ്വാസികളുടെ ഒഴുക്കായിരുന്നു.
98 total views

ഈയിടെയായി ഈശ്വര വിശ്വാസം ജനങ്ങളില്‍ കുറച്ചു വര്ദ്ധിച്ചിട്ടുണ്ടോന്നൊരു സംശയം !! അല്ല ചില ഭൌതിക വാദികളുടെ അങ്കലാപ്പ് കണ്ടിട്ട് തോന്നി പോയതാണേ. യുക്തി വാദികള്‍ സമ്മേളനം മുറയ്ക്ക് നടത്തുന്നുണ്ടെങ്കിലും ജനങ്ങളില്‍ ദൈവ ഭയം വര്ദ്ദിക്കുന്നതെയുള്ളൂ..
അതുകൊണ്ടാണല്ലോ മുക്കിനു മുക്ക് ദിനം പ്രതിയെന്നോണം ആരാധനാലയങ്ങള്‍ കൂണുകള്‍ മുളക്കുന്നത് പോലെ പൊങ്ങി വരുന്നത് ! ഇവയില്‍ പലതും മനുഷ്യന്റെ സ്ഥായിയായ പരലോക മോക്ഷത്തിനായല്ല സ്ഥാപിതമായിട്ടുള്ളത് മറിച്ച് മനുഷ്യന്റെ വികലമായ ദൈവ സങ്കല്‍പ്പങ്ങളെ ചൂഷണം ചെയ്തു കൊണ്ട് ജീവിക്കുന്ന പുരോഹിതന്മാരുടെയും അവര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന പിന്നണിയാളുകളുടെയും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടിയാണ്. ബഹുഭൂരി പക്ഷം ഭക്ത ജനങ്ങള്‍ക്കും തങ്ങളെ ചൂഷണ വല്ക്കരിക്കപ്പെടുന്ന ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നത് പരമാര്‍ത്ഥമാണ്.
ഇത്തരം ചൂഷകന്മാര് ഏതെങ്കിലും ഒരു മതത്തില്‍ മാത്രം കണ്ടു വരുന്നതല്ല. ദൈവത്തിനു ആരാധന ചെയ്തു ദൈവ പ്രീതി കാംക്ഷിക്കെണ്ടതിനു പകരം ദൈവത്തെ കംബോള വത്കരണം ചെയ്യിക്കുന്നതില്‍ ഒരു വിധം എല്ലാ മത മേലാളന്മാരും മത്സരിക്കുന്ന കാഴ്ചയാണ് നമുക്കിന്നു ദര്‍ശിക്കാന്‍ കഴിയുന്നത്. ആത്മീയ വ്യവസായം വളര്‍ത്താന്‍ വേണ്ടി അതിന്റെ പ്രചാരകര്‍ അഴിച്ചു വിടുന്ന പ്രചാരണ കോലാഹലങ്ങള്‍ എത്രത്തോളം യഥാര്‍ത്ഥ ദൈവ സങ്കല്പങ്ങളില് നിന്നും അകന്നിരിക്കുന്നു എന്നതു പോലും ആരും മനസ്സിലാക്കുന്നില്ല എന്നുള്ളത് വേദനാജനകമാണ്.
ഇനി കാര്യത്തിലേക്ക്..
ഇന്ത്യയില്‍ ഓരോ മത വിശ്വാസിക്കും അവന്റെ മതാചാരം അനുഷ്ടിച്ചു ജീവിക്കുവാനും അത് പ്രബോധനം ചെയ്യുവാനും ഭരണ ഘടന അനുവദിക്കുന്നുണ്ട്. മത തത്വങ്ങളെ തമസ്കരിച്ചു കൊണ്ട് യുക്തിവാദികളായും ചിലര്‍ കഴിഞ്ഞു പോകുന്നു. അത്തരം ഭൌതിക വാദികളില്‍ പ്രധാനിയാണ് ശ്രീ ‘സനല്‍ ഇടമറുക്’. ഇദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു അറസ്റ്റു ചെയ്യുവാനുള്ള നീക്കത്തിലാണ് മഹാരാഷ്ട്ര പോലീസ് !! കാര്യം നിസ്സാരമല്ല! മത നിന്ദാ കുറ്റം!!
