രജനി ആരാധകര്‍ക്ക് വേണ്ടി രജനി മുരുകന്‍ എത്തുന്നു

654

rajanimurugan
വരുത്തപ്പെടാത്ത വാലിബര്‍ സംഘം എന്ന തമിഴ് ചിത്രം ഓര്‍മയില്ലേ? ശിവകാര്‍ത്തികേയനും സൂരിയും തകര്‍ത്തഭിനയിച്ച ഈ കോമഡി ചിത്രത്തിന്റെ സംവിധായകന്‍ പൊന്‍ റാം തന്റെ അടുത്ത ചിത്രവുമായി എത്തുകയാണ്. ചിത്രത്തിന്റെ പേര് രജനി മുരുകന്‍.

 

ശിവകാര്‍ത്തികേയനും സൂരിയും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ സ്വന്തം കീര്‍ത്തി സുരേഷ് ആണ് നായിക. തിരുപ്പതി ബ്രദേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും.