fbpx
Connect with us

രംഗബോധമില്ലാത്ത കോമാളി

“അപ്പോള്‍ ഇത് ഇപ്പോള്‍ മൂന്നാം തവണ ആണല്ലേ…”

“ഉം…”

“ഹ ഹ ഹ കഷ്ടം തന്നെ…മൂന്നു തവണയും പരാജയപെട്ടു എന്ന് പറഞ്ഞാല്‍ അത് നാണകെട് തന്നെ മഹാ നാണകെട്…”

ഞാന്‍ നിര്‍വികാരത്തോടെ അയാളുടെ മുഖം നോക്കി.ആ കണ്ണുകളില്‍ തെല്ലും സഹാതാപമുണ്ടായിരുന്നില്ല,ഒരു ആ വാക്കുകളില്‍ ഒരു തരിമ്പു സ്നേഹം പോലും ഉണ്ടായിരുന്നില്ല…ആ മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാന്‍ സാധിച്ചു എന്നോടുള്ള,എന്‍റെ ചെയ്തികളോടുള്ള അയാളുടെ പുച്ഛം.അങ്ങനെയല്ലെങ്കിലല്ലെ അത്ഭുതപെടേണ്ടതുള്ളു.മുന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജയപെട്ടവനോട് ഇതില്‍ കൂടുതല്‍ ബഹുമാനം തോന്നുന്നത് എങ്ങനെ???കൌണ്‍സിലര്‍ ആണെങ്കിലും അയാളും ഒരു മനുഷ്യന്‍ തന്നെയല്ല…മനുഷ്യന്‍ മറ്റുള്ളവരുടെ ദുരിതങ്ങളില്‍ ആഹ്ലാതം കണ്ടെത്തുന്ന പ്രകൃതിയില്ലേ ഒരേ ഒരു ജീവി !!!

 106 total views,  1 views today

Published

on

“അപ്പോള്‍ ഇത് ഇപ്പോള്‍ മൂന്നാം തവണ ആണല്ലേ…”

“ഉം…”

“ഹ ഹ ഹ കഷ്ടം തന്നെ…മൂന്നു തവണയും പരാജയപെട്ടു എന്ന് പറഞ്ഞാല്‍ അത് നാണകെട് തന്നെ മഹാ നാണകെട്…”

ഞാന്‍ നിര്‍വികാരത്തോടെ അയാളുടെ മുഖം നോക്കി.ആ കണ്ണുകളില്‍ തെല്ലും സഹാതാപമുണ്ടായിരുന്നില്ല,ഒരു ആ വാക്കുകളില്‍ ഒരു തരിമ്പു സ്നേഹം പോലും ഉണ്ടായിരുന്നില്ല…ആ മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാന്‍ സാധിച്ചു എന്നോടുള്ള,എന്‍റെ ചെയ്തികളോടുള്ള അയാളുടെ പുച്ഛം.അങ്ങനെയല്ലെങ്കിലല്ലെ അത്ഭുതപെടേണ്ടതുള്ളു.മുന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജയപെട്ടവനോട് ഇതില്‍ കൂടുതല്‍ ബഹുമാനം തോന്നുന്നത് എങ്ങനെ???കൌണ്‍സിലര്‍ ആണെങ്കിലും അയാളും ഒരു മനുഷ്യന്‍ തന്നെയല്ല…മനുഷ്യന്‍ മറ്റുള്ളവരുടെ ദുരിതങ്ങളില്‍ ആഹ്ലാതം കണ്ടെത്തുന്ന പ്രകൃതിയില്ലേ ഒരേ ഒരു ജീവി !!!

Advertisement“ഏയ് താങ്കെളെന്താണ് ഒന്നും മിണ്ടാത്തത്…” അയാളുടെ ശബ്ദം പോടുതനെ എന്നെ ആലോചനയില്‍ നിന്നുണര്‍ത്തി…

“മൂന്നു തവണ പരാജയപെട്ടത്‌ എന്നത് ശരി തന്നെ…പക്ഷെ അതുകൊണ്ട് ഞാന്‍ ഇതില്‍ നിന്നും പിന്തിരിയും എന്ന് നിങ്ങള്‍ കരുതേണ്ട…ഒരു സൂചിദ്വാരത്തിന്‍റെ ഇട കിട്ടിയാല്‍ പോലും ഞാന്‍ ഇനിയും അതിനു ശ്രമിക്കും…” അത്യന്തം ക്രോധത്തോടെ ഞാന്‍ പറഞ്ഞു

“ഹ ഹ ഹ താന്‍ ഒരു വിഡ്ഢിയും എടുത്തുചാട്ടകാരനുമാണ്.അത് കൊണ്ടുമാത്രമാണ് കഴിഞ്ഞ മൂന്നു തവണയും താന്‍ മരിക്കാതിരുന്നത്.മരിക്കാന്‍ തുനിഞ്ഞവന് ധൈര്യം മാത്രം പോരാ അല്‍പ്പം തയ്യാറെടുപ്പും കൂടി വേണം.ഉറപ്പായ അവസ്സരം ഉണ്ടാക്കിയതിന്‌ ശേഷമേ ഇതിനൊക്കെ ഇറങ്ങാന്‍ പാടുള്ളൂ.അല്ലെങ്കില്‍ ഇത് പോലെ അബദ്ധമാകും…”

