യോഗ്യതാ പരീക്ഷ പാസായാലെ വിദേശികള്‍ക്ക് ഇനി സൗദിയില്‍ ജോലിയുള്ളൂ.!

160

77547534

ഇനി പ്രാവാസിയാകാന്‍ കൊതിക്കുന്ന മലയാളികള്‍ പരീക്ഷയും പാസകേണ്ടി വരും..! സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ യോഗ്യതാ പരീക്ഷ നടപ്പാക്കുന്നു. യോഗ്യതാ പരീക്ഷ പാസായാലെ വിദേശികള്‍ക്ക് ഇനി സൗദിയില്‍ തൊഴില്‍ ലഭിക്കുകയുള്ളു എന്ന് ചുരുക്കം.

തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന പരീക്ഷ പാസായല്ലേ ഇനി മുതല്‍ സൌദിയില്‍ പണിയെടുക്കാന്‍ ലൈസന്‍സ് ലഭിക്കുകയുള്ളൂ. വിദേശ തൊഴിലാളികളുടെ കാര്യക്ഷമത ഉയര്‍ത്തി വിദേശ രാജ്യങ്ങളിലേതിന് തുല്യമായ തൊഴില്‍ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കാനാണ് സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ ഈ നീക്കം.