രണ്ടാമതായത് കൊണ്ട് മാത്രം മുംബൈ ഒന്നാമതാകാന്‍ സാധ്യത; ഒരു വിചിത്ര കണക്ക്

190

new

ഐ പി എല്ലില്‍ കിരീടം നേടുന്നത് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ടീമായിരിക്കും എന്ന ചരിത്രമാണ് ഈ തുണ.

കഴിഞ്ഞ നാല് വര്‍ഷമായി ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് ഐ പി എല്‍ കിരീടം ഉയര്‍ത്തിയത്.

2014 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2013 – മുംബൈ ഇന്ത്യന്‍സ്

2012 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2011 – ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഇത്തവണ മുംബൈ ആണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.

ചരിത്രവും ഒന്നാം നമ്പറുകാര്‍ക്കൊപ്പം അല്ല. ഐ പി എല്ലിന്റെ 7 വര്‍ഷത്തെ ചരിത്രത്തില്‍ ഒരൊറ്റ പ്രാവശ്യമാണ് ഒന്നാമതെത്തിയ ടീം ജയിച്ചത്. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സാണ് ഈ നേട്ടം കൈവരിച്ചത്