Featured
രക്താര്‍ബുദം ബാധിച്ച ഈ രോഗിയുടെ വീഡിയോ നമ്മെ കരയിപ്പിക്കും
ന്യൂ ജേഴ്സിയില്‍ നിന്നുമുള്ള ഈ 19 കാരി മാരി സൌലറിനു ഡോക്ടര്‍മാര്‍ നല്കിയ ആയുസ്സ് ഏതാനും ആഴ്ചകള്‍ മാത്രമാണ്. സ്റ്റേജ് 4 ലുക്കീമിയ ബാധിച്ച അവള്‍ക്കു അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും രണ്ടു തവണ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവള്‍ക്ക് ഒരേയൊരു ആഗ്രഹമേ ഉള്ളൂ. താന്‍ ഏറ്റവും അധികം ആരാധിക്കുന്ന ഇന്‍ഡി ബാന്‍ഡിലെ സുപ്രസിദ്ധ ഗായകന് കെല്ലിന് ക്വിന്നിനെ ഒന്ന് കണ്ടാല്‍ മതി എന്നതാണ് അത്. അതിനായി അവള് ഇറക്കിയ വീഡിയോ നമ്മെ എല്ലാവരെയും കരയിപ്പിക്കുന്നതാണ്.
90 total views

കീമോ കഴിഞ്ഞ രോഗികളെ മാനസികമായി ശക്തിപ്പെടുത്തുന്ന സംഘടനയായ ഫ്രെണ്ട്സ് ആര് ബൈ യുവര്‍ സൈഡ് ആണ് ഈ വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തത്. അപ്ലോഡ് ചെയ്തു നിമിഷങ്ങള്‍ക്കകം തന്നെ ട്വിറ്റരിലും റെഡിറ്റിലും ഇത് ഷെയര്‍ ചെയ്യപ്പെടുകയാണ്. ആയിരക്കണക്കിന് റീട്വീറ്റുകള്‍ ആണ് ഇത് നേടിയത്. അവസാനം ഈ ഗായകന്റെ ശ്രദ്ധയിലും അത് പെട്ടു.
@Kelley_Stokes #kellinmeetmarie how can we make this happen?
— Kellin Quinn (@Kellinquinn) May 9, 2013
ക്വിന്‍ അനുകൂലമായാണ് ഇതിനോട് പ്രതികരിച്ചത്. രണ്ടു പേരുടെയും കൂടിക്കാഴ്ച്ചക്കായി സുഹൃത്തുക്കള്‍ പണം നല്കി സഹായിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.
91 total views, 1 views today