പക്ഷിപ്പനി പടര്‍ന്നു പിടിച്ച കുട്ടനാടന്‍ പ്രദേശങ്ങളില്‍ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ പുരോഗമിക്കുകാണല്ലോ. നീചം, പാപം, പുരോഗമന വിരുദ്ധം തുടങ്ങിയ പ്രസംഗങ്ങള്‍ വരുന്നത് കാത്തിരിക്കുകയായിരുന്നു, ഇതാ വന്നു തുടങ്ങി.
ഏതൊരു പകര്‍ച്ചവ്യാധി കണ്ടെത്തിയാലും ചെയ്യെണ്ട അടിസ്ഥാന പ്രവര്‍ത്തിയാണ് രോഗത്തിന്റെ വ്യാപനം തടയുക എന്നത്. ചികിത്സ ലഭ്യമായ അസുഖങ്ങളാണെങ്കില്‍ രോഗബാധിത പ്രദേശത്ത ചികിത്സാ നടപടികള്‍ ആരംഭിക്കുകയും ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ അതാതു രോഗത്തിന്റെ നിയന്ത്രണ പ്രോട്ടോക്കോള്‍ പ്രകാരമുള്ള പ്രദേശങ്ങളില്‍, രോഗം തടയാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ (വാക്സിനേഷന് / മരുന്നുകള്‍ തുടങ്ങിയവ) എന്നിവയാണു നടപ്പില്‍ വരുത്തുകയുമാണു ചെയ്യെണ്ടത്.
പക്ഷികളില്‍ കണ്ടുവരുന്ന പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്ഫ്ലുവന്സക്കാകട്ടെ ചികിത്സയോ കോണ്ടാക്റ്റ് പോപ്പുലേഷനു ഫലവത്തായ പ്രതിരോധ മരുന്നോ ഇല്ല. മനുഷ്യനിലേക്ക് പടരുന്നു എന്നുള്ളത് ഈ രോഗത്തെ ഗൗരവമായ ഒന്നാക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. അതി ദ്രൂതഗതിയില്‍ പടരുന്ന ഈ രോഗത്തിന്റെ പടര്‍ച്ച തടയാന്‍ രോഗമില്ലാത്ത ഒരു ബഫര്‍ സോണ്‍ സൃഷ്ടിക്കേണ്ടത് അവശ്യമാണു. ഇതിനായി അവിടെയുള്ള സസപ്റ്റബിള് പോപ്പുലേഷനെ ഒഴിവാക്കുക എന്നൊരു മാര്‍ഗ്ഗമെ നമുക്കു മുന്നില്‍ അവശേഷിക്കുന്നുള്ളൂ. ഇതാണു ഇപ്പോള്‍ കുട്ടനാട് ചെയ്തുകൊണ്ടിരിക്കുന്നത്.

ക്രൂരമെന്നോ മനുഷ്യത്വരഹിതമെന്നോ എന്തു തന്നെ വിശേഷിപ്പിച്ചാലും നമ്മെ തുറിച്ചു നോക്കുന്ന ഒരു വന്‍ വിപത്തിനെ ഒഴിവാക്കുവാന്‍ ഇതുമാത്രമെ മാര്‍ഗ്ഗമുള്ളൂ. അത്യാവശ്യം കവിതയും ലേഖനവും ഒക്കെ എഴുതി ആക്റ്റിവിറ്റി ഇറക്കിവെക്കാനാഗ്രഹമുള്ളവര്ക്ക് ആകാം, ആലപ്പുഴയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടിക്കെന്നപോലെ.
ഇക്കാര്യത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.