രഹസ്യങ്ങള്‍ ചോര്‍ത്തുന്ന എഡ്വേര്‍ഡ് സ്നോഡനെ കുറിച്ച് ചില “രഹസ്യങ്ങള്‍”

  218

  6db6013a-bfcf-4385-8edb-365736b13328-2060x1236

  എഡ്വേര്‍ഡ് ജോസഫ് സ്‌നോഡെന്‍.ഇതാണ് ഇദ്ദേഹത്തിന്റെ പൂര്‍ണ നാമം. അമേരിക്കയുടെ ചോര്‍ത്തല്‍ രഹസ്യങ്ങളും മറ്റും പുറം ലോകത്തെ അറിയിച്ചു വാര്‍ത്തകളില്‍ ഇടം നേടിയ എഡ്വേര്‍ഡ് സ്‌നോഡനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും..പക്ഷെ അദ്ദേഹത്തെ കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാം..ഇതാ സ്‌നോഡന്റെ ചില ചില്ലറ വിശേഷങ്ങള്‍…

  1.അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും അവരുടെ ചാരശൃംഖലയായ സിഐഎയുടെയുംപ്രവര്‍ത്തനങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റും ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു സ്‌നോഡന്‍.

  2. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍ തുടങ്ങി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലേക്ക് അമേരിക്ക പ്രിസം എന്ന രഹസ്യനാമത്തില്‍ നടത്തിയ ചോര്‍ത്തല്‍ പദ്ധതി പുറം ലോകത്തെ അറിയിച്ചാണ് സ്‌നോഡന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

  3. ഇന്റെര്‍നെറ്റ് സര്‍വ്വറുകളിലേക്ക് പിന്‍വാതിലിലൂടെ യഥേഷ്ടം കടന്നു കയറാനുള്ള രഹസ്യ സംവിധാനമാണ് പ്രിസം പദ്ധതി.

  4. അമേരിക്കന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ രഹസ്യ പദ്ധതി സ്‌നോഡന്‍ വലിച്ചു കീറി അടുപ്പത് വച്ചു എന്ന് നമ്മുടെ തനതായ ഭാഷയില്‍ പറയാം.

  5.ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്ദിനപ്പത്രങ്ങള്‍ വഴിയാണ് ഇദ്ദേഹം തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്.