രാവിലെ, നാരങ്ങ വെള്ളം കുടിച്ചാല്‍..???

641

nnn

 

നല്ല ചൂടത്ത് നിന്ന് കയറി വന്നിട്ട് ഒരു ഗ്ലാസ് തണുത്ത നാരങ്ങ വെള്ളം കുടിക്കാന്‍ എന്ത് സുഖമായിരിക്കും അല്ലെ??? ഈ സുഖം മാത്രമല്ല നാരങ്ങ വെള്ളം നമുക്ക് തരിക. മറ്റു പല ശീതളപാനിയങ്ങളും നമ്മുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുമ്പോള്‍ നാരങ്ങ വെള്ളം നമ്മുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും.

നമ്മുടെ കരളിനെ പരിപാലിക്കാന്‍ മിടുക്കനാണ് നാരങ്ങ നീര്. എന്നും നാരങ്ങ വെള്ളം കുടിച്ചാല്‍ കരളു സൂക്ഷിക്കാം എന്ന് ചുരുക്കം. അതുപ്പോലെ തന്നെ നമ്മുടെ ദഹനവും വയറിലെ മറ്റു പ്രക്രിയകളും കൃത്യമായി നടക്കാന്‍ നാരങ്ങ നീര് സഹായിക്കും. വയറു വേദന വരുമ്പോള്‍ നാരങ്ങ നീര് കുടിക്കുന്നത് എന്തിനാ എന്ന് ഇപ്പോള്‍ പിടികിട്ടിയോ ???

വൈറ്റമിന്‍ സി, അസ്‌കോര്‍ബിക് ആസിഡ് എന്നിവ നാരങ്ങ നീരില്‍ വേണ്ടുവോളം ഉണ്ട്. ഇത് രണ്ടും നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിലെ അയണ്‍ കന്റെന്റ്‌റ് കൂട്ടാനും സഹായിക്കുന്നു. ശരീരത്തിലെ പിഎച് നിയന്ത്രിക്കാനും നാരങ്ങ നീര് അത്യുത്തമമാണ്.

വെള്ളവും നാരങ്ങ നീരും ചേര്‍ന്ന് നാരങ്ങ വെള്ളമാകുമ്പോള്‍. അത് ശരീരത്തിന് പറ്റിയ ഏറ്റുവും മികച്ച പാനീയമായി മാറുന്നു. ശരീരത്തിലെ വെള്ളത്തിന്റെയും രക്തത്തിന്റെയും അളവ് കൃത്യമായി നിലനിര്‍ത്താന്‍ നാരങ്ങ നീരിനു ഒരു പ്രതേക കഴിവുണ്ട്. നാരങ്ങ വെള്ളം കുടിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങുന്നത് വളരെ നല്ലതാണ് , അത് ഒരു പതിവാക്കിയാല്‍ അത്രെയും നല്ലത് ..!!!

Advertisements