ഈ ആത്മീയ ചൂഷണത്തിനെതിരെ സനല്‍ ഇടപെടുകയും ആദ്യം തന്നെ ആ ഒലിച്ചിറങ്ങുന്ന ജലം കണ്ണീരല്ലെന്നും പിന്നെ ലബോറട്ടറി പരിശോധനയിലൂടെ അത് അഴുക്ക് ചാലിലെ വെള്ളം പൈപ്പ് ലൈനിലെ തകരാര്‍ കാരണം എങ്ങനെയോ പ്രതിമയിലേക്ക് എത്തുന്നതാണെന്നും അദ്ദേഹം തെളിയിച്ചു !! എന്നാല്‍ ആ സത്യത്തെ ഉള് കൊള്ളുവാനോ അഗീകരിക്കുവാനോ സഭാ നേതൃത്വം തയ്യാറാവാതെ സനലിനെതിരെ പരാതി പെടുകയാണ് ചെയ്തത്. പൌരോഹിത്യം അങ്ങനെയാണ്. അവര്‍ എന്നും സത്യത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കും. അത് തിരു കേശമായാലും മകര ജ്യോതിയായാലും തിരു സ്തൂപ കണ്ണീരായാലും.
ഇനി ദൈവത്തിന്റെ അസ്ഥിത്വതതിലേക്ക്
ദൈവത്തിനെ പ്രാമാണികത വെളിപ്പെടുത്താന്‍ ദൈവം ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഭൂമിയില്‍ ഇറങ്ങി വന്നു വിഗ്രഹത്തില്‍ അവന്റെ തേജസ്സിനെ സന്നിവേശിപ്പിച് കണ്ണീര് പിഴിഞ്ഞ് കാണിക്കേണ്ട ആവശ്യമുണ്ടോ ? ഒരു യഥാര്‍ത്ഥ ദൈവ വിശ്വാസിക്ക് ദൈവത്തിന്റെ അസ്ഥിത്വം ബോധ്യപ്പെടാന്‍ ഇത്തരം അത്ഭുത കൊപ്രായങ്ങളുടെയൊന്നും ആവശ്യകതയില്ല ! മറിച്ചു ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി വൈഭവത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കിയാല്‍ മതി ദൈവ മഹാത്മ്യം മനസ്സിലാവാന്‍ ; പക്ഷെ ദൈവ സങ്കല്പത്തെ ( ദയവായി ക്ഷമിക്കുക!! ഞാനീ വാക്ക് ഉപയോഗിച്ചതിനു; ദൈവം എന്നത് കേവലമൊരു സങ്കല്പമല്ല ! അത് ഭൌതികവും ആത്മീയവുമായ ഒരു യാഥാര്ത്യമാണ് ) നിഷേധിച്ചു കൊണ്ട് സ്വയം കണ്ണടച്ച് ഇരുട്ടാക്കി എന്തിനെയും യുക്തിയുടെ അളവ് കോലിലൂടെ മാത്രം നിരീക്ഷിക്കുന്ന ഒരു നിരീശ്വര വാദിക്കു ഒരു പക്ഷെ അതിനു കഴിഞ്ഞെന്നു വരില്ല ; അതവന്റെ യുക്തി രാഹിത്യതെയാണ് വരച്ചു കാണിക്കുന്നത്. വിശ്വാസി സമൂഹത്തിന്റെ അപജയവും ഇവിടെ നിരീശ്വര വാദത്തിന്റെ അടിത്തറ പാകാന്‍ സഹായകമായിട്ടുണ്ട്. ദൈവത്തെ അറിയാന്‍ യഥാര്‍ത്ഥ സ്രോതസ്സുകളായ മത ഗ്രന്ഥങ്ങളെ സമീപിക്കാതെ വികലമായ സങ്കല്പങ്ങളും ആചാര അനുഷ്ടാനങ്ങളും ദൈവിക മാര്‍ഗ്ഗത്തിലേക്ക് സമന്വയിപ്പിക്കുംബോളാണ് ചിലര്‍ക്കത് യുക്തി രാഹിത്യമായി അനുഭവപ്പെടുന്നത്.
അതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല ! യഥാര്‍ത്ഥ ദൈവിക മാര്‍ഗ്ഗ ദര്‍ശനം അവരിലെക്കെത്തിക്കുന്നതില് നമുക്ക് തന്നെയാണ് വീഴ്ച സംഭവിച്ചത്.
