യേശു ചുരുണ്ട തലമുടിയുള്ള ആളോ ? ഇപ്പോഴുള്ള ചിത്രത്തില്‍ നിന്നും വിഭിന്നമായ അതിപുരാതന ചിത്രം കണ്ടെത്തി !

807

02

ഇപ്പോള്‍ ചിത്രങ്ങളിലും പ്രതിമകളിലും നമ്മള്‍ കാണുന്ന രൂപമായിരുന്നില്ല യേശുവിനു ഉണ്ടായിരുന്നതെന്ന് ഗവേഷകര്‍. അദ്ദേഹം ചുരുണ്ടമുടി ഉള്ള ആളായിരുന്നു എന്നാണ് ഈജിപ്ഷ്യന്‍ ശവക്കല്ലറയില്‍നിന്നും അടുത്തിടെ ഗവേഷകര്‍ക്ക് ലഭിച്ച യേശുവിന്റെത് എന്ന് കരുതപ്പെടുന്ന അതിപുരാതന ചിത്രം സൂചന നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നിലവിലെ യേശുവിന്റെ രൂപവുമായി ഒരു ബന്ധവുമില്ലാത്തതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ചിത്രം.

ഇപ്പോള്‍ ലഭിച്ച ചിത്രത്തില്‍ ചുരുണ്ട മുടിയുള്ള യുവാവാണ് യേശു. നീളം കുറഞ്ഞ കുപ്പായം ധരിച്ചിരിക്കുന്ന യേശു വലത് കൈ ഉയര്‍ത്തി അനുഗ്രഹം നല്‍കുന്നതായാണ് ചിത്രത്തിലുള്ളത്. കെയ്‌റോ നഗരത്തില്‍നിന്നും 100 മൈല്‍ അകലെ ഓക്‌സിറിന്‍കസ് എന്ന ഈജിപ്ഷ്യന്‍ നഗരത്തിലെ ഭൂഗര്‍ഭ ശവക്കല്ലറയില്‍ നിന്നുമാണ് യേശുവിന്റേതെന്ന് കരുതുന്ന ചിത്രം കണ്ടെത്തിയത്.

01

യുവ എഴുത്തുകാരനെയും പുരോഹിതന്‍മാരെയും അടക്കം ചെയ്തിരുന്ന ശവക്കല്ലറയില്‍ ബാഴ്‌സലോണയില്‍ നിന്നുള്ള പുരാവസ്തു ഗവേഷകരാണ് പഠനം നടത്തിയത്. കണ്ടെത്തിയതില്‍ വെച്ച് യേശുവിന്റെ ഏറ്റവും പഴക്കമേറിയ ചിത്രങ്ങളിലൊന്നാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. ആദ്യകാല ക്രിസ്ത്യാനികളുടെ നിര്‍മ്മിതകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.

ചിത്രത്തിന് ചുറ്റുമുള്ള ശിലാലിഖിതം പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍.

Advertisements