“ഹും താങ്കള്‍ കരുതുന്നുണ്ടാവും എന്നെ അങ്ങ് ഉപദേശിച്ചു ഉപദേശിച്ചു ഇതില്‍ നിന്നൊക്കെ പിന്തിരിപ്പിക്കാം എന്ന്.അത് നിങ്ങളുടെ വെറും വ്യാമോഹം മാത്രമാണ്.എന്‍റെ മനസ്സ് കരിങ്കല്ലുപോലെ ഉറച്ചതാണ്.ഈ തീരുമാനത്തില്‍ നിന്ന് ഇനി എന്നെ പിന്തിരിപ്പിക്കാന്‍ ദൈവം വിചാരിച്ചാല്‍ പോലും സാധ്യമല്ല…”

Advertisement“താങ്കള്‍ എന്ത് കരുതി ഞാന്‍ അങ്ങനെ ഉള്ള ഒരു മൂഡാനാണെന്നോ?സത്യത്തില്‍ ഈ കാര്യത്തില്‍ തന്നെ സഹായിക്കാനാണ് ഞാന്‍ ഇവിടെ വന്നത്.നാലാം ശ്രമത്തില്‍ വിജയം ഉറപ്പിക്കാന്‍ ഞാന്‍ താങ്കളെ സഹായിക്കാം.എന്താ സമ്മതമാണോ?”

“അയാളുടെ വാക്കുകള്‍ എന്നില്‍ അത്ഭുതം പടര്‍ത്തി.കാര്യം മനസ്സിലാകാനാവാതെ ഞാന്‍ അയാളുടെ മുഖത്തു തന്നെ നോക്കിയിരുന്നു…”

“എന്താ വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലേ.സത്യം ഞാന്‍ താങ്കളെ സഹായിക്കാം.” എന്‍റെ കൈകള്‍ കുലുക്കികൊണ്ടു അയാള്‍ പറഞ്ഞു

“എങ്ങനെ !!!” ഞാന്‍ കൌതുകത്തോടെ ചോദിച്ചു.

Advertisement“ഉം അങ്ങനെ വഴിക്ക് വാ…ഏതൊരു കാര്യത്തിനു വേണ്ടി  ഇറങ്ങിതിരിക്കുമ്പോഴും നമ്മള്‍ അതിനെ പറ്റി പൂര്‍ണ്ണമായി പഠിച്ചു മനസ്സിലാകിയതിനു ശേഷമായിരിക്കണം.നിങ്ങള്‍ മരണത്തെ തേടുന്നത് അതിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടൊന്നുമല്ല, മറിച്ചു ജീവിതത്തോടുള്ള നിങ്ങളുടെ വെറുപ്പ്‌ കൊണ്ടു മാത്രമാണ്.അവിടെ മരണം നിങ്ങള്‍ക്ക് ഒരു അഭയം അല്ലെങ്കില്‍ ഒളിചോടുവാനുള്ള ഒരു വഴി മാത്രമാണ്.ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു കുറുക്കു വഴി.സത്യമല്ലേ?”

“അത് സത്യമാണെല്ലോ.ആത്മഹത്യാ ചെയ്യുന്ന എല്ലാവരും അങ്ങനെ തന്നെയാണെല്ലോ?”

“ശരിയാണ് എല്ലാവരും അങ്ങനെ തന്നെയാണ്.പക്ഷെ ഞാന്‍ ചോദിക്കുന്നത് എന്ത് കൊണ്ട് താങ്കള്‍ക്കു ഈ കാര്യത്തില്‍ ഒന്നു വ്യത്യസ്ഥാനായികൂടാ?താങ്കളുടെ മുന്നില്‍ രണ്ടു വഴികളുണ്ട്.ഒന്നുകില്‍ നിങ്ങള്‍ ജീവിതത്തോടുള്ള വെറുപ്പ്‌ വെടിഞ്ഞു അതിന്‍റെ പ്രതിബന്ധങ്ങളെ നേരിട്ടിട്ടു അന്തസോടെ മുന്നോട്ടു പോവുക.അല്ലെങ്കില്‍ മരണത്തെ ആത്മാര്‍ഥമായി  പ്രണയിക്കുക.അതിന്‍റെ വശ്യതയും കുളിര്‍മയും ആവോളം ആസ്വദിച്ചുകൊണ്ടു അതില്‍ അലിഞ്ഞു ചേരുക…”