ഇത്തരത്തിലുള്ള തെറ്റായ ആചാര അനുഷ്ഠാനങ്ങള്‍ പിന്‍പറ്റുന്നത് കൊണ്ട് മനുഷ്യ സമൂഹത്തിനു എന്ത് നേട്ടം ലഭിച്ചു എന്ന് കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നേട്ടത്തെക്കാള്‍ പലപ്പോയും മതഭ്രാന്ത് മൂത്ത് കലാപവും നരഹത്യയും അപകടങ്ങളും അടിക്കടി അരങ്ങേറുന്നു എന്നല്ലാതെ. എല്ലായ്പോയും മത വിശ്വാസത്തിന്റെ ഭാഗമാക്കിയുള്ള ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് രംഗത്തേക്ക് വരുന്നത് അതാത് മത വിശ്വാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. ഈയടുത്തകാലത്ത് ഉണ്ടായ ഒന്ന് രണ്ടു സംഭവങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാവും ! കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് കേരളത്തിലെ മുസ്ലിം സംഘടനയില്‍ പെട്ട ഒരു വിഭാഗം പ്രവാചകന്റെതെന്നു അവകാശ വാദവുമുയര്‍ത്തി എവിടെ നിന്നോ കുറച്ചു മുടിക്കെട്ടുമായി വന്നപ്പോള്‍ അതിനെതിരെ നഖ ശിഖാന്തം എതിര്‍ത്ത് കൊണ്ട് രംഗത്തിറങ്ങിയത് മുസ്ലിം സമൂഹത്തിലെ ഉത്ബുദ്ദരായ നവോഥാന പ്രസ്ഥാന പ്രവര്‍ത്തകരാണ്; ആ മുടി വെള്ള കച്ചോടം എന്ന ആത്മീയ വ്യവസായത്തെ ചെറുത്തു തോല്‍പ്പിച്ച് യഥാര്‍ത്ഥ ദൈവിക മാര്‍ഗ്ഗത്തിലേക്ക് ആളുകളെ ക്ഷണിക്കാന്‍ കേരളത്തിലെ എല്ലാ കവലകളിലും പൊതു പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടായിരുന്നു അവരാ തട്ടിപ്പിനെതിരെ നില കൊണ്ടത്.
അത് പോലെ തന്നെ ശബരിമലയിലെ മകര ജ്യോതിയുടെ വിശ്വാസ വൈകല്യത്തെ ചോദ്യം ചെയ്തു കൊണ്ട് ആദ്യം ശബ്ദമുയര്‍ത്തിയത് ഹൈന്ദവ സമൂഹത്തിലെ പരിഷ്കര്താക്കള് തന്നെയായിരുന്നു. എന്നാല്‍ പലപ്പോയും െ്രെകസ്തവ സമൂഹത്തില്‍ നിന്നും വിശ്വാസ പരമായ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അധികമാരും പ്രതികരിച്ചു കണ്ടില്ല. സഭാ നേത്രുത്വതോടുള്ള അമിതമായ ഭയ ഭക്തി ബഹുമാനം കൊണ്ടായിരിക്കും അതിനു മുതിരാതിരിക്കുന്നത്. സഭാ നേതൃത്വത്തിന്റെ കൊള്ളരുതായ്മക്കെതിരെ പ്രതിഷേധിച്ചവരുടെ മുന്‍കാല അനുഭവവും ചിലരെ നിശബ്ധരാക്കുന്നുണ്ടാവും.
എന്തായാലും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങി തിരിച്ച സനല്‍ ഇടമറുകിനെ പോലുള്ളവരുടെ കുത്സിത ശ്രമങ്ങളെ സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ ആശയപരമായി സംവദിച്ചു കൊണ്ട് നേരിടാന്‍ െ്രെകസ്തവ വിശ്വാസികള്‍ തയ്യാറാവേണ്ടിയിരിക്കുന്നു.
പിന്നാമ്പുറം : വിപ്ലവ പാര്‍ട്ടി അനുഭാവികളെല്ലാം ഇപ്പോള്‍ മിശിഹായ്ക്കു പുറകെ ആണല്ലോ. സഖാവ് അന്ത്യ അത്താഴം വിളമ്പുന്നു. അണികള്‍ കണ്ണീര് തുടച്ചു കൊടുക്കുന്നു.
99 total views, 1 views today