റിമി ടോമിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രഞ്ജിനി ഹരിദാസ് രംഗത്ത്..

    214

    Untitled-1

    ആവുന്ന പണിക്ക് പോയാല്‍ പോരെയെന്നാണ് റിമി ടോമിയോട് പ്രശസ്ത ടിവി അവതാരക രഞ്ജിനി ഹരിദാസ് ചോദിക്കുന്നത്…

    റിമി ടോമിയുടെ അവതാരക എന്ന “അവതാരത്തെ” വിമര്‍ശിച്ചു കൊണ്ടാണ് രഞ്ജിനി ഹരിദാസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. റിമി ടോമി നല്ലൊരു കലാകാരിയാണ്, പാട്ടുകാരിയാണ് പക്ഷെ അവതാരക എന്ന നിലയില്‍ അവര്‍ ഒരു വലിയ പരാജയമാണ് എന്നാണ് രഞ്ജിനിയുടെ പക്ഷം.

    സ്റ്റാര്‍ സിങ്ങറില്‍ റിമിയെ ജഡ്ജ്ജായി വച്ചതിലും രഞ്ജിനിക്ക് വലിയ യോജിപ്പില്ല. സംഗീതത്തെ വിലയിരുത്താനുള്ള കഴിവൊന്നും റിമിയ്ക്കില്ലെന്ന് പറയുന്ന രഞ്ജിനി സ്റ്റാര്‍ സിങ്ങറില്‍ എം.ജി ശ്രീകുമാര്‍ അവതാരകനായ പരിപാടിയോടും യോജിക്കുന്നില്ല. അവതാരകനായി ജഡ്ജിന്റെ വില കളയുകയായിരുന്നു അദ്ദേഹം എന്ന് രഞ്ജിനി പറഞ്ഞു. “ശരത് സാര്‍, ചിത്രച്ചേച്ചി, ഉഷാ ഉതുപ്പ്. എന്നിവര്‍ ആയിരുന്നു ഈ പരിപാടിയെ നയിക്കേണ്ടിയിരുന്നത്. എം ജി ശ്രീകുമാര്‍ ഈ പരിപാടിക്ക് ആവശ്യമില്ലായിരുന്നു..” രഞ്ജിനി പറയുന്നു.