രാജ്യ തലസ്ഥാനം, പ്രൗഢഗംഭീരം … ദയനീയം …

338

01

ഇന്നലെകള്‍ അടയാളപ്പെടുത്തിവെച്ച നിര്‍മിതികള്‍ പ്രൌഢഗംഭീരമായ ഒരുകാലത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുമ്പോഴും ഏഴ് പതിറ്റാണ്ടോളമായി തുടര്‍ന്നുവരുന്ന ജനാധിപത്യ സംഹിത എന്താണ് നല്‍കിയത് എന്ന ചോദ്യമാണ് ഓരോ ഇന്ദ്രപ്രസ്ഥയാത്രികന്‍റെയും മനസ്സില്‍ ബാക്കിയുണ്ടാകുക. ചരിത്രത്തിന്‍റെ ശേഷിപ്പുകളെ സംരക്ഷിക്കാന്‍ പോലുമാകാതെ ചില അജണ്ടകള്‍ക്ക് മാത്രം ഭരിക്കുന്ന കഴിവുകെട്ട നേതൃത്വമാണോ നമ്മുടെതെന്ന് തോന്നുക സ്വാഭാവികം.

02

പ്രൌഢമാണ് രാജ്യ തലസ്ഥാനം, ഏതൊരു രാജ്യ തലസ്ഥാനത്തെയും വെല്ലുവിളിക്കാവുന്ന സൗകര്യങ്ങള്‍. നീണ്ടു നിവര്‍ന്നുകിടക്കുന്ന രാജവീഥികള്‍, പഴയതും പുതിയതുമായി മനോഹരമായ കെട്ടിടങ്ങള്‍, മുകള്‍രാജവംശം മുതല്‍ തുടങ്ങി വെച്ച ഉദ്യാനങ്ങള്‍, തിങ്ങിനിറഞ്ഞ് ഹരിതാഭമായ നടപ്പാതകള്‍.

03

ജനസാന്ദ്രമായ മെട്രോ റെയിലും ബസാറുകളും. അന്താരാഷ്ട്ര കാര്യലയങ്ങളുടെയും എംബസികളുടെയും വീഥികള്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്. രാഷ്‌ട്രപതി ഭവനും ഇന്ത്യന്‍ പാര്‍ലിമെണ്ടും ഉള്‍പടെ തലയുയര്‍ത്തിനില്‍ക്കുന്ന ഭരണസിരാകേന്ദ്രങ്ങള്‍.

04

രാജ്യതലസ്ഥാനത്തേക്കുള്ള യാത്ര ഓരോ ഭാരതീയനും വികാരനിരഭരമായിരിക്കും രാജ്യത്തിന്‌ വേണ്ടി ജീവന്‍ത്യജിച്ഛവരുടെ ഓര്‍മ്മകള്‍ നിറഞ്ഞുനില്കുന്നുണ്ടവിടം ഒരു വെടിയുണ്ട പഞ്ഞടുത്തപോളും ഹേ റാം എന്ന് വിളിച്ചു പിടഞ്ഞുവീണു മരിച്ച ഉമറിന്‍റെ ഭരണത്തെ ഇഷ്ടപ്പെട്ട രാഷ്ട്ര പിതാവും, രാജ്യത്തെ ഒറ്റക്കെട്ടായിനിര്‍ത്താന്‍ പരിശ്രമിച്ചതിന്‍റെ പേരില്‍ സ്വന്തം അംഗരക്ഷകരാല്‍ വെടിയേറ്റ് മരിക്കേണ്ടിവന്ന രാജ്യത്തിന്‍റെ ഉരുക്ക് വനിതയും, യുവത്വം അതിന്‍റെ നിറവില്‍ നില്‍ക്കവെ അന്താരാഷ്ട്ര വേദിയില്‍പോലും ഐക്യത്തിന്‍റെയും സമാദാനത്തിന്‍റെയും ശബ്ദംമുഴക്കി രാജ്യത്തിന്‍റെ അഭിമാനം നിലനിര്‍ത്താന്‍ ശ്രമിക്കവേ ശ്രീപെരുമ്പത്തൂരില്‍ ചിന്നഭിന്നമായി ചിതറിതെറിക്കേണ്ടിവന്ന രാജ്യത്തിന്‍റെ പ്രതീക്ഷയും. അങ്ങിനെ ഒരുപാട് പേര്‍, സ്വതന്ത്രത്തിന്‍റെ വെള്ളിവെളിച്ചത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച നേതാക്കള്‍, ചരിത്രത്തില്‍ എവിടെയും പേരെഴുതി ചേര്‍ക്കാന്‍ സാധിക്കാതെ വിസ്മൃതിയില്‍ ആണ്ടുപോയവര്‍.