“ജീവിതത്തോടുള്ള വെറുപ്പ്‌ ഉപേക്ഷിക്കുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് തികച്ചും അസംഭവ്യമായ കാര്യമാകുന്നു.എന്നില്‍ നിന്ന് അതു ഒരിക്കലും പ്രതീക്ഷികേണ്ടതില്ല.പക്ഷെ രണ്ടാമത് പറഞ്ഞതിന്‍റെ പൊരുള്‍,അതു എനിക്ക് മനസ്സിലായില്ല.മരണത്തെ പ്രണയിക്കാന്‍,അതിന്‍റെ എല്ലാ ഭംഗിയും ആസ്വദിച്ച്‌ അതില്‍ ലയിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?താങ്കള്‍ ദയവു ചെയ്തു അതു എനിക്കു വിശദീകരിച്ചു തന്നാലും…”

Advertisement“തീര്‍ച്ചയായും.നമ്മളെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്താണെന്നു ചോദിച്ചാല്‍ അത്  ആഗ്രഹങ്ങളും,ഓര്‍മകളും മാത്രമാകുന്നു.എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകും പല പല ഓര്‍മകള്‍ പല പല ആഗ്രഹങ്ങള്‍.വളരെ കുറച്ചു പേര്‍ക്ക് മാത്രമേ അവരുടെ ആഗ്രഹങ്ങള്‍ വേണ്ട വിധത്തില്‍ സഫലീകരിക്കാന്‍ സാധികാറുള്ളൂ.ബാക്കി ഉള്ളവര്‍ പൊതുവേ ഉള്ളത് കൊണ്ട്  തൃപ്തിപെടുകയാണ് ചെയ്യാറ്.എന്നാല്‍ മറ്റു ചിലര്‍ക്ക് ആഗ്രഹിച്ചതോന്നും കിട്ടുകയില്ല എന്നു മാത്രമല്ല അതിനു നേരെ വിപരീതം സംഭവിക്കുകയും ചെയ്യുന്നു.പലപ്പോഴും അത്തരക്കാരാണ് ഇതുപോലെ ജീവിതമവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുന്നത്.അവിടെ അവരുടെ ആഗ്രഹങ്ങള്‍ നശിക്കുന്നില്ല.മോഹങ്ങള്‍ സാധികാത്തതിനാല്‍ അവര്‍ ജീവിതത്തില്‍ നിന്നു ഒളിച്ചോടുകയാണ് ചെയ്യുന്നത്.ഓര്‍മ്മകള്‍ അവര്‍ക്ക് വിഷധായകമാകുന്നു.അവിടെ മരണം അവര്‍ക്ക് ഒരു അഭായമാണ്…വെറും അഭയം മാത്രമാണ്.അവര്‍ അതിനെ ഒരിക്കലും പ്രണയിക്കുന്നില്ല.മരണത്തെ പ്രണയിക്കണമെങ്കില്‍ മോഹങ്ങളും,ഓര്‍മകളും മനസ്സില്‍ നിന്നു പൂര്‍ണ്ണമായും ഇല്ലാതാവണം.മനസ്സ് ഒരു വെള്ളകടലാസു പോലെ ശൂന്യമാവണം.അത് സാധ്യമായാല്‍ ആര്‍ക്കും മരണത്തെ പ്രണയിക്കാനാവും.അതിന്‍റെ വന്യമായ സൗന്ദര്യം ആസ്വദിക്കാനാവും!!!”

“ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നു അങ്ങ് പറഞ്ഞതിന്‍റെ പൊരുള്‍.ശരിയാണ് ഓര്‍മ്മകളും,ആഗ്രഹങ്ങളുമാണ് ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.അതില്‍ പാളിച്ചകള്‍ സംഭവിക്കുമ്പോള്‍ ജീവിതമുപേക്ഷിക്കുവാന്‍ തോന്നുന്നു.ആ അവസ്ഥയില്‍ അങ്ങ് പറഞ്ഞത് പോലെ മരണം മാത്രമാണ് ഞങ്ങളുടെയൊക്കെ ആകെയുള്ള ഒരു പ്രതീക്ഷ.എന്നിട്ടും നമ്മള്‍ അതിനെ ഒരു തരം ഭീതിയോടെ തന്നെ കാണുന്നു.മരണത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴും അതിനെ ആസ്വദിക്കുന്നതിനു പകരം നഷ്ടമാകാന്‍ പോകുന്ന ഒന്നിന്നും കഴിയാത്ത നമ്മുടെ ജീവിതത്തെ  ഓര്‍ത്തു നാം വൃഥാ ദുഖിക്കുന്നു…ഈ നിമിഷം മുതല്‍ മരണം എന്‍റെ കാമുകിയാകുന്നു….ഞാന്‍ അതിനെ ആത്മാര്‍ഥമായി പ്രണയിക്കുന്നു…”

