റിമോട്ട് നിയന്ത്രണത്തിലൂടെ പെട്രോള്‍ പമ്പുകളില്‍ വെട്ടിപ്പിന്റെ പുതുരീതി

190

petrol_pump_20100712

ഒരിടവേളക്ക് ശേഷം ഉപഭോക്താക്കളെ പറ്റിക്കുവാന്‍ സ്വകാര്യ പമ്പുടമകളുടെ പുതിയ മാര്‍ഗം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മീറ്റര്‍ റീഡിംഗില്‍ കൃതൃമം കാട്ടിയാണ് ഇവരുടേ പകല്‍ക്കൊള്ള. മീറ്റര്‍ റീഡിംഗ് പൂര്‍ണമായി വിശ്വസിക്കുന്ന നമ്മള്‍ അളവ് കുറഞ്ഞതറിയാതെ വണ്ടിയുടെ മൈലേജിനെ പഴിക്കും.

ഫ്യുവല്‍ മീറ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ചിപ്പു വഴി ഔട്ട്‌ലെറ്റ് മാനേജരുടെ കയ്യിലുള്ള റിമോട്ട് ഉപയോഗിച്ച് റീഡിംഗില്‍ കൃത്രിമം കാണിക്കാനാകുന്ന സാങ്കേതികവിദ്യയാണ് സംസ്ഥനത്ത് ഇപ്പോള്‍ പ്രചാരം നേടിയിരിക്കുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ റിമോട്ട് ഉപയോഗിച്ച് യഥാര്‍ത്ഥ റീഡിംഗ് നല്‍കാനുമാകും.
പരിശോധനയില്‍ കണ്ടെത്താനാവില്ലെന്നതും പമ്പ് ഉപകരണങ്ങളില്‍ പ്രായോഗിക മാറ്റങ്ങളൊന്നും വേണ്ട എന്നതുമാണ് റിമോട്ട് നിയന്ത്രണം പ്രചാരം നേടാന്‍ കാരണം.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന പരിശോധനയ്ക്ക് ശേഷം ലീഗല്‍ മെട്രോളജി വകുപ്പ് തന്നെയാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ധന വിലക്കയറ്റം കാരണം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് പമ്പുകളുടെ കോള്ള.ഇത് തടയാന്‍ പ്രായോഗികമായ മാര്‍ഗങ്ങള്‍ ഇല്ലാതെ ആശയ കുഴപ്പത്തിലാണ് അധികൃതരും