05

ഇന്നലയുടെ അവകാശികള്‍, അതായത് താജ്മഹലിന്‍റെയും ഖുത്ത്ബ്മീനാറിന്‍റെയും ചെങ്കോട്ടയുടെയും അവകാശികള്‍ അവിടങ്ങളിലേക്ക് വരുന്ന യാത്രികരെ വലിച്ചുകൊണ്ടുരുന്ന റിക്ഷാക്കാരും യാത്രികരുടെ ചെരുപ്പ് സൂക്ഷിക്കുന്നവരുമായി അധപ്പതിച്ചകാഴ്ച്ച അതിദയനീയമാണ്.

06

ആഗ്രയിലെ മുസ്ലിങ്ങളും മധുരയിലെ ഹിന്ദുക്കളും തമ്മില്‍ വ്യത്യാസമൊന്നും ഞാന്‍ കണ്ടില്ല. അവരുടെ ജീവിത നിലവാരം അതിദയനീയമാണ് എന്ന് മാത്രമല്ല പ്രതീക്ഷയുടെ ഒരംശവും അവരില്‍ അവശേഷിക്കുന്നുമില്ല.

MC വടകര എന്ന ചരിത്രകാരന്‍ ഇങ്ങിനെ കുറിച്ചുവെച്ചിട്ടുണ്ട്: എവിടുനിന്നോ ഒരു കാറ്റ് വീശാന്‍തുടങ്ങിയിട്ടുണ്ട്, ആ കാറ്റ് കൊടുങ്കാറ്റായിമാറുമ്പോള്‍ വന്മരങ്ങളും പടുവൃക്ഷങ്ങളും കടപുഴകിവീഴും പക്ഷെ മണ്ണിനോട് ചേര്‍ന്ന് കിടക്കുന്ന പുല്‍നാമ്പുകള്‍ക്ക് അതൊരുഉത്സവകാലമായിരിക്കും.

കാതോര്‍ക്കാം നമുക്കാ മാരുതനുവേണ്ടി…

കുത്തബ് മീനാര്‍

07

08

09

10

11

12

13

ഡല്‍ഹി ജുമാമസ്ജിദിന്റെ കവാടം

14

രാജീവ്ഗാന്ധി: നവഭാരതത്തിന്റെ പ്രതീക്ഷയും ആവേശവും വിമിഷങ്ങള്‍ കൊണ്ട് ചിന്നഭിന്നമായപ്പോള്‍ ബാക്കിയായത് ഇതാണ്… ഇത് മാത്രമല്ല, അദ്ധേഹം കൊളുത്തിവച്ച തിരിനാളവും ആവേശവും ഇന്നും കെടാതെ നില്‍ക്കുന്നു

15

ബാബു അഹമ്മദ്: പ്രൌഢമായ ചരിത്രത്തിന്റെ അവകാശി, ജുമാ മസ്ജിദിലെ സന്ദര്‍ശകരുടെ ചെരുപ്പ് സൂക്ഷിപ്പുകാരന്‍.

16

ഹേ…റാം… ഇവിടെയുറങ്ങുന്നു രാഷ്ട്രപിതാവ്‌

17

18

19

20

അതിപ്രശസ്തമായ പഴയ ബസാറുകള്‍ പലതും ഇന്നും സജീവമാണ് …

21

22

23

24

25

26

27

– അനീസ്‌ മുഹമ്മദ്‌ കൊര്‍ദോവ.