രാധിക ആപ്‌തെ ഇനി രജനിയുടെ നായിക

278

rajni_radhika
അഹല്യ എന്ന ഹ്രസ്വചിത്രം ഇത്രയേറെ മാറ്റങ്ങള്‍ തന്റെ ജീവിതത്തില്‍ കൊണ്ടുവരും എന്ന് രാധിക ആപ്‌തെ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ചെറുവേഷങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന രാധിക ആപ്‌തെ ശ്രദ്ധിക്കപ്പെട്ടത് സുജോയ് ഘോഷ് സംവിധാനം ചെയ്ത അഹല്യ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ആയിരുന്നു. എന്നാല്‍, ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ അനുസരിച്ച് സ്റ്റയില്‍ മന്നന്‍ രജനികാന്തിന്റെ അടുത്ത ചിത്രത്തിലെ നായികാവേഷം ചെയ്യുവാന്‍ ക്ഷണം കിട്ടിയിരിക്കുകയാണ് രാധിക ആപ്‌തെയ്ക്ക്.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. രജനികാന്ത് ഒരു അധോലോകനായകന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍ സിംഗപ്പൂര്‍ ആയിരിക്കും. അഹല്യയിലൂടെ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ രാധിക ആപ്‌തെ ഇന്ത്യന്‍ സിനിമാലോകത്ത് തന്റെ സിംഹാസനം ഉറപ്പിക്കുകയാവും രജനി ചിത്രത്തിലൂടെ. അത്യപൂര്‍വമായി കൈവരുന്ന ഈ അവസരം രാധിക എങ്ങനെ ഉപയോഗപ്പെടുത്തും എന്നറിയുവാന്‍ സിനിമ ഇറങ്ങുന്നതുവരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.

രാധിക ആപ്‌തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുജോയ് ഘോഷിന്റെ ഹ്രസ്വചിത്രം അഹല്യ ഇവിടെ കാണാം.