രണ്‍ബീര്‍ കപൂറിനെക്കുറിച്ച് അറിയാന്‍ 10 രസകരമായ കാര്യങ്ങള്‍

0
249

ranbir
ബോളിവുഡിന്റെ ചോക്ക്‌ലേറ്റ് ബോയ് ആണ്രണ്‍ബീര്‍ കപൂര്‍. വിസ്മയിപ്പിക്കുന്ന അഭിനയപ്രകടനങ്ങളിലൂടെയും അറിയാതൊരു ഇഷ്ടം തോന്നിപ്പിക്കുന്ന നര്‍മരംഗങ്ങളിലൂടെയും എല്ലാവര്‍ക്കും പ്രിയങ്കരന്‍. രണ്‍ബീര്‍ കപൂറിന്റെ പ്രണയബന്ധങ്ങള്‍ ഒരു തുറന്ന പുസ്തകം ആണെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റുപല കാര്യങ്ങളും ഇപ്പോഴും മിക്കവാറും ആളുകള്‍ക്ക് അപരിചിതങ്ങളാണ്. രണ്‍ബീര്‍ കപൂറിനെക്കുറിച്ച് നിങ്ങള്‍ ഇതുവരെയും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത 10 കാര്യങ്ങള്‍.

  1. രണ്‍ബീര്‍ കപൂറിനെ പ്രണയബന്ധങ്ങള്‍ മുകളില്‍ പറഞ്ഞതുപോലെ ഒരു തുറന്ന പുസ്തകം തന്നെയാണ്. എന്നാല്‍, ബോളിവുഡിലെ മറ്റൊരു യുവതാരമായ ഇമ്രാന്‍ ഖാന്റെ ഭാര്യ അവന്തിക മാലിക്കിനോട് സ്‌കൂള്‍ കാലത്ത് രണ്‍ബീര്‍ കപൂറിന് അടങ്ങാത്ത പ്രണയം ആയിരുന്നത്രേ!
  2. സിനിമയില്‍ അഭിനയിക്കുന്നതിനോട് ആദ്യമൊന്നും രണ്‍ബീര്‍ കപൂറിന് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല.രണ്‍ബീര്‍ ഒരു സിനിമാ കുടുംബത്തിലെ അംഗം ആണെന്ന് ഓര്‍ക്കണം. എന്നാല്‍, പെപ്‌സിയുടെ പരസ്യത്തില്‍ അഭിനയിക്കുക എന്നത് രണ്‍ബീര്‍ കപൂറിന്റെ വലിയൊരു ആഗ്രഹം ആയിരുന്നു. അതിനുവേണ്ടിയാണ് രണ്‍ബീര്‍ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് എന്ന് വേണമെങ്കില്‍ പറയാം!
  3. ‘ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണ്’ എന്ന് നമ്മുടെ ചാക്കോ മാഷ്‌ രണ്‍ബീര്‍ കപൂറിനോട് ആണ് പറഞ്ഞിരുന്നതെങ്കില്‍ തലകുലുക്കി സമ്മതിച്ചേനേ അദ്ദേഹം. കണക്കുകൂട്ടുന്നത് ഏറെ ഇഷ്ടമാണ് രണ്‍ബീര്‍ കപൂറിന്. വാഹനം ഓടിക്കുമ്പോള്‍ മുന്നില്‍ പോകുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിലുള്ള നമ്പറുകള്‍ കൂട്ടുക എന്നത് പുള്ളിയുടെ സ്ഥിരം പരിപാടിയാണത്രേ.
  4. രണ്‍ബീര്‍ കപൂര്‍ വളരെ വേഗത്തില്‍ സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.
  5. കപൂര്‍ കുടുംബത്തില്‍ ഓമനപ്പേരുകള്‍ സാധാരണമാണെങ്കിലും രണ്‍ബീര്‍ കപൂറിന് അങ്ങനെ ഒരു പേരില്ല. എങ്കിലും അമ്മ രണ്‍ബീര്‍ കപൂറിനെ സ്‌നേഹത്തോടെ റെയിമണ്ട് എന്നാണ് വിളിക്കുക. അമ്മയുടെ കണ്ണില്‍ സ്വന്തം മകന്‍ ആണല്ലോ പെര്‍ഫെക്റ്റ് ബോയ്.
  6. രണ്‍ബീര്‍ കപൂറിന് ഫുട്‌ബോള്‍ കളിയ്ക്കാന്‍ ഏറെ ഇഷ്ടമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുംബൈ എഫ്.സി. യുടെ സഹഉടമ കൂടിയാണ് രണ്‍ബീര്‍.
  7. അഭിനയം ആദ്യം രണ്‍ബീര്‍ കപൂറിന്റെ സ്വപ്നം അല്ലായിരുന്നു എന്ന് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ, സിനിമാകുടുംബം ആയിരുന്നിട്ടും താരപദവി അനുഭവിച്ചു തുടങ്ങിയപ്പോള്‍ അത് രണ്‍ബീര്‍ കപൂറിനെ ഏറെ ഭയപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ സാവരിയയുടെ ആദ്യ ഷോ കണ്ടു പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ രണ്‍ബീര്‍ കപൂറിനെ തൊടാന്‍ മത്സരിക്കുകയായിരുന്നു. ഇതിനിടയില്‍ സിനിമയിലെ ആ ഡാന്‍സ് സീന്‍ ഒക്കെ ഇഷ്ടപ്പെട്ട ആരാധകര്‍ അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. പേടിക്കാതെ തരമില്ലല്ലോ!
  8. ക്യാമറയ്ക്ക് മുന്നില്‍ കരയാന്‍ അത്ര മിടുക്കനല്ല രണ്‍ബീര്‍. അതുകൊണ്ട്, ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിലെ അത്തരം സീനുകള്‍ എടുക്കാന്‍ രണ്‍ബീറിനെക്കൊണ്ട് കള്ളുകുടിപ്പിക്കുകയും അദ്ദേഹത്തോട് ഇമോഷണല്‍ ആയി സംസാരിക്കുകയും ചെയ്തിരുന്നു ഡയറക്ടര്‍ അനുരാഗ് കശ്യപ്.
  9. അച്ചന്റെ സിനിമകള്‍ ഒക്കെ കാണുമെങ്കിലും അമ്മ അഭിനയിച്ച ചിത്രങ്ങള്‍ ഇതുവരെ രണ്‍ബീര്‍ കണ്ടിട്ടില്ല. അമ്മയെ സ്‌ക്രീനില്‍ കാണുക എന്നത് രണ്‍ബീര്‍ കപൂറിന് ഇഷ്ടമല്ല എന്നത് തന്നെ കാര്യം. ഒപ്പം, ആരെങ്കിലും അമ്മയുടെ അഭിനയത്തെക്കുറിച്ച് സംസാരിക്കുന്നതും!
  10. ആദ്യ ചിത്രമായ സാവരിയയില്‍ റൊമാന്റിക് സീനുകളെക്കാള്‍ രണ്‍ബീര്‍ കപൂറിനെ ഭയപെടുത്തിയിരുന്നത് ഡാന്‍സ് ആയിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് രണ്‍ബീര്‍ ഡാന്‍സ് ചെയ്യാന്‍. എന്നാല്‍, ക്രമേണ ഡാന്‍സ് രണ്‍ബീര്‍ സ്വായത്തമാക്കുക തന്നെ ചെയ്തു. പുതിയ ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കും അത് മനസിലാകും.

കടപ്പാട് : മെന്‍സ്എക്‌സ്പി.കോം

Advertisements