രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ അതിരറ്റ് സന്തോഷിച്ച് ജി കാര്‍ത്തികേയന്‍..

208

10801805 310209679173479 5972588537719887689 n

വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ രാഹുല്‍ ഗാന്ധി ചികിത്സയുമായി വിശ്രമിക്കുന്ന സ്പീക്കര്‍ ജി കാര്‍ത്തികേയനെ സന്ദര്‍ശിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ ജി കാര്‍ത്തികേയന്‍ കുറച്ചുനാളായി ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു.

15473 310213052506475 1560543997133589057 n

സമ്മേളനത്തിന്റെ സമാപനത്തിനുശേഷം കാര്‍ത്തികേയന്റെ വസതിയില്‍ എത്തിയ രാഹുല്‍ ഇരുപത് മിനിട്ടോളം അവിടെ ചിലവഴിക്കുകയും ആരോഗ്യ ചികിത്സാ വിവരങ്ങള്‍ തിരക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ സല്‍ക്കരിക്കാന്‍ വളരെ പ്രസരിപ്പോടെ കാര്‍ത്തികേയനും ഉണ്ടായിരുന്നു. .സ്പീക്കറുടെ ആരോഗ്യ നില മെച്ചപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധി വളരെ വേഗം പൂര്‍ണ്ണ ആരോഗ്യവാനാകട്ടെ എന്ന് ആശംസിച്ചു.

10363534 310210049173442 2418432368604028260 n

അഞ്ചു മിനിറ്റോളം കാര്‍ത്തികേയനുമായി അടച്ചിട്ട മുറിയില്‍ രാഹുല്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം.സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ.സി.വേണുഗോപാല്‍ എംപി, പ്രതാപവര്‍മ്മ തമ്പാന്‍, മണക്കാട് സുരേഷ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എസ്.ജലീല്‍ മുഹമ്മദ് , ആര്‍.എസ്. അരുണ്‍രാജ്, യൂജിന്‍തോമസ് തുടങ്ങിയവരു രാഹുലിനൊപ്പം ഉണ്ടായിരുന്നു.

10402469 310214475839666 3352306403173297753 n

10426074 310211022506678 6710209076983552198 n

10659192 310213992506381 4866195757592631552 n

 

10846139 310212505839863 8465644850428032480 n

10848059 310214639172983 2601817442856231743 n

10857918 310213549173092 4186331568773109484 n