റിസ്ക്
പരീക്ഷ ഇങ്ങടുത്തു. അടുത്തു എന്ന് പറയുന്നതിലും ഭേദം, ഓടി ഇങ്ങു വന്നു എന്ന് പറയുന്നതാണ്. എക്സാം നോട്ടീസും, ടൈം ടേബ്ലും, സില്ലബസും, ഹാള്‍ ടിക്കെറ്റും എന്ന് വേണ്ട ഒരു പനി വരെ ഇടിച്ചു പൊളിച്ചു സുനാമി പോലെ ഇങ്ങോട്ടൊരു വരവായിരുന്നു. ഏതാദ്യം വന്നു എന്ന് ഒരു നിശ്ചയം പോര. അല്ലെങ്കിലും ഒരു നിശ്ച്യോമില്ല ഒന്നിനും എന്ന മാതിരി ആണെല്ലോ മൊത്തത്തിലുള്ള പഠിത്തം. പണ്ടൊക്കെ അച്ഛന്മാര്ക്ക് അറിയില്ല മക്കളുടെ പഠിത്തത്തെപ്പറ്റി എന്ന് പറയുമായിരുന്നു. ഇന്നിപ്പോ മക്കള്ക്കുമറിയിമില്ല എന്ന സ്ഥിതിയിലാണ് കാര്യം.
74 total views

പരീക്ഷ ഇങ്ങടുത്തു. അടുത്തു എന്ന് പറയുന്നതിലും ഭേദം, ഓടി ഇങ്ങു വന്നു എന്ന് പറയുന്നതാണ്. എക്സാം നോട്ടീസും, ടൈം ടേബ്ലും, സില്ലബസും, ഹാള്‍ ടിക്കെറ്റും എന്ന് വേണ്ട ഒരു പനി വരെ ഇടിച്ചു പൊളിച്ചു സുനാമി പോലെ ഇങ്ങോട്ടൊരു വരവായിരുന്നു. ഏതാദ്യം വന്നു എന്ന് ഒരു നിശ്ചയം പോര. അല്ലെങ്കിലും ഒരു നിശ്ച്യോമില്ല ഒന്നിനും എന്ന മാതിരി ആണെല്ലോ മൊത്തത്തിലുള്ള പഠിത്തം. പണ്ടൊക്കെ അച്ഛന്മാര്ക്ക് അറിയില്ല മക്കളുടെ പഠിത്തത്തെപ്പറ്റി എന്ന് പറയുമായിരുന്നു. ഇന്നിപ്പോ മക്കള്ക്കുമറിയിമില്ല എന്ന സ്ഥിതിയിലാണ് കാര്യം.
കുളൂസുകാരി കുസുമത്തിനും, കൂസലില്ലാത്ത കോയക്കും, പാസാകാണമേയെന്നില്ലാത്ത ശശിക്കും ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും പരീക്ഷ ഒരു വന്മതില് തന്നെ. ‘എങ്ങനെയും കടന്നു കിട്ടണം ഭഗവാനെ’ എന്ന് ഏകസ്വരത്തില്‍, എല്ലാ ദൈവങ്ങള്‍ക്കും, പല വഴി, കമ്പിയില്ലാ കമ്പി പോയി. അതെ, അമ്പലം, പള്ളി മുതലായ വിശുദ്ധ ഗേഹങ്ങളിലെക്കുള്ള വഴിപോലും ഓര്‍ക്കുന്നത് ഇപ്പോളാണ്. അവിടുള്ളവര്‍ക്ക് തിരക്ക് കാരണം ഒന്നു കണ്ണടക്കാന്‍ വയ്യാതായി.
ഇങ്ങനെയൊക്കെ വന്നു ഭവിക്കും എന്ന് ഒരിക്കലും കരുതിയതല്ല നമ്മുടെ രവിയും. ആള് അത്ര മോശമൊന്നുമല്ല, അത്യാവശ്യം പഠിപ്പോക്കെയുണ്ട്, പക്ഷെ പരീക്ഷയടുത്തപ്പോള്‍ ആകെ ഒരു പുകില്. പരിചയപ്പെടുത്താന്‍ മറന്നു, രവി, നമ്മുടെ നായകന് ! എഞ്ചിനീയറിംഗ് കോളേജില്‍ ആദ്യത്തെ കൊല്ലമാണ്, ആദ്യമായാണ് . ആള് കാണാന്‍ ഒരു സുന്ദരനാണ്, സുമുഖനാണ്. ., സുശീലന്റെ കൂട്ടുകാരനാണ് . ചിലര്‍ അത് സമ്മതിച്ചു കൊടുക്കുകേല. അസൂയ കൊണ്ടാണന്നെ ഞാന്‍ പറയൂ. താമസം മറ്റു രണ്ടു, ടു ബി എഞ്ചിനീയര്‍ സഖാക്കള്‍ക്കൊപ്പം, ഒരു വീട്ടില്ലാണ്. ആരും മറ്റു രണ്ടുപേരെക്കാളും മുന്നിലല്ല , പഠിത്തില്‍ . പക്ഷെ മറ്റെല്ലാ കാര്യത്തിലും പോസ്റ്റ് മോഡേണ്‍ ആണ്.
പരീക്ഷയ്ക്ക് ഒരാഴ്ച്ചമുന്നേ താടി വന്നു തുടങ്ങി. അയ്യോ, കൂടെ പഠിക്കുന്ന പ്രവീണ്‍ വന്ന കാര്യമല്ല പറഞ്ഞത്. രവിയുടെയും മറ്റു രണ്ടുപേരുടെയും താടി വളര്‍ന്ന കാര്യമാണ്. താടിയൊക്കെ വളര്‍ത്തി ഒരു ഭക്തി സ്റ്റൈലില്‍ ആണ് പ്രിപറെഷന്‍ . ദോഷം പറയരുതല്ലോ, ഗുരുത്വം ഉള്ള കുറച്ചു സഹപാഠികള്‍ ഉള്ളത് കൊണ്ട് നോട്സ് ഒക്കെ കൃത്യമായി ഒപ്പിച്ചു. അവരെ ദൈവം അനുഗ്രഹിക്കും .
ഒരാഴ്ചക്കു മുന്നേ ഒരാഴ്ച്ച കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ആദ്യത്തെ പരീക്ഷയുടെ ദിവസം രാവിലെ നേരത്തെ എഴുന്നേറ്റ് എല്ലാം ഒന്നോടിച്ചു നോക്കി, കുളിച്ചു റഡിയായി. ഒന്‍പതിന് മുന്പങ്ങെത്തണം. അപ്പോളാണ് രവിക്ക് ഓര്മ വന്നത്, പെട്രോള്‍ കുറവായ കാര്യം. റിസ്ക് എടുക്കണ്ട, കൂട്ടുകാരന്റെ വണ്ടിയില്‍ പോകാം. വണ്ടി റെഡി, പക്ഷെ ഒരു സ്കെയിലിന്റെ കുറവുണ്ട്. പ്രശ്നമില്ല. സഖാവിനോട് കാത്തു നില്ക്കാന് പറഞ്ഞിട്ട് രവി വീടിന്റെ അരമതില് ചാടി. അപ്പുറത്തെ വീട്ടില്‍ താമസിക്കുന്ന ജയറാമിന്റെ വീട്ടില്‍ നിന്നു ഒരു സ്കേല്‍ ഒപ്പിച്ചു കൊണ്ട് വന്നു.
അന്നത്തെ പരീക്ഷ കലക്കി എന്ന് പറഞ്ഞാല്‍പ്പോര, വളരെ വളരെ എളുപ്പമായിരുന്നു. വളരെ സന്തോഷത്തോടെയാണ് എല്ലാവരും തിരിച്ചു വന്നത്. വന്ന ഉടനെ രവി പോയി സ്കേല്‍ തിരിച്ചു കൊടുത്തു. അടുത്ത പരീക്ഷക്കും രവി കൂട്ടുകാരന്റെ വണ്ടിയില്‍ ആണ് പോയത്. പെട്രോള്‍ ഇല്ലാത്തത് കൊണ്ടല്ല, അവന്റെ കൂടെ പോയപ്പോള്‍ പരീക്ഷ എളുപ്പമായിരുന്നു, വെറുതെ സ്വന്തം വണ്ടിയില്‍ കയറി റിസ്ക് എടുക്കാന്‍ രവിക്ക് ഒരു മടി. മാത്രവുമല്ല അന്നത്തെ പരീക്ഷയ്ക്ക് സ്കേല്‍ ആവശ്യം ഇല്ലായിരുന്നു, എങ്കിലും രവി മതില് ചാടി സ്കേല്‍ കൊണ്ട് വന്ന് റിസ്ക് കുറച്ചു. ഭഗവാനെ, ഈ സാറുമ്മാരെ രക്ഷിക്കണേ! അന്നത്തെ പരീക്ഷയും ബിഗ് സക്സസ്!!
അങ്ങനെ ജയറാമിന്റെ സ്കേലും, കൂടുകാരന്റെ വണ്ടിയും സഹായിച്ച് പരീക്ഷകള്‍ ഒന്നൊന്നായി, സുഖമായി കടന്നു പോയി. അവസാന പരീക്ഷയുടെ ദിവസം കാലത്താണ് ആ സംഭവം നടന്നത് . രാവിലെ പരീക്ഷയ്ക്ക് പോകാനായി ഇറങ്ങുമ്പോള്‍ കൈയ്യില്‍ സ്കെഇല്. അതിനര്‍ത്ഥം കഴിഞ്ഞ ദിവസം അത് തിരിച്ചു കൊടിത്തില്ല തന്നെ.
കൂട്ടുകാരന് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു രവി വണ്ടിയില്‍ കയറാന്‍ വേണ്ടി കാത്തു നില്ക്കുന്നു. പെട്ടന്ന് രവി ഓടിപ്പോയി അരമതില് ചാടി അങ്ങോട്ട് കടന്നു, അടുത്ത നിമിഷം ഇങ്ങോട്ടും!! എന്നിട്ട് ഓടി വന്നു വണ്ടിയുടെ പുറകില്‍ കയറി ഇരുന്നു പറഞ്ഞു, ‘ വിട്ടോ മോനെ. വെറുതേ റിസ്ക് എടുക്കണ്ടല്ലോ എന്ന് കരുതിയാ..’.
75 total views, 1 views today
