റണ്‍ കേരള റണ്‍ – ഒരു വടക്കേന്ത്യന്‍ ആശങ്ക

366

d4f71

റണ്‍ കേരള റണ്ണിന്‍റെ ഭാഗമായി ആലുവ തോട്ടക്കാട്ടുകരയില്‍ കുട്ടികളും നാട്ടുകാരും ഓടുന്നത്തിന്‍റെ ഫോട്ടോസ് ഒപ്പം ഓടി എടുക്കുകയായിരുന്നു.
കൂട്ടയോട്ടം കണ്ടു റോഡിന്‍റെ ഒരു വശത്ത് അന്തം വിട്ടു നില്‍ക്കുന്ന ചില വടക്കേന്ത്യന്‍ ലോറി ഡ്രൈവര്‍മാരെ കാണാന്‍ ഇടയായി.
ഞാന്‍ അവരെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലാക്കിയ അവര്‍ ചെറിയ ഒരു ആശങ്കയോടെ ചോദിച്ചു :
“യെ ക്യാ ഹോ രഹാ ഹേ ഭായ്… ഹര്‍ത്താല്‍ ഹേ ?? ക്യാ ഹുവാ !!”
ഉള്ളില്‍ ചിരിച്ചു കൊണ്ട് അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ പറഞ്ഞു :
“നഹി ഭായ്…യെ റണ്‍ കേരള റണ്‍ റാലി ഹേ… ഹര്‍ത്താല്‍ നഹി”
ഹിന്ദിക്കാരന്‍ ഡ്രൈവര്‍ ആശ്വാസത്തോടെ അയാളുടെ കൂട്ടാളികളോട് പറയുന്നത് കേട്ടു :
“ഹര്‍ത്താല്‍ നഹി…റണ്‍ കേരള,റണ്‍ കേരള”
നമ്മള്‍ മലയാളികള്‍ ഒരേമനസ്സോടെ വിജയിപ്പിക്കാറുള്ളത് ഹര്‍ത്താല്‍ മാത്രമാണെന്ന് അവര്‍ കേട്ട് കാണും.