“പക്ഷെ അവിടെയും ഒരു പ്രശ്നമുണ്ട്.മരണത്തെ പ്രണയിക്കുന്ന ഒരുവനില്‍ നിന്നു അതു അകന്നു അകന്നു പോകുന്നു.ഒരിക്കലും പിടിതരാത്ത ഒരു കാമുകിയെ പോലെ അത് അങ്ങനെ വഴിമാറിപോയികൊണ്ടേയിരിക്കും…പിന്നെ പതുക്കെ പതുക്കെ അത് നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കും…ആഗ്രഹങ്ങളൊക്കെ സഫലമാകുവാന്‍ തുടങ്ങും…പിന്നെ അത് നമ്മളെ ജീവിതത്തെ പ്രണയിക്കാന്‍ പഠിപ്പിക്കും…ജീവിതത്തോടുള്ള പ്രണയം പതുക്കെ മരണത്തോടുള്ള ഭീതിയായി മാറും…മരണത്തെ ഭയക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ അത് നിങ്ങളെ തേടി വരാന്‍ തുടങ്ങും…എപ്പോഴും എവിടെയും എങ്ങനെയും അത് നിങ്ങളെ വേട്ടയാടുന്നതായി നിങ്ങള്‍ക്ക് അനുഭവപെടുവാന്‍ തുടങ്ങും…അത് നിങ്ങളുടെ മനോനില തന്നെ തെറ്റിക്കും…ഒടുവില്‍ ജീവിതത്തിന്‍റെ ഏറ്റവും ഔന്നിത്യത്തില്‍ നില്‍ക്കെ നിങ്ങള്‍ അറിയാതെ തന്നെ അത് നിങ്ങളെ അപഹരിച്ചു കൊണ്ട് പോകും!!!”

“അവിടെയും ആത്യന്തികമായി സംഭവിക്കുന്നത് മരണം തന്നെയാണല്ലോ…എനിക്ക് വേണ്ടതും അതു തന്നെ…അതിനാല്‍ ഞാന്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന വഴി ഇത് തന്നെ ആയികൊള്ളട്ടെ…”

Advertisement“എല്ലാത്തിന്‍റെയും ആത്യന്തികമായ അവാസാനം മരണം തന്നെയാണ്…പക്ഷെ അത് നമ്മള്‍ ഒരിക്കലും ആഗ്രഹിക്കാത്ത നേരത്ത് പിന്തുടരുന്ന അവസ്ഥയെ പറ്റി ഒരു പക്ഷെ നിങ്ങള്‍ക്ക് ഇപ്പോള്‍ പറഞ്ഞാല്‍ മനസ്സിലാവില്ല…അനുഭവം കൊണ്ട് നിങ്ങള്‍ മനസ്സിലാക്കും…”

“നിര്‍ത്തു നിങ്ങളുടെ ഈ പ്രസംഗം… ജീവന്‍റെ മഹത്വത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് എന്‍റെ മനസ്സ് മാറ്റേണ്ട നിങ്ങളുടെ തന്ത്രം എനിക്ക് മനസ്സിലാവുന്നുണ്ട്…ഞാന്‍ വീണ്ടും പറഞ്ഞു കൊള്ളട്ടെ എന്‍റെ തീരുമാനം ഒരിക്കലും മാറുകയില്ല…മനസ്സ് കൊണ്ട് ഞാന്‍ മരണം വരിച്ചു കഴിഞ്ഞു…പരമമായ ആ സത്യത്തിലേക്കുള്ള പ്രയാണത്തില്‍ ഞാന്‍ അലിഞ്ഞുചേര്‍ന്ന് കഴിഞ്ഞു…”

“ശരി ഇതില്‍ കൂടുതല്‍ എനിക്ക് നിങ്ങളോട് ഒന്നും പറയുവാനില്ല…എന്‍റെ എല്ലാ വിധമായ ഭാവുകങ്ങളും ഞാന്‍ നിങ്ങള്‍ക്ക് നേരുന്നു…ശാന്തമായ ഒരു മരണം നിങ്ങള്‍ക്ക് സംഭവിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം…”

“എനിക്ക് ഇപ്പോള്‍ ആരോടെങ്കിലും നന്നിയുണ്ടെങ്കില്‍ അത് നിങ്ങളോട് മാത്രമാണ്…മരണത്തിനപ്പുറം ഒരു ലോകമുണ്ടെങ്കില്‍ അവിടെയും ഞാന്‍ നിങ്ങളോട് കടപെട്ടവനാകും തീര്‍ച്ച…”

Advertisementചുണ്ടില്‍ ഒരു പുഞ്ചിരി സമ്മാന്നിച്ചു ആ മനുഷ്യന്‍ വിട വാങ്ങി…വറാന്തയിലൂടെ മറയുന്ന ആ രൂപത്തെ ഞാന്‍ കണ്ണിമ്മവെട്ടാതെ നോക്കിയിരുന്നു പിന്നില്‍ നിന്ന് മറ്റൊരു വിളി കേള്‍ക്കുന്നത് വരെ…

“സാര്‍ നിങ്ങളെ കാണുവാന്‍ വേണ്ടി നിങ്ങളുടെ ജ്യേഷ്ടന്‍ എത്തിയിട്ടുണ്ട്…”

“എനിക്ക് ഇപ്പോള്‍ ആരെയും കാണുവാന്‍ താല്‍പ്പര്യമില്ല…ദയവു ചെയ്തു അദ്ദേഹതോടു പോകുവാന്‍ പറയു…”

