നമ്മുടെ യുവ തലമുറയില്‍ പെട്ട മിക്കവരും ഇപ്പോള്‍ ഗെയിം അഡിക്റ്റില്‍ പെട്ട് ദിനങ്ങള്‍ തള്ളി നീക്കുന്നവരാണ്. ഗെയിമുകളുടെ അടിമകളാകുന്നത് നേരിട്ട് കാണുവാന്‍ ഗ്രാമ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് കഫെകളില് പോയാല്‍ മതിയാവും. ദിവസേന വീട്ടില്‍ നിന്നും ഇരുപതോ മുപ്പതോ കാശും വാങ്ങി കഫെകളില് കുത്തിയിരിക്കുന്ന ഈ പിള്ളേര് വലുതായാല്‍ തോക്കെടുക്കില്ലെന്നു ആര് കണ്ടു? ഇവിടെ നമ്മള് പരിചയപ്പെടുത്തുന്നത് റിയല്‍ ലൈഫിലേക്ക് കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ഇറങ്ങി വന്നാലുള്ള അവസ്ഥയെ കുറിച്ചാണ്. കണ്ടു നോക്കൂ പഠനാര്‍ഹവും രസകരവുമായ ആ വീഡിയോ.