റിസള്‍ട്ട് വന്നു; പത്തില്‍ ഏഴ് മാര്‍ക്കുമായി മോഡി പാസായി !

  172

  jhwgkf

  മോഡി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തിന് മാര്‍ക്ക് ഇട്ടിരിക്കുന്നത്  വ്യവസായ സമിതിയിയായ അസോച്ചം ആണ്.

  അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) കഴിഞ്ഞ ഒരു വര്‍ഷത്തെ മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണു മാര്‍ക്ക് ഇട്ടിരിക്കുന്നത്. മാര്‍ക്ക് എത്രയെന്നോ? പത്തില്‍ ഏഴ്..!

  നികുതി പ്രശ്‌നങ്ങള്‍ അടക്കമുള്ള ചില മേഖലകള്‍ കൂടി മുന്നോട്ടുപോകാനുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രകടനത്തില്‍ ശരാശരിയിലും കൂടിയ മികവാണ് അസോച്ചം വിലയിരുത്തുന്നു.

  പണപ്പെരുപ്പം കുറക്കാന്‍ പറ്റി, രൂപയുടെ മൂല്യം വലിയ ഏറ്റക്കുറവുകളില്ലാതെ പിടിച്ചുനിന്നു, മാര്‍ക്കറ്റിലും പുതിയ ഉണര്‍വ്വ് കാണാന്‍ പറ്റി തുടങ്ങിയവയാണ് മോഡിയുടെ നേട്ടങ്ങള്‍ എന്ന് പറയുന്ന സംഘടന, സര്‍ക്കാരിനു മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത് എന്നും പറയുന്നു. മേക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി പദ്ധതികളെയും മോഡി സര്‍ക്കാരിന്റെ നേട്ടങ്ങളായി അവര്‍ കാണുന്നു.