രുദ്രസിംഹാസനം : സുരേഷ് ഗോപിയുടെ പുതിയ സിനിമയെക്കുറിച്ച് അറിയാന്‍ 5 കാര്യങ്ങള്‍

278

rssg
തിരഞ്ഞെടുപ്പിന്റെ തിരക്കും എന്‍.എസ്.എസ്.ആസ്ഥാനത്ത് നിന്നേറ്റ തിരിച്ചടിയും എല്ലാമായി അല്‍പ്പം മോശം അവസ്ഥയില്‍ ആയിരുന്ന സുരേഷ് ഗോപിക്ക് കൃത്യ സമയത്ത് ലഭിച്ച ഒരു അനുഗ്രഹമാണ് രുദ്രസിംഹാസനം ടീസര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോള്‍തന്നെ സുരേഷ് ഗോപിയുടെ വേഷത്തെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ടീസറിലൂടെ ആ പ്രതീക്ഷകളെ ഒരുപടികൂടി ഉയര്‍ത്തിയിരിക്കുകയാണ് മലയാളികളുടെ ‘ഭരത്ചന്ദ്രന്‍ ഐ.പി.എസ്.’. പുതിയ സിനിമ രുദ്രസിംഹാസനത്തിന്റെ വിശേഷങ്ങളിലേയ്ക്ക്:

  • സംവിധായകന്‍ ഷിബു ഗംഗാധരന്‍

View post on imgur.com

ആകെ ഒരു സിനിമ മാത്രമേ ഇതുവരെ ഷിബു ഗംഗാധരന്‍ എന്ന സംവിധായകന്റെ അക്കൗണ്ടില്‍ ഉള്ളൂ. സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ മമ്മൂട്ടിയെ നായകനാക്കി എടുത്ത ചിത്രം. എന്നാല്‍, സംവിധാന രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ പരിചയം ഷിബുവിന് ഉണ്ട്. ശ്യാമപ്രസാദ്, രാജീവ് അഞ്ചല്‍, വി.എം.വിനു, കെ.മധു, സനല്‍ വാസുദേവ് തുടങ്ങി ഒട്ടേറെ മികച്ച സംവിധായകരുടെ കീഴില്‍ സഹസംവിധായകന്‍ ആയി ഷിബു പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • തിരക്കഥ സുനില്‍ പരമേശ്വരന്‍

View post on imgur.com

നോവലിസ്റ്റ് സുനില്‍ പരമേശ്വരന്‍ ആണ് രുദ്രസിംഹാസനത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം അനന്തഭദ്രത്തിന്റെ തിരക്കഥ എഴുതിയതും സുനില്‍ പരമേശ്വരന്‍ തന്നെ ആയിരുന്നു. സുനിലിന്റെ തന്നെ ഭദ്രാസനം എന്ന നോവലാണ് സിനിമയുടെ അടിസ്ഥാനം.

  • നായിക നിക്കി ഗല്‍റാണി

View post on imgur.com

മലയാളത്തിന്റെ ഭാഗ്യ നായിക നിക്കി ഗല്‍റാണിയാണ് ഈ ചിത്രത്തിലെ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായി ആണ് നിക്ക് സുരേഷ് ഗോപിയോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

  • വന്‍ താരനിര

View post on imgur.com

സുരേഷ് ഗോപിയോടൊപ്പം മലയാളത്തിലെ ഒരുപാട് മികച്ച കലാകാരന്മാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നെടുമുടി വേണു, സുധീര്‍ കരമന, കനിഹ, ശ്വേത മേനോന്‍, സുനില്‍ സുഗദ, നിഷാന്ത് സാഗര്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

  • സുരേഷ് ഗോപിയുടെ വന്‍ തിരിച്ചുവരവ്

View post on imgur.com

അവസാനം സുരേഷ് ഗോപി അഭിനയിച്ച കൊമേഴ്‌സ്യല്‍ ചിത്രം ദീപന്റെ ഡോള്‍ഫിന്‍സ് ആയിരുന്നു. ഇതില്‍ അവതരിപ്പിച്ച പനയമുട്ടം സുര എന്ന കഥാപാത്രം സുരേഷ് ഗോപിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഇനി വരാനുള്ളത് ഷാജി കൈലാസിന്റെ ഒരു ആക്ഷന്‍ ചിത്രമാണ്. അപ്പോള്‍, ഒരു ഇടവേളയ്ക്ക് ശേഷം ഗംഭീരമായ ഒരു തിരിച്ചുവരവിന് തന്നെയാണ് സുരേഷ് ഗോപി തയ്യാറെടുക്കുന്നത് എന്ന് വ്യക്തം.

രുദ്രസിംഹാസനത്തിന്റെ ആദ്യ ടീസര്‍ ഇവിടെ കാണാം: