ഷാരൂഖ് ഖാന്റെ ഒരു നല്ല ചിത്രം കണ്ടിട്ട് കാലം എത്രയായി എന്ന് ആരാധകര്‍ക്ക് പരിഭവം. മസാല, ആക്ഷന്‍ ചിത്രങ്ങള്‍ തുടരെത്തുടരെ ചെയ്യുമ്പോള്‍ ഇടയ്ക്കിടെ ഒരു ചക് ദേ ഇന്ത്യയും മൈ നെയിം ഈസ് ഖാനും ഒക്കെ പോലെ നല്ല ചിത്രങ്ങള്‍ തരും എന്ന പ്രതീക്ഷ മാത്രമാണ് എല്ലാവരുടെയും ആശ്വാസം. ആ ഗണത്തില്‍ കൂട്ടാമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ചിത്രമാണ് രാഹുല്‍ ഡോലാക്യ സംവിധാനം ചെയ്യുന്ന റാസ്.
1980കളിലെ ഗുജറാത്ത് ആണ് കഥയുടെ പശ്ചാത്തലം. ഒരു മദ്യവ്യാപാരിയായി ആണ് ഷാരൂഖ് വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ട്വിറ്ററിലൂടെ കിംഗ് ഖാന്‍ തന്നെയാണ് പ്രേക്ഷകര്‍ക്കായി പുറത്തുവിട്ടത്. സല്‍മാന്‍ ഖാന്റെ സുല്‍ത്താനോടൊപ്പം അടുത്ത വര്‍ഷം ഈദ് റിലീസ് ആയാണ് റാസ് ഒരുക്കുന്നത്.
https://twitter.com/iamsrk/status/621654207817342976/photo/1
https://twitter.com/iamsrk/status/621655754081079297/photo/1