രാപ്പൂക്കള്‍ പറയാതെ പോയത് !

0
199

കുലം കുത്തിയെ കുത്തിയതില്‍ പങ്കില്ല. ഔദ്യോഗിക ചുകപ്പിന്റെ ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങി ദഹിച്ചപ്പോ വിശുദ്ധ ക്രൂരത . ഒരു പോര്‍ക്കാലം വീണ്ടും ഉണരുമ്പോള്‍ ജനകീയ നായകനും പ്രസ്ഥാന നായകനും വിപ്ലവ സ്വപ്നങ്ങളുടെ ചോരവീണ മണ്ണില്‍ കൊമ്പുകോര്‍ക്കുന്നു.

സ: ടി പി യും സ : വി എസും ചേര്‍ന്നൊരുക്കിയ ജനകീയ കമ്മ്യൂണിസം എന്ന ആശയത്തെ ഉറക്കം കെടുത്തപ്പെട്ട പ്രസ്ഥാന അസ്ഥികൂടത്തിന് എന്ത് വിലകൊടുത്തും വളരാതെ കാത്തു സൂക്ഷിക്കെണ്ടിയിരുന്നു. കാരണം അണികളില്ലാത്ത പാര്‍ട്ടി അസ്ഥികൂടമെന്ന അപകടനിലയെ ഔദ്യോഗിക ബുജികള്‍ കണ്ടെത്തി കഴിഞ്ഞിരുന്നു. ടി പി യെ ഇല്ലാതാക്കുന്നത് വഴി പ്രസ്ഥാനത്തിന്റെ പിളര്‍പ്പിനെ തടയുക എന്ന വിശുദ്ധ ക്രൂരത നടപ്പിലാക്കാന്‍ മത തീവ്രവാദത്തിന്റെ പുകച്ചുരുള്‍ തീര്‍ക്കപ്പെട്ടു എന്ന് വേണം കരുതാന്‍.

കൂട്ടിക്കിഴിച്ചാല്‍ ലാഭം ഇപ്പോഴും ഔദ്യോഗിക ആശാന്മ്മര്‍ക്ക് തന്നെ. ഔദ്യോഗിക പദവികളില്‍ നിന്ന് സ: വി എസ് പുകച്ചു പുറത്താക്കപ്പെടുബോള്‍ ഉളവാകുന്നു ജനകീയ തരംഗത്തില്‍ സ: വി എസിനെ നായകനാക്കി സ : ടി പി യാല്‍ ഒരുമിച്ചു ചേര്‍ക്കപ്പെട്ട ജനകീയ കമ്യുണിസ്റ്റ് പ്രസ്ഥാനം ദേശീയതലത്തിലേക്ക് ഉയര്‍ത്താനുള്ള നീക്കത്തെ പാര്‍ട്ടിക്കൊടതിയുടെ വിശുദ്ധ ക്രൂരത നടപ്പിലാക്കുക വഴി തടഞ്ഞു എന്ന ലാഭം. പ്രസ്ഥാനത്തിന്റെ പിളര്‍പ്പിനെ തടയുക എന്ന വിശുദ്ധ ലക്ഷ്യം കുറിക്കപ്പെട്ട ക്രൂരത രാപ്പൂക്കള്‍ക്ക് പറയാന്‍ കഴിയാഞ്ഞതും വിശുദ്ധ ക്രൂരത ഭയന്ന് തന്നെ .