റിപബ്ലിക് ദിനാഘോഷത്തിന് ഒബാമ മുഖ്യാഥിതിയായേക്കും.

  0
  170

  PM_Modi_Obama_650_PTI

  ഇന്ത്യന്‍ റിപബ്ലിക് ദിനഘോഷത്തിനായി ആദ്യമായിയൊരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നു.

  വരുന്ന റിപബ്ലിക് ദിന പരേഡിനും ആഘോഷങ്ങള്‍ക്കും മുഖ്യാഥിതിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെത്തും. ഒബാമയെ ക്ഷണിച്ച വാര്‍ത്ത‍ ട്വിറ്ററില്‍ കൂടി ലോകത്തെ അറിയിച്ചത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെയാണ്.

  ഇന്ത്യന്‍ ഭരണഘടനയുടെ വാര്‍ഷികആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജനുവരിയില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിടുണ്ട്. കഴിഞ്ഞേയാഴ്ച മ്യാന്മാറില്‍ നടന്ന ദക്ഷിണേഷ്യ ഉച്ചകോടിയില്‍ഇവര്‍ പങ്കെടിത്തിരുന്നു. ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള തര്‍ക്കം ഈ കൂടികാഴ്ച്ചയിലാണ് പരിഹരിച്ചത്.

  ഇന്ത്യ- അമേരിക്ക സൗഹൃദം ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ ഈ സന്ദര്‍ശനത്തോടെ കഴിയുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.