“..രാഷ്ട്രപിതാവിന്റെ ഘാതകന്‍ ദേശസ്നേഹി..” – വിവാദപരാമര്‍ശവുമായി ബിജെപി എംപി…

  236

  maharaj-l

  ഈയിടെയായി എന്താണെന്നറിയില്ല, രാജ്യസ്നേഹം അസ്ഥിക്ക് പിടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു, ബിജെപിയിലെ പല പ്രമുഖരും രാജ്യസ്നേഹം വിളിച്ചോതുന്ന മഹത് വാചങ്ങള്‍ മാത്രമേ പറയാറുള്ളൂ.. കഴിഞ്ഞ ദിവസം ഒരു യോഗിനി പറയുകയുണ്ടായി, ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് രാജ്യം വിടാം, കാരണം ഇത് രാമന്റെ രാജ്യമാണ്.. അതിന്റെ ചൂടാറുംമുന്‍പേ ദേ മറ്റൊരു വിദ്വാനും ഇറങ്ങിയിരിക്കുന്നു വേറൊരു പ്രസ്താവനയുമായി. ഇദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച് നമ്മുടെ രാഷ്ട്രപിതാവായ മാഹത്മജിയുടെ ഘാതകനായ നാതുറാം വിനായക് ഗോഡ്സെ തികഞ്ഞ ഒരു രാജ്യസ്നേഹി ആയിരുന്നു എന്നാണ്.

  പ്രസ്താവനകള്‍ ഇറക്കുകയും, പിന്നീട് തിരുത്തുകയും ചെയ്യുന്നത് രാഷ്ട്രീയകാരുടെ ഒരു സ്ഥിരം ശൈലിയാണ്. സ്കൂളിന്റെ പടിവാതിലുകള്‍ പോലും കാണാത്ത പല പ്രമുഖരും ഇന്ന് രാജ്യം ഭരിക്കുന്ന സേനയിലെ പ്രധാന അംഗങ്ങളാണ് (കേരളത്തിലെ കാര്യം പിന്നേയും മെച്ചമാണ്). സാമൂഹ്യസേവനം മാത്രം ലക്‌ഷ്യം വെച്ച് ഭരണത്തിലേറിയ ഇവരില്‍ പലരും, പറയുന്ന കാര്യങ്ങള്‍ എന്തെന്ന് നമുക്കുപോലും മനസിലാവില്ല. കാരണം അത്രയ്ക്കുണ്ട് അക്ഷരജ്ഞാനവും, പൊതുകാര്യവിവരവും.

  എന്തായാലും ടിയാനും പരാമര്‍ശം വിവാദമായെന്നു കണ്ടപ്പോള്‍, ആവനാഴിയിലെ അവസാനത്തെ അമ്പും എയ്തു. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും, താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് ഇവര്‍ പറഞ്ഞിരിക്കുന്നതെന്നും. മഹാത്മാ ഗാന്ധിയെ ദേശസ്നേഹിയായാണ് താന്‍ കണ്ടിരിക്കുന്നതെന്നും പറയുന്നു.

  ബിജെപി എംപി സാക്ഷി മഹാരാജാണ് വിവാപ്രസ്താവനയുമായി രംഗത്തുവന്നത്. മഹാരാഷ്ട്രയില്‍വെച്ച് മാദ്യമാപ്രവര്ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. എന്തായാലും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയെ പ്രമുഖര്‍ പലരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.