രജനി ഒരു തടവ് ഡബ്ബ് ചെയ്‌താല്‍ അത് നൂറ് തടവ് ഡബ്ബ് ചെയ്ത മാതിരി.!

122

Untitled-1

അതാണ്‌ തലൈവ..!!! രജനികാന്ത് തന്റെ പുതിയ ചിത്രം ലിംഗയുടെ ഡബ്ബിംഗ് തീര്‍ത്തത് ഒറ്റ പകല്‍ കൊണ്ട്.!

തന്റെ ജീവിതത്തിലെ ഏറ്റവും ചുരുങ്ങിയ ഡബ്ബിംഗ് സമയമാണ് രജനി ലിംഗയ്ക്ക് വേണ്ടി ചിലവഴിച്ചത്. ജനിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ലിംഗയുടെ ഡബ്ബിംഗിന് രജനി എടുത്ത സമയം ഒരു പകല്‍ മാത്രം. രാവിലെ ഡബ്ബിംഗ് തിയറ്ററിലെത്തിയ അദ്ദേഹം വൈകുന്നേരത്തോടെ എല്ലാ സീനും തീര്‍ത്തു മടങ്ങി.

രജനിയുടെ ഇന്‍ട്രോഡക്ഷന്‍ സീന്‍ ഫ്രാന്‍സിലായിരിക്കും ചിത്രീകരിക്കുക. മറ്റ് പാട്ടുകള്‍ ഇറ്റലിയിലും ഹോങ്കോങ്ങിലും ആയിരിക്കും. ഐയെ വെല്ലുന്ന തരത്തിലുള്ള ലോഞ്ച് ആയിരിക്കും. അത് താമസിക്കാതെ ഉണ്ടാകും. ഹോളിവുഡില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്.