രാത്രി വൈകി അത്താഴം കഴിച്ചാല്‍ ഉറക്കം നഷ്ടമാകും

202

new

രാത്രി വൈകി അത്താഴം കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും. കലോറി കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിച്ചിട്ട് ഉടന്‍ തന്നെ കിടന്നുറങ്ങുന്നത് കഴിവതും ഒഴിവാക്കുക. കാരണം ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീര ഭാരം കൂടാന്‍ കാരണമാകും.

രാത്രി വൈകി ഭക്ഷണം കഴിച്ചിട്ട് ഉറങ്ങുന്നത് നിങ്ങളുടെ ഉറക്ക രീതിയെ തകരാറിലാക്കും . പ്രത്യേകിച്ച് എരിവുള്ള ഭക്ഷണങ്ങളാണ് കഴിച്ചതെങ്കില്‍. നിങ്ങള്‍ക്ക് ശരിക്കും വിശക്കുന്നുണ്ടെങ്കില്‍ വളരെ ലളിതമായിട്ട് എന്തെങ്കിലും കഴിക്കുക. കഫീനും മദ്യവും ഒഴിവാക്കുക. ഇവ രണ്ടും ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നവയാണ്.

അതുപോലെ തന്നെ രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുക. ലഘുഭക്ഷണങ്ങള്‍ അനാവശ്യമായി കലോറി ഉയര്‍ത്തുകയും ശരീര ഭാരം കൂട്ടുകയും ചെയ്യും.

രാത്രി വൈകി ആഹാരം കഴിക്കുന്നത് മൂലം രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ ഉണ്ടാക്കും.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് അസിഡിറ്റി പോലുള്ള അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്.