രജനികാന്തിനെ സൂപ്പര്‍സ്റ്റാറാക്കിയത് കറുത്ത നിറമാണ്.!

142

Rajinikanth1

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറും യുവാക്കളുടെ സ്റ്റൈല്‍മന്നനുമായ രജനികാന്തിനെ ഇതൊക്കെയായി മാറ്റിയ ഖടകങ്ങള്‍ ഏതൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ ? തമിഴിലെ മറ്റു താരങ്ങളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് എന്താണ് ? അദ്ദേഹത്തിന്റെ യുവത്വതിന്റെ രഹസ്യമെന്താണ് ?

തന്‍റെ അറുപത്തിനാലാം വയസ്സിലും രജനി യുവാക്കളുടെ സ്റ്റൈല്‍മന്നനായി തുടരുന്നുവെങ്കില്‍ അതിന്റെ കാരണം അദ്ദേഹത്തിന്റെ കറുത്ത നിറവും മനോഹരമായ തലമുടിയുമാണ് എന്ന് തമിഴിലെ പ്രമുഖ മേക്കപ്പ് കലാകാരന്മാര്‍ പറയുന്നു.

അദ്ദേഹം മിക്ക സിനിമകളിലും ആക്ഷന്‍ ഹീറോയാണ്. മിക്ക സിനിമകളിലും അദ്ദേഹം ഒരു മുപ്പതുകാരന്‍റെ അല്ലെങ്കില്‍ ഒരു നാല്പതുകാരന്‍റെ വേഷത്തില്‍ എത്തി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിനാണ് അദ്ദേഹത്തെ ഒരുക്കുന്നവര്‍ മറുപടി പറയുന്നത്, അതെ ഉത്തരം സിമ്പിള്‍, ആ കറുത്ത നിറം തന്നെയാണ് അദ്ദേഹത്തിന്റെ അഴക്.!

രജനികാന്തിന്റെ യൌവന രഹസ്യം ആ കറുത്ത നിറവും മനോഹരമായ തലമുടിയും മാത്രമാണ് എന്നു പറയുന്ന മേക്കപ്പ് കലാകാലന്മാര്‍ അദ്ദേഹം കൃത്യമായ ഡയറ്റും ധ്യാനവും പിന്തുടരുന്നുണ്ട് എന്നും പറയുന്നു. തന്റെ തലമുടിയെ കുറിച്ച് രജനി ഒരു കാലത്ത് വളരെ വിഷണനായിരുന്നുവെന്നും പലപ്പോഴും പല രീതിയില്‍ ചീകി ഒതുക്കി ഒതുക്കി പിന്നീട് അദ്ദേഹം സ്വയം ഉണ്ടാക്കിയ ഹെയര്‍സ്റ്റൈലാണ് പല സിനിമകളിലും ഉപയോഗിച്ചത്  എന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു.

അഭിനയിക്കാന്‍ വേണ്ടി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന താരമാണ് രജനിയെന്നും അല്ലെങ്കില്‍ ഒരു സാധാരണക്കാരന്റെ വേഷപകര്‍ച്ചകള്‍ മാത്രമാണ് അദ്ദേഹം സ്വീകരിക്കാറുള്ളത് എന്നും പരസ്യമായ രഹസ്യമാണ്.

രജനികാന്തിനോട് ഷേവ് ചെയ്യാതെ താടിയും മീശയും വളര്‍ത്താന്‍ തങ്ങള്‍ ആവശ്യപ്പെടുകയും പിന്നീട് അദ്ദേഹത്തിന്റെ ആ ലുക്കിന് അനുസരിച്ച് മേക്കപ്പ് ഇടുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്നും അദ്ദേഹത്തിന്റെ മേക്കപ്പ് കലാകലന്മാര്‍ പറയുന്നു.

എല്ലാത്തിനും ഉപരി രജനികാന്ത് എന്ന നടന്‍റെ ആത്മവിശ്വാസവും സമര്‍പ്പണവുമാണ് അദ്ദേഹത്തിന്റെ യൌവന രഹസ്യങ്ങളില്‍ പ്രധാനം.