റാഞ്ചിയിലെ ട്രാഫിക്ക് ശരിയാക്കാന്‍ ഒടുവില്‍ യമന്‍ തന്നെ വരേണ്ടിവന്നു

160

yamraj_traffic_boolokam
ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് ഏറെ പ്രസിദ്ധമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ ജന്മദേശമായ റാഞ്ചി. അധികൃതര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആളുകള്‍ ട്രാഫിക്ക് നിയമങ്ങള്‍ അനുസരിക്കുന്നില്ലത്രേ. ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് പൂക്കള്‍ കൊടുത്തു നോക്കുക വരെ ചെയ്തു! ഒടുവില്‍ അവസാന അടവെന്ന നിലയില്‍ ഒരു കടും കൈ തന്നെ ചെയ്തു കളഞ്ഞു റാഞ്ചി പോലീസുകാര്‍.

കഴിഞ്ഞ ദിവസം മുതല്‍ റാഞ്ചിയില്‍ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിച്ചു അപകടകരമായി വാഹനം ഓടിക്കുന്നവര്‍ നേരെ ചെന്നെത്തുക യമന്റെ പക്കലേയ്ക്ക് ആണ്. ഹിന്ദു പുരാണം അനുസരിച്ച് മരണത്തിനെ ദേവന്‍ ആണല്ലോ യമന്‍. അതിപ്പോ എവിടെ വച്ച് അപകടം ഉണ്ടാക്കിയാലും യമന്റെ അടുത്തല്ലേ എത്തുക എന്ന് ചോദിയ്ക്കാന്‍ വരട്ടെ. അപകടം പറ്റുന്ന കാര്യമൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ട്രാഫിക് നിയമങ്ങള്‍ കട്ടില്‍ പറത്തുന്നവരെ തടയാന്‍ എത്തുന്നത് യമന്റെ വേഷം ധരിച്ച ഒരു പോലീസുകാരനാണ്. പിഴ ഒടുക്കുന്നതിനോടൊപ്പം ഇത്തരക്കാര്‍ക്ക് നല്ല ഒരു ഉപദേശവും നല്‍കാന്‍ യമന്‍ മറക്കുന്നില്ല: ‘സൂക്ഷിച്ചില്ലെങ്കില്‍ എന്നെ ഉടനെ തന്നെ വീണ്ടും കാണേണ്ടി വരും. ഇവിടെയല്ല, യമാലോകത്തില്‍’. ഏതായാലും, സംഗതി ഏറ്റവ ലക്ഷണമാണ് കാണുന്നത്. ഇത്തവണ എങ്കിലും എല്ലാവര്ക്കും മനം മാറ്റം ഉണ്ടായാല്‍ മതിയായിരുന്നു!