രജനികാന്ത് എല്ലാം മുന്‍കൂട്ടി കണ്ടിരുന്നു ; അവസാനം വളഞ്ഞ് ചെന്ന് ലക്ഷ്യത്തില്‍ പതിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തി

  193

  Guided-Bullet

  അങ്ങനെ വര്‍ഷങ്ങള്‍ക് മുന്‍പ് രജനികാന്ത് പറഞ്ഞതും ചെയ്തതും ഒക്കെ സത്യമായി മാറുന്നു. രജനീകാന്ത് ഒരു പുലിയാണെന്ന് ഇനിയെങ്കിലും സമ്മതിക്കാതെ തരമില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ ആക്ഷന്‍ ത്രില്ലറുകള്‍ മാത്രമല്ല സയന്‍സ് ഫിക്ഷനുകള്‍ കൂടിയായിരുന്നുവെന്ന് കാലം ഇതാ തെളിയിക്കുന്നു…

  രജനി അണ്ണന്‍ വയ്ക്കുന്ന വെടിയുണ്ട വളഞ്ഞും തിരിഞ്ഞും ഒക്കെ ചെന്ന് വില്ലന്റെ നെഞ്ചത്ത് കയറുമ്പോള്‍ ഇങ്ങനെ ഒക്കെ ഏതെങ്കിലും കാലത്ത് നടക്കുമോ എന്ന് നമ്മളില്‍ ഭൂരിഭാഗം പേരും ഒരിക്കല്‍ എങ്കിലും ചിന്തിച്ചിട്ട് ഉണ്ടാകും. പക്ഷെ ഇനി അങ്ങനെ സംഭവിക്കും,

  വളഞ്ഞ് ചെന്ന് ലക്ഷ്യം ഭേദിക്കുന്ന വെടിയുണ്ടകള്‍ അമേരിക്ക ആസ്ഥാനമായ ഒരു പ്രതിരോധ ഗവേഷണ സ്ഥാപനം വികസിപ്പിച്ചു കഴിഞ്ഞു. എക്‌സ്ട്രീം ആക്കുറസി ടാസ്‌ക്ഡ് ഓര്‍ഡനന്‍സ് വെപണ്‍ (Etxreme Accuracy Tasked Ordnance weaponþ Exacto) എന്നാണ് സംഗതിയുടെ പേര്. ടെലിഡൈന്‍ എന്ന ആയുധ നിര്‍മ്മാണക്കമ്പനിയാണ് പുത്തന്‍ സാങ്കേതിക വിദ്യ സന്നിവേശിപ്പിച്ച ഈ വെടിയുണ്ടയുടെ നിര്‍മ്മാതാക്കാള്‍.

  വെടിയുണ്ടയിലെ ചെറിയ ചിറകുകള്‍ പോലുള്ള ഭാഗം തോക്കില്‍ നിന്നും ഇരയിലേക്കുള്ള യാത്രക്കിടയില്‍ വായുവില്‍ ചെലുത്തുന്ന സ്വാധീനമാണ് ദിശമാറ്റത്തിന് സഹായിക്കുന്നത്. ഇതിലപ്പുറുള്ള സൂക്ഷ്മ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.