രണ്ടു കണ്ണും അടച്ചുള്ള വണ്ടി ഓടിക്കലാണ് ഇവിടത്തെ ‘ട്രെന്‍ഡ്’..!!!

185

02

രണ്ടു കണ്ണും മുറുക്കെ അടച്ചു പിടിക്കുക,ഇനി ബ്രേക്കിലും അക്സ്സിലേറ്ററിലും തോന്നും പടി ആയി മാറി മാറി ചവിട്ടി വണ്ടി ഓടിക്കാന്‍ പഠിക്കുക.ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എത്യോപ്പ്യയില്‍ വണ്ടി ഓടിക്കാം. ഒരു ലക്കും ലഗാനും ഇല്ലാതെ തോന്നുംപ്പോലെയാണ് അവിടത്തെ റോഡ് ഗതാഗതം. ട്രാഫിക് ലൈറ്റുകള്‍ ഇല്ല, സീബ്ര ക്രോസ്സിങ്ങുകള്‍ ഇല്ല, എന്തിന്നു വേണ്ടി വന്നാല്‍ മുന്നേ പോകുന്ന വാഹനത്തില്‍ ഇട്ടു രണ്ടു തട്ട് തട്ടാന്‍ അവിടത്തെ ഡ്രൈവര്‍മാര്‍ക്ക് പേടിയും ഇല്ല.

അവിടെ ഏത് വണ്ടി എപ്പോ എങ്ങോട്ട് തിരിയുമെന്നൊ എങ്ങോട്ട് പോകുമെന്നോ ആര്‍ക്കും ഒരു പിടിയും കാണത്തില്ല.രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍, ‘ഭാഗ്യം ഉണ്ടെങ്കില്‍,വൈകിട്ട് കാണാം’ എന്നാകും ഒട്ടു മിക്ക പേരും കുടുംബത്തിനു കൊടുക്കുന്ന വാക്ക്. ചെറിയ രാജ്യവും കുറച്ചു വാഹനങ്ങളും ആണെങ്കിലും നിയന്ത്രിക്കാന്‍ അരുമിലെങ്കില്‍ പിന്നെ യാത്രകള്‍ മരണത്തിലേക്ക് ആയിരിക്കും.