“താങ്കള്‍ എന്ത് പറഞ്ഞാലും കണ്ടിട്ടേ പോകുകയുള്ളൂ എന്നാണു പറഞ്ഞത്…താങ്കള്‍ക്ക് സന്തോഷം പകരുന്ന എന്തോ ഒരു വാര്‍ത്തയുമായാണ് വന്നത് എന്ന് പ്രത്യേകം പറയാന്‍ പറഞ്ഞിട്ടുണ്ട്…”

Advertisementസന്തോഷം…ഹും അങ്ങനെയൊന്ന് ഇനി എനിക്ക് ഈ ജീവിതത്തില്‍ ഇനി ഉണ്ടാവില്ല.ഓരോരോ ശല്യങ്ങള്‍ വന്നുകൊള്ളും…ജീവിക്കാനേ സമ്മതിക്കുകയില്ല,എന്നാല്‍ പിന്നെ മരിക്കാനെങ്കിലും ഇവര്‍ക്കൊക്കെ അനുവദിച്ചുകൂടെ???മനസ്സില്‍ കോപം അണപൊട്ടുമെന്ന് തോന്നി…എങ്കിലും അത് പുറത്തു കാട്ടാതെയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു…

“അദ്ദേഹത്തോടു വരുവാന്‍ പറയു…”

സന്തോഷം നല്‍കാന്‍ വന്നിരിക്കുന്നു.എന്നെ ഈ അവസ്ഥയിലെത്തിച്ചതില്‍ പ്രാധാനിയാണ് ഈ മനുഷ്യന്‍.എന്നിട്ട് ഇപ്പോള്‍ എനിക്ക് സന്തോഷ വാര്‍ത്ത‍ കൊണ്ടുവന്നിരിക്കുന്നു പോലും…വേണ്ട ഞാന്‍ ഒന്നും ഓര്‍ക്കുന്നില്ല…ഓര്‍മ്മകള്‍ നശിക്കട്ടെ…

“എടാ”

Advertisementപിന്നില്‍ നിന്ന് ഏട്ടന്‍റെ ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി.ആ മുഖം വളരെ പ്രസ്സന്നമായി എനിക്ക് അനുഭവപെട്ടു.എന്തു കൊണ്ടാവാം അത്?ഗൌരവം വിടാതെ ഞാന്‍ ചോദിച്ചു

“ഉം എന്താ കാര്യം?കണ്ടിട്ടേ പോകു എന്ന് വാശി പിടിക്കാന്‍ മാത്രം എന്താണ് നിങ്ങള്‍ക്ക് എന്നോട് പറയാനുള്ളത്?ഉപദേശിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോഴേ പോകാം…ദയവു ചെയ്തു എന്നെ ശല്യം ചെയ്യരുത്…”

“അതൊന്നുമാല്ലെടാ.ഞാന്‍ അച്ഛനെ കണ്ടു.എന്‍റെ സ്ഥലം, അതു നിനക്ക് കൈമാറാന്‍ ഞാന്‍ തയ്യാറാണെന്നു അറിയിച്ചു കഴിഞ്ഞു.വേണ്ട നടപടികള്‍ ചെയ്തു വില്‍പത്രം മാറ്റി എഴുതികൊളളാന്‍ ഞാന്‍ അച്ഛനോട് പറഞ്ഞു.നീ എന്നോട് ക്ഷമിക്കണമെടാ…ഇപ്പോഴാണ് എനിക്ക് അതിന്‍റെ ഗൌരവം മനസ്സിലായത്‌…ആ സ്ഥലം എനിക്ക് കിട്ടിയിട്ട് ഒരു കാര്യവുമില്ല…നിനക്കാവുമ്പോള്‍ നിന്‍റെ സംരംഭങ്ങള്‍ സുഗമായി തുടങ്ങാനാവും…അതു വെറും എന്‍റെ ഒരു ചെറിയ പിടിവാശി കൊണ്ട് മാത്രം മുടങ്ങുന്നത് ശരിയല്ല എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി…നിന്‍റെ ജീവന് മുകളിലല്ല എന്‍റെ ഒരു വാശിയും.”

ഏട്ടന്‍റെ വാക്കുകള്‍ എന്നെ അത്ഭുതപെടുത്തി…ഇത്ര നാള്‍ പുറകെ നടന്നു കേണപെക്ഷിച്ചിട്ടും മനസ്സു മാറാതിരുന്ന ഈ ഏട്ടനു ഇപ്പോള്‍ എന്തു പറ്റി…എന്‍റെ ജീവനു ഇവര്‍ ഇത്രയ്ക്കൊക്കെ വില നല്‍കിയിരുന്നോ…അതോ എന്‍റെ മരണം ഇവര്‍ക്ക് നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നാ ഭയമാകുമോ…ഏയ് അല്ല ഞാന്‍ എന്‍റെ എല്ലാ ആത്മഹത്യ കുറിപ്പുകളിലും എന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന് കുറിക്കാറൂണ്ടല്ലോ…എന്ന് വെച്ചാല്‍ ഉള്ളിന്‍റെയുള്ളില്‍ ഇവര്‍ക്കൊക്കെ എന്നോട് സ്നേഹമുണ്ടായിരുന്നോ!!!

