രണ്ട് മിനിക്കഥകള്‍
സത്യം
ഞാന്‍ കരഞ്ഞു..
അതാരും കണ്ടില്ല…
കരഞ്ഞു കരഞ്ഞു കണ്ണുകള്‍ ചുവത്തു….
“അത് ചുവന്ന തീക്കനലാണെന്നു” ആരോ പറഞ്ഞു….
കണ്ണുനീര് താഴെ തളം കെട്ടി കിടന്നു…
“ അത് മഴവെള്ളമാണെന്നു ” വേറൊരുത്തന്….
ഞാന്‍ ഉറങ്ങി ഉണരാത്ത ഉറക്കത്തിലേക്ക്…
അപ്പോള്‍ ഒരു സത്യം കേട്ടു..
“ ദാ കിടക്കുന്നത് ഒരു ശവമാണെന്ന് ”…
തെന്നി വീണ ചിരിയില്‍
അവള് ചിരിച്ചു..
ആ ചിരിയില്‍ വെളുത്ത മുത്തുമണികള്‍ താഴെ വീണു ചിതറിപ്പരന്നു….
മിനുസമുള്ള മുത്തുമണികള്‍….
ഞാനതില്‍ ചവിട്ടി ..തെന്നി താഴെ വീണു…
അപ്പോഴും അവള് ചിരിക്കുകയായിരുന്നു..
177 total views, 3 views today

Continue Reading