രാജാവിന്റെ മകന്‍ മമ്മൂക്ക കളഞ്ഞ ചിത്രം; സേതുരാമയ്യരെ ലാലേട്ടനും നിരസിച്ചു

181

2407-MammoottyMohanlalEL

മലയാളത്തിലെ മഹാനടമാര്‍ നിരസിച്ച ചിത്രങ്ങളും പരസ്പരം വച്ച് മാറിയ കഥാപാത്രങ്ങളെയും നമുക്ക് ഇവിടെ ഒന്ന് പരിചയപ്പെടാം…

പലകാരണങ്ങള്‍ കൊണ്ടും ചില സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ചില സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. ഇവിടെയിതാ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടെന്ന് പറഞ്ഞ സിനിമകള്‍.

1. മമ്മൂക്ക

രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെയുള്ള ചിത്രങ്ങള്‍ ആദ്യം വന്നത് മമ്മൂക്കയ്ക്ക് ആയിരുന്നു. രാജാവിന്റെ മകന്‍, ഇരുവര്‍, ഏകലവ്യന്‍, റണ്‍ ബേബി റണ്‍, മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങള്‍ മമ്മൂക്ക വേണ്ടായെന്നു വച്ച ചിത്രങ്ങളാണ്.

2. ലാലേട്ടന്‍

മമ്മൂട്ടി അനശ്വരമാക്കിയ സിബിഐ ഡയറികുറിപ്പിലെ സേതു രമായ്യരെ അവതരിപ്പിയ്ക്കാന്‍ ആദ്യം ക്ഷണം വന്നത് മോഹന്‍ലാലിനായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന് താനിക്ക് ചേരില്ലെന്ന് പറഞ്ഞ് ലാല്‍ തന്നെ പിന്മാറുകയായിരുന്നു. രജനികാന്തിന്റെ ശിവാജിയിലെ വില്ലനെ അവതരിപിക്കാന്‍ ആദ്യം ഓഫര്‍ വന്നത് ലാലിനായിരുന്നത്രെ.

3. ദിലീപ്

ജയസൂര്യ നായകനായ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ അവസരം ആദ്യം വന്നത് ദിലീപിനായിരുന്നത്രെ. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവരില്‍ അഭിനയിക്കാന്‍ ദിലീപിനെ വിളിച്ചിരുന്നു. ഈ ചിത്രത്തിലൂടെയാണ് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

4. പൃഥ്വിരാജ്

മലയാളത്തില്‍ മാത്രമല്ല ബോളിവുഡില്‍ പോലും അവസരങ്ങള്‍ വേണ്ടെന്ന് വച്ച നടനാണ് പൃഥ്വി. കാവ്യതലൈവയിലെ സിദ്ധാര്‍ത്ഥിന്റെ വേഷവും പൃഥ്വി വേണ്ടെന്നു വച്ചതാണ്. അതുപോലെ ഉണ്ണി മുകുന്ദന്‍ ചെയ്ത മല്ലു സിംഗിലെ വേഷവും ഫഹദ് ഫാസിലിന്റെ ഡയമണ്ട് നക്ലൈസിലെ വേഷവും

5. ഫഹദ് ഫാസില്‍

ഫഹദ് നിരസിച്ച വേഷങ്ങളും ഒത്തിരിയാണ്. സപ്തമശ്രീ തസ്‌കര, ഡബ്ള്‍ ബാരല്‍, ഇവിടെ…

6. കുഞ്ചാക്കോ ബോബന്‍

ബിസ്‌നസുമായി ബന്ധപ്പെട്ട ചില തിരക്കുകള്‍ കാരണം ക്ലാസ്‌മേറ്റ്‌സിലെ വേഷം കുഞ്ചാക്കോ ബോബന്‍ വേണ്ടെന്നു വച്ചതാണ്. നരേന്‍ ചെയ്ത വേഷമാണ് കുഞ്ചാക്കോ ബോബന് നഷ്ടമായത്.