Advertisement“ഏട്ടാ എനിക്കിനി ഒന്നും വേണമെന്നില്ല…നിങ്ങള്‍ക്കൊക്കെ എന്നോട് സ്നേഹമുണ്ടായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്കു കുറ്റബോധം തോന്നുന്നു…പക്ഷെ എനിക്കു ഇപ്പോള്‍ ഒരു മോഹങ്ങമില്ല…എനിക്കു വേണ്ടി ഇത്ര ത്യാഗം ചെയ്യാന്‍ തയ്യാറായ ആ മനസ്സിനെ ഞാന്‍ നമിക്കുന്നു…പക്ഷെ ഒരു തിരിച്ചു വരവ് എനിക്കു സാധ്യമല്ല…ദയവു ചെയ്തു എന്നെ വെറുതെ വിടുക…”

“സത്യത്തില്‍ ഇത് പറയാന്‍ വേണ്ടി മാത്രമല്ല ഞാന്‍ വന്നിരിക്കുന്നത്.നിന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്തയുമുണ്ട് എന്‍റെ പക്കല്‍…”

“എന്ത് വാര്‍ത്ത!!!” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു

“ഞാന്‍ രമ്യയുടെ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ വരുന്നത്…വെറുതെ പോയതല്ല…നിങ്ങളുടെ ബന്ധത്തെ കുറിച്ച് ഞാന്‍ അവളുടെ വീട്ടുകാരുമായി സംസാരിച്ചു…നിന്‍റെ സ്വപ്ന സംരംഭത്തെ പറ്റിയും,അതുമായി ബന്ധപ്പെട്ടു നമ്മള്‍ക്കിടയില്‍ ഉണ്ടായ ഉരസലുകളും,നിന്‍റെ ഇപ്പോഴത്തെ അവസ്ഥയും,ഇനി അതിനുള്ള പരിഹാരങ്ങളും എല്ലാം ഞാന്‍ അവരെ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്…എല്ലാം കേട്ടിട്ടും അവര്‍ക്ക് ഈ ബന്ധത്തിനോട് വിരോധമോന്നും ഉണ്ടായില്ല…മാത്രമല്ല നീ മൂന്നു തവണ ആതമഹത്യചെയ്യാന്‍ ശ്രമിച്ച കാര്യം കേട്ടപ്പോള്‍ അവര്‍ക്ക് വിഷമം തോന്നി…ഒരിക്കലും ഒരു സഹതാപം കൊണ്ടല്ല അവര്‍ ഇതിനു സമ്മതിക്കുന്നത്…ലക്ഷ്യങ്ങളിലേക്കുള്ള നിന്‍റെ ആത്മാര്‍ത്ഥമായ സമീപനമാണാത്രേ അവര്‍ നിന്നെ സ്വികരിക്കാന്‍ തയ്യാറായതിന്‍റെ പ്രാധാന കാരണം.ഈ കാര്യം നിന്നോട് പ്രത്യേകം പറയണമെന്നും രമ്യയുടെ അച്ഛന്‍ എന്നോടു പറഞ്ഞു…”

Advertisement“വേണ്ട എനിക്കു ഇനി ഒന്നും വേണ്ട…ദയവു എന്നെ പഴയ ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ട് പോകരുത്…ഏട്ടന്‍ പോയികൊള്ളുക…എനിക്കു കുറച്ചു സ്വസ്ഥത വേണം…”

“നീ എന്തിനാണ് ഇനിയും ഇങ്ങനെ വിഷമിക്കുന്നത്…ഞാന്‍ കരുതിയത്‌ ഇതൊക്കെ കേട്ടാല്‍ നീ സന്തോഷം കൊണ്ട് തുള്ളിചാടുമെന്നായിരുന്നു…നിന്നെ പ്രതീക്ഷിച്ചു അവള്‍ പുറത്തു നില്‍പ്പുണ്ട്…നീ ഒന്നു ഞെട്ടട്ടെ എന്ന് കരുതി അവളെ ഞാന്‍ ഇത്രയും നേരം പുറത്തു നിര്‍ത്തിയത് തന്നെയാണ്…ഞാന്‍ അവളെ വിളിക്കാം…രമ്യാ…രമ്യാ…”

എന്നെ കണ്ടതും സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ, എന്താണെന്ന് അറിയില്ല…അവള്‍ പൊട്ടി കരഞ്ഞു…

“രമ്യ എന്താണിത്…ഇങ്ങനെ കരയാതെ…നിങ്ങളുടെയൊക്കെ സാന്നിധ്യം എനിക്ക് സഹികാനാകുന്നില്ല…മനസ്സു കൊണ്ട് ഞാന്‍ മരണം വരിച്ചു കഴിഞ്ഞു…എനിക്കിനി ഒരിക്കലും പഴയത് പോലെ ആകുവാന്‍ സാധിക്കുകയില്ല…എനിക്ക് ആരെയും കാണണമെന്നില്ല…ഒരു മോഹങ്ങളുമില്ല…ഒന്നും ഓര്‍മ്മിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നുമില്ല…ഒന്നും….ഓര്‍മകളും മോഹങ്ങളും ഉപേക്ഷിച്ചു മരണമെന്ന ആ മഹാസത്യത്തെ അനുഭവിച്ചറിയാന്‍ ഞാന്‍ തയ്യാറായി കഴിഞ്ഞു!!!”

