രാഹുല്‍ ഗാന്ധിയെ കാണ്മാനില്ല ???

213

rahul-m3

 

കോണ്‍ഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന  മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളെ പറ്റി രാഹുലും സോണിയയും തമ്മില്‍ ചര്‍ച്ച നടത്തുന്ന കാര്‍ട്ടൂണ്‍ പോസ്റ്റ് കൊണ്ട് രാഹുല്‍ഗാന്ധിയെ കാണ്മാനില്ല എന്ന മട്ടിലുള്ള ചോദ്യങ്ങളാണ് വിവിധ മാധ്യമങ്ങളും ഒപ്പം സോഷ്യല്‍ മീഡിയയും ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.  മഹാരാഷ്ട്രയും ഹരിയാനയും കോണ്‍ഗ്രസിനു നഷ്ടമായി. ഇരു  സംസ്ഥാനത്തും നേരത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് മന്ത്രി സഭ രൂപീകരിക്കാന്‍ കഴിയില്ലായെന്നു ഉറപ്പായതോടെ സോഷ്യല്‍ മീഡിയകള്‍ രാഹുലിനെ തിരക്കിയിറങ്ങി എന്നാണ് പ്രമുഖ മാധ്യമമായ ബിബിസി പറയുന്നത്.
Untitled 1

 

രാഹുലിനെ അന്വേഷിച്ചുള്ള 7000ത്തോളം ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 44 കാരനായ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ കളിയാക്കിക്കൊണ്ടുള്ള മറുപടിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതാദ്യമായല്ല രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ രാഹുലും സോണിയയും മാത്രം അവിടെ സന്ദര്‍ശനം നടത്തിയപ്പോഴാണ് രാഹുലിനെതിരെ സോഷ്യല്‍ മീഡിയ ആദ്യം ആക്രമിക്കുന്നത്. പിന്നീട് സോണിയാഗാന്ധി മന്‍മോഹന്‍ സിംഗിനു നല്‍കിയ യാത്രയയപ്പു സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രാഹുല്‍ വിദേശത്തേയ്ക്കു പോയ സമയത്തും സോഷ്യല്‍ മീഡിയ വെറുതെ ഇരുന്നില്ല.  ഇപ്പോള്‍ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തി രാഹുലിനെതിരെ കളിയാക്കലുമായി സോഷ്യല്‍ മീഡിയ തകര്‍ക്കുകയാണ്.

 

Untitled 2

ഇതിനിടെ പതിവുപോലെ രാഹുല്‍ഗാന്ധി ഉല്ലാസ യാത്രയ്ക്കിറങ്ങി എന്നാണ് അടക്കിയുള്ള സംസാരങ്ങള്‍. എന്തായാലും രാഹുലിനെ തേടി മാധ്യമങ്ങള്‍ നെട്ടോട്ടത്തിലാണ്…