“..യേശു ഭാര്യയോടൊപ്പം കേരളത്തില്‍ വന്നു; കാശ്മീരില്‍ രാജാവായി ജീവിച്ചു..!” – ക്രിസ്തീയ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വിവാദപുസ്തകം പുറത്തിറങ്ങുന്നു..

new

ക്രൈസ്തവവിശ്വാസവും, ക്രൈസ്തവആചാരങ്ങളും ആപ്പാടെ തകര്‍ക്കുന്ന രീതിയില്‍ എഴുതപ്പെട്ട ഒരു വിവാദ പുസ്തകം, അതാണ് മലയാളിയായ ആലപ്പുഴക്കാരി എഴുത്തുകാരി രതിദേവിയുടെ മഗ്ദലീനയുടെ(എന്റെയും) പെണ്‍സുവിശേഷം. ഇറങ്ങുന്നതിനുമുന്പേ വിവാദങ്ങള്‍ ഉയര്‍ത്തിയ ഈ പുസ്തകം, യേശുക്രിസ്തുവിന് കുരിശുമരണം സംഭവിച്ചിട്ടില്ലെന്നും കാശ്മീരിലെത്തി രാജാവായി ജീവിച്ചു എന്നുമാണ് പറഞ്ഞുവെക്കുന്നത്.

പിലാത്തോസിന്റെ കൈകളാല്‍, മറ്റു രണ്ട് കള്ളന്മാര്‍ക്കൊപ്പം, ആന്നത്തെ കാലത്തെ ഏറ്റവും വലിയ ശിക്ഷാ നടപടിയായ കുരിശുമരണം ഏറ്റുവാങ്ങി, പാപികളായ ജനതക്കുവേണ്ടി സ്വയം പാപങ്ങള്‍ ഏറ്റെടുത്ത് മരണം വരിച്ച്, മൂന്നാം നാള്‍ ഉയിര്‍ത്തെഴുനേറ്റു എന്നും, ഇനിയും വരുവാനിരിക്കുന്ന ലോകത്തില്‍ അവന്‍ പുനര്‍ജനിക്കും എന്ന അടിസ്ഥാന ക്രൈസ്തവവിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള രചനയാണ് ഈ പുസ്തകത്തില്‍ എഴുത്തുകാരി രതിദേവി നമ്മളോട് പറയുന്നത്.

യേശു ക്രൂശുമരണം വരിച്ചിട്ടില്ലെന്നും, കുരിശില്‍ നിന്നു രക്ഷപെട്ട യേശു ഏറെക്കാലം തന്റെ കാമുകിയും നഗരവേശ്യയും പിന്നെ ഭാര്യയുമായ മഗ്ദലനമറിയത്തോടൊപ്പം കപ്പല്‍കയറി കൊടുങ്ങല്ലൂരിലും അവിടെനിന്ന് കാശ്മീരിലുമെത്തി, അവിടത്തെ രാജാവായ ഗോപാനന്ദന്റെ പിന്‍ഗാമിയായി രാജ്യം ഭരിച്ചു എന്ന രീതിയിലുമാണ് ഈ നോവല്‍ പുരോഗമിക്കുന്നത്. ക്രൈസ്തവരുടെ വിശ്വാസത്തെ തകര്‍ക്കുന്നതും, വായനക്കാരനില്‍ ആയിരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമായ ഒടനവധി കാര്യങ്ങളിലൂടെ ഈ കഥ നമ്മെ കൊണ്ടുപോകുന്നു.

ക്രിസ്തവവിശ്വാസ സമൂഹത്തിനെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയില്‍ എഴുതിയ ഈ ഭാവനാകൃതി, ഇംഗ്ലീഷിലും, മലയാളത്തിലും ഒരെസമയമാണ് രതിദേവി രചിച്ചത്. 2014ലെ ബുക്കര്‍ പ്രൈസിന് വരെ പരിഗണിക്കപ്പെട്ടിട്ടുള്ള ഈ നോവല്‍, അന്തരാഷ്ട്ര തലത്തില്‍ വരെ വിവാദങ്ങള്‍ സൃഷ്ട്ടിക്കുമെന്നതില്‍ തെല്ലും സംശയമില്ല.

കാശ്മീര്‍ രാജാവായ ഗോപാനന്ദന്റെ മകളെ യേശു ഭാര്യയാക്കുകയും, തുടര്‍ന്ന്‍ മഗ്ദലനമറിയം മറിയം സന്യാസിനിയായി, ആത്മീയ ജീവിതത്തിലേക്ക് പ്രവേഷികുകയും ചെയ്യുന്നുവെന്നും, ഒപ്പം പുതിയ ഭാര്യയുമൊത്ത് യേശു വളരെക്കാലം ജീവിച്ച് കാശ്മീരില്‍ തന്നെ മരണമടയുകയും ചെയ്തുവെന്നും നോവലില്‍ പറയുന്നു.

ക്രിസ്തീയ വിശ്വാസങ്ങളുടെ അടിത്തറ ഇളക്കുന്ന രീതിയിലുള്ള ഈ രചന, വിശ്വാസികള്‍ക്കിടയിലും, സമൂഹത്തിലും വന്‍ കോളിളക്കം സൃഷ്ട്ടിക്കും എന്നതില്‍ ഒരു സംശയവുമില്ല. തൃശൂര്‍ ഗ്രീന്‍ബുക്‌സാണ് നോവല്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്.