Advertisement“ഇല്ല ഏട്ടനെ മരണത്തിന് വിട്ടു കൊടുക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല…ഏട്ടന് പഴയത് പോലെ…അല്ല അതിനെകാള്‍ സന്തോഷത്തോടെ ജീവികാനാകും…ഞങ്ങള്‍ എല്ലാമുണ്ട് എട്ടന്‍റെയോപ്പം…” അവള്‍ എന്നെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു…

അവളുടെ ആലിംഗനം എന്‍റെയുള്ളിലെ മോഹങ്ങളേ വീണ്ടുമുണര്‍ത്തുന്നതായി തോന്നി…അവളുടെ പതുപതുത്ത ദേഹത്തിലെ ഇളംചൂട് എന്‍റെ സിരകളില്‍ പുതുജീവന്‍ നല്‍ക്കുന്നതായി അനുഭവപെട്ടു…ദൈവമേ എന്നെ വീണ്ടും പരീക്ഷിക്കുകയാണോ…

“മതി മതി എങ്കില്‍ നമ്മുക്ക് ഇപ്പോള്‍ തന്നെ വീട്ടിലേക്കു തിരിക്കാം.രമ്യ ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ടു വിടാം…ഇപ്പോള്‍ എല്ലാ സങ്കടങ്ങളും തീര്‍ന്നല്ലോ രണ്ടാള്‍ക്കും…” ഏട്ടന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു

പിന്നീടാങ്ങോട്ടു ജീവിതം ഒരു വസന്ത കാലത്തെ പൂങ്കാവനം പോലെ മനോഹരമായി എനിക്ക് അനുഭവപെട്ടു…മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹാങ്ങളൊക്കെ പ്രതീക്ഷതിലും മികച്ച രീതിയില്‍ മുന്നോട്ടു പോയികൊണ്ടേയിരുന്നു…ഒരു വശത്ത് എന്‍റെ സ്വപ്ന പദ്ധതിയുടെ പണികളും മറു വശത്ത് രമ്യയുമായുള്ള വിവാഹത്തിന്‍റെ ഒരുക്കങ്ങളും…ആകെ കൂടി സ്വര്‍ഗ്ഗസമാനമായ അന്തരീക്ഷം…പക്ഷെ ഒരു ഭീതി,അത് എന്നെ ദിനതോറും വേട്ടയാടികൊണ്ടേയിരുന്നു…അന്ന് ആ മനുഷ്യന്‍ പറഞ്ഞ ആ വാചകങ്ങള്‍…അത് എന്‍റെ ജീവിതത്തില്‍ സത്യമായി ഭവിക്കുന്നതായി എനിക്ക് തോന്നി…മുമ്പ് മൂന്നു തവണ മരണത്തെ തേടി ഞാന്‍ പോയപ്പോള്‍ അത് എന്നില്‍ നിന്നും വഴുതി മാറി പോകുകയായിരുന്നു…പിന്നീട് അതു വീണ്ടും ജീവിക്കാനുള്ള പ്രത്യാശകള്‍ എനിക്ക് നല്‍കി…ജീവിതം ഒരു പൂങ്കാവനം പോലെ മനോഹരമായി മാറി…ജീവിതത്തെ പ്രണയിക്കുവാന്‍ ഞാന്‍ പഠിച്ചു…ഇപ്പോള്‍ മരണമെന്നത് എന്‍റെ വന്യമായ ചിന്തകളില്‍ പോലുമില്ല…അല്ല ഞാന്‍ അത് ഒരിക്കലും ആഗ്രഹിക്കുന്നില്ല…എനിക്ക് ജീവിക്കണം…ഇനിയും ജീവിക്കണം…ഇന്ന് ഞാന്‍ മരണത്തെ ഭയക്കുന്നു…എന്ന് വെച്ചാല്‍, മരണം,അതു എന്‍റെ പിന്നില്‍ തന്നെ ഉണ്ടെന്നല്ലേ!!!മരണഭീതി എന്‍റെ മനോനില തെറ്റിക്കുന്നതായി തോന്നി…ഒടുവില്‍ ഞാന്‍ ഉറപ്പിച്ചു ആ മനുഷ്യനെ ഒരിക്കല്‍ കൂടി കാണുവാന്‍…ഇതില്‍ നിന്നും രക്ഷപെടുത്തുവാന്‍ ഒരു പക്ഷെ അദേഹത്തിനു സാധിച്ചാലോ…

