യേശു ക്രിസ്തു ഉപയോഗിച്ച പാനപാത്രം കണ്ടെത്തിയതായി അവകാശപ്പെട്ടു കൊണ്ട് ചരിത്ര ഗവേഷകര്‍ രംഗത്ത് വന്നു. ലിയോണിലെ സാന്ഇസ്ദോറോ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന പാനപാത്രം ആണ് ക്രിസ്തുവിന്റെത് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 11 ാം നൂറ്റാണ്ടിലെ രാജ്ഞി യുറാക്കായുടെ ശേഖരത്തില്‍നിന്നാണു പാനപാത്രത്തെ തിരിച്ചറിഞ്ഞതെന്നു മാറഗരീത്താ ടോറസ്, ജോസ് ഒര്ടിസേ എന്നിവര്‍ പറഞ്ഞു.
ബി.സി. 200 നും 100നും മധ്യേയാണു പാനപാത്രം നിര്‍മിച്ചതെന്നാണ് ഇവര്‍ പറയുന്നത്. അറബി ഭാഷയില്‍ തയാറാക്കപ്പെട്ട രേഖയാണു പാനപാത്രത്തിന്റെ യാത്ര വിശദീകരിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത്. ജറുശലേം മുസ്ലിം സമുദായത്തിന്റെ പിടിയിലായപ്പോഴാണു പാനപാത്രം അപ്രത്യക്ഷമായത്. മുസ്ലിം പോരാളികള്‍ ഇതു ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്കു സമ്മാനിക്കുകയായിരുന്നത്രേ. ഈജിപ്തിലെ ഭരണാധികാരികളാണു പാനപാത്രത്തില്‍ സ്വര്‍ണവും മരതകവും ചേര്‍ത്ത് അലങ്കരിച്ചത്.
1050 ല്‍ പാനപാത്രം സ്പെയിനിലെ ഫെര്‍നാന്‍ഡോ ഒന്നാമന്റെ പക്കലെത്തി. പിന്നീട് ബസിലിക്കയിലേക്കു മാറി. 1950 പാനപാത്രം മ്യൂസിയത്തിനു കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നതെന്നു ലിയോണ്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ ടോറസ് പറയുന്നു.