Advertisement“ഹ ഹ ഹ ഹ ഹ” എന്‍റെ ആശങ്കള്‍ കേട്ടതും ആ മനുഷ്യന്‍ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…

“എടോ മഠയാ..ഞാന്‍ ആ പറഞ്ഞതൊക്കെ സത്യമാനെന്നാണോ നിങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്…അത് എന്‍റെ ഭാവനകള്‍ മാത്രമാണ്…കൌണ്‍സിലിങ്ങ് നടത്തുമ്പോള്‍ ഇത്തരം ഭാവനകള്‍ നമ്മള്‍ പയറ്റുന്നത് സ്വാഭാവികം മാത്രമാണ്…ആത്യന്തികമായി ആത്മഹത്യയില്‍ നിന്നും ആളുകളെ വഴിതിരച്ചു വിടുകയാണ് നമ്മുടെയൊക്കെ ലക്‌ഷ്യം…ഓരോരുത്തരെയും നമ്മള്‍ ഓരോ തരത്തിലാണ് സമീപിക്കുക…താങ്കളെ കണ്ടമാത്രയില്‍ തന്നെ എനിക്ക് മനസ്സിലായിരുന്നു സാധാരണ ഗതിയിലുള്ള തന്ത്രങ്ങളിലൂടെ നിങ്ങളുടെ മനസ്സു മാറ്റാനാവില്ല എന്ന്…സത്യം പറഞ്ഞാല്‍ താങ്കളുടെ കാര്യത്തില്‍ പരാജയപെട്ടു എന്നു പോലും കരുതിയിരിക്കുകയായിരുന്നു ഞാന്‍…അന്ന് ഞാന്‍ പറഞ്ഞതും താങ്കളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും തികച്ചും യാതൃശ്ചികം മാത്രമാണ്…ഇപ്പോഴുള്ള നല്ല ജീവിതം ആവോളം ആസ്വദിക്കുക…ആവശ്യമില്ലാത്ത ആശങ്കകള്‍ മനസ്സിന്നു ഉപേക്ഷിക്കുക…താങ്കളുടെ കല്യാണത്തിന് ക്ഷണിക്കാനായിരിക്കണം അടുത്ത വരവ്…ഒരു നല്ല ജീവിതത്തിനായി എന്‍റെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്…ങാ പിന്നെ ഊണു കഴിച്ചിട്ടേ ഇന്ന് ഞാന്‍ നിങ്ങളെ വിടുകയുള്ളൂ…”

അന്നത്തെ ഉച്ചയൂണ്‌ അവിടെ ആയിരുന്നു…കഴിക്കുന്നതിനിടയില്‍ ഒരുപാട് തമാശകള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു…പക്ഷെ എല്ലാം ഒരു യന്ത്രത്തെ പോലെ കേട്ടു തലയാട്ടാനെ  എനിക്ക് സാധിച്ചുള്ളൂ…ചിലപ്പോള്‍ അദ്ദേഹം പറഞ്ഞത് പോലെ തന്നെ എല്ലാം യാത്രിശ്ചികമായി സംഭവിച്ചതായിരിക്കാം…പക്ഷെ ആ യതൃശ്ചികത ഇനിയും ആവര്‍ത്തിച്ചാലോ???

റെയില്‍വേ സ്റ്റേഷനിലേക്കുള്ള നടത്താതിനിടയില്‍ ഭീതിധായകമായ പല ചിന്തകളും എന്‍റെ മനസ്സിലൂടെ കടന്നു പോയികൊണ്ടേയിരുന്നു.ദൂരെ നിന്നെവിടുന്നോ ഒരു തീവണ്ടിയുടെ ചൂളമടി ശബ്ദം കേട്ടുകൊണ്ടായിരുന്നു ചിന്തയില്‍ നിന്നു ഞാന്‍ ഉണര്‍ന്നത്…റെയില്‍ പാളങ്ങള്‍ ഉച്ച സൂര്യന്‍റെ കിരണങ്ങള്‍ തട്ടി വേട്ടി തിളങ്ങുന്നുണ്ടായിരുന്നു…ആ ചൂളമടി പിന്നില്‍ നിന്നു അടുത്തടുത്തു വന്നു കൊണ്ടെയിരിന്നു…അത് തീവണ്ടിയുടെ ചൂളമടി ശബ്ദം തന്നെയായിരിക്കുമോ???അതോ എന്‍റെ ജീവന്‍ കവര്‍ന്നെടുക്കാന്‍ വേണ്ടി വരുന്ന മരണ മണിയോ!!!

Advertisement 107 total views,  2 views today

Advertisement
Entertainment1 hour ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment2 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment2 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment3 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science4 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment4 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy4 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING4 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy4 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy5 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy5 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

Entertainment5 hours ago

മട്ടാഞ്ചേരി മൊയ്‌തുവിന്റെ ഉമ്മ പൂർണിമ ഇന്ദ്രജിത്ത്; തുറമുഖം ക്യാരക്ടർ പോസ്റ്റർ പുറത്ത്

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment7 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment21 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement