ഒരു സംവേദന മാധ്യമം എന്നാ നിലക്ക് റേഡിയോ സന്ദേശങ്ങള്‍ കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാല്‍ കൊടുക്കുനാ ആളും സ്വീകരിക്കുന്ന ആളും ഈ വ്യവസ്ഥിതിയിലെ അനിവാര്യ ”” ഖടകങ്ങലാണ് .ഈ രണ്ടു ”’ ഖടനാപരമായി കൂട്ടിയോജിപ്പിക്കുകയാണ് ഇതര സംവേദന മാധ്യമങ്ങളെ പോലെ റേഡിയോ ക്കും ചെയ്യാനുള്ളത്.വിഞാനത്തിന്റെ തരംങ്ങങ്ങളും ആഹ്ലാദത്തിന്റെ പ്രകാശങ്ങളും ജനജീവിതത്തില്‍ അനായാസേന പ്രസരിപ്പിക്കുന്ന ഈ പ്രക്ഷേപണ കേന്ദ്രം ശാസ്ത്രത്തിന്റെ അമൂല്യ സംഭാവനയാണ്. വിദ്യാഭ്യാസത്തെയും കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നു.അലസനിമിഷങ്ങളെ ഉന്മേഷ പൂര്‍ണങ്ങലാക്കുന്നു.തന്‍ നാട്ടിലെയും മറു നാട്ടിലെയും ജനവിഭാഗങ്ങള്‍ക്ക് പരസ്പരം അറിയാന്‍ അവസരം ഉളവാക്കുന്നു. അതിനാല്‍ പ്രക്ഷേപണ ശ്രവണ പരമായ ഒരു മനോ വൃത്തി ആരോഗ്യ പൂര്‍ണ്ണമായ പരിഷ്‌കൃത ജീവിതത്തിന്റെ മുഖ്യ ചിന്നമായി കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ നവോത്ഥാന സാമൂഹ്യ വ്യവസ്ഥയില്‍ ഏറ്റവും അധികം പങ്കു വഹിച്ച മാധ്യമങ്ങളില്‍ ഒന്ന് റേഡിയോ ആണ്.അറുപതുകള്‍ തൊട്ടു എണ്‍പതുകള്‍ വരെയുള്ള കാലഘട്ടം കേരളീയ പൗരസമൂഹത്തെയും പൊതു മണ്ടലരൂപീകരന്നത്തെയും ഈ മാധ്യമം നിര്‍മ്മിച്ചെടുത്ത സാധ്യതകള്‍ നമ്മെ അത്ഭുതപെടുത്തും.കേവലം വിനോതോപതി എന്നുള്ളതില്‍ കവിഞ്ഞു കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവും ആയ ശരീരത്തെ സൃഷ്ട്ടിചെടുക്കാന്‍ പാകത്തിനുള്ള പരിപാടികളായിരുന്നു അക്കാലത്ത് റേഡിയോ വിഭാവനം ചെയ്തതെന്ന് കാണാം.കേരളത്തിലെ കൃഷി,വ്യവസായം,സാമൂഹിക ചിന്ത രാഷ്ട്രീയം,കലാരൂപങ്ങള്‍ തനത് സംസ്‌കൃതി എന്നീ രംഗങ്ങളില്‍ എല്ലാം ഇടവിട്ട് കൊണ്ട് റേഡിയോ അതിന്റെ നവോത്ഥാന പരമായ പങ്കു നിര്‍വഹിക്കുക ഉണ്ടായി.സാമൂഹ്യ ശ്രേണിയില്‍ പെട്ട എല്ലാ ജനവിഭാകങ്ങലെയും പ്രതിനിധീകരിക്കാനുള്ള ഒരു മാധ്യമം എന്ന നിലക്കാണ് റേഡിയോ ജനകീയ മാധ്യമമായി രൂപപ്പെട്ടത്.അതുകൊണ്ട് തന്നെ ഇതിനെ ””’ റേഡിയോ എന്നും പറയാം .ശബ്ദത്തെ ഉപയോഗിച്ച് ഒരു സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ സാര്‍ഥകമായ ഒരു സൌന്തര്യ ശൈലി ശാസ്ത്രം അക്കാലത്തെ റേഡിയോ നിര്‍മ്മിച്ചതായി കാണാം.

എഫ്.എം. റേഡിയോ ക്ക് മുന്‍പുള്ള രീതിശാസ്ത്രം നോക്കുകയാണെങ്കില്‍ പലതരം സാമൂഹ്യ സന്ദേശങ്ങളിലൂടെ ഒറ്റപ്പെട്ടു നില്‍ക്കുന്ന വയ്യത്തിക ലോകങ്ങളെ കൂട്ടിയിണക്കുന്ന പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുന്നവ ആയിരുന്നു.കേരളത്തിലെ ജനജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഒരു ഘടകമായി മാറിയത് വര്‍ത്തമാന പത്രങ്ങളുടെ ശക്തമായ ഇടത്തെ കീഴ്‌പെടുത്തികൊണ്ടാണ് റേഡിയോ അതിന്റെ ആധിപത്യം സ്ഥാപിച്ചത്.വ്യക്തിജീവിതത്തിന്റെ സ്വകാര്യ ഇടങ്ങളിലെക്കോ അടുക്കലയെന്നോ കിടപ്പരയെന്നോ വ്യത്യാസമില്ലാതെ പൊതു ഇടങ്ങളിലെക്കോ പാടത്തും പറമ്പിലും അതിര്‍ത്തി പ്രദേശങ്ങളിലും പട്ടാള ക്യാമ്പുകളും സാധാരണക്കാരന്റെ നിത്യവ്യവഹാര സ്ഥലമായ ബാര്‍ബര്‍ ഷോപ്പിലും റേഡിയോ ഒരു വിജ്ഞാന / വിനോദവിതരണ മാധ്യമമെന്ന നിലയില്‍ ഏറ്റവും അനിവാര്യ ഘടകമായി മാറിയിരുന്നു.പൊതുസ്ഥലങ്ങളിലെ റേഡിയോ സാംസ്‌കാരിക ഉദ്യെഷത്തെ വിപുലപ്പെടുത്തുന്നവയായിരുന്നു. അതിലിടപെടുന്നവര്‍ വ്യക്തിയില്‍ നിന്നും താരങ്ങളിലേക്ക് വളരാതെ വികസിക്കുകയാണ് ചെയ്തത്. ശബ്ദമെന്ന സൂജകത്തെ പ്രത്യേക അര്‍ത്ഥ നിര്‍മ്മിതികളുടെ തലത്തിലേക്ക് മാറ്റിയെടുക്കുന്ന സൌന്ദര്യ ശാസ്ത്രം അവലംബിക്കപ്പെട്ടു.

You May Also Like

ബിഗ് ബാസ്കറ്റ് ഹരിമേനോൻ ചെയ്ത സാമൂഹ്യദ്രോഹവും അമ്മായിഅച്ഛന്റെ വെപ്രാളവും

ബിഗ് ബാസ്കററ്* ഇന്ത്യയിലെ ഒരു വൻകിട ഓൺലൈൻ സ്റ്റോർ ആണ്. കോടിക്കണക്കിന് കസ്റ്റമേഴസ് ഉള്ള ഒരു വൻകിട ബിസിനസ് സ്ഥാപനം. ഇക്കഴിഞ്ഞ 2020 നവംബറിൽ ഈ

ഇനി ദുബായില്‍ നിന്നും അബൂദാബിയിലേക്ക് കേവലം 15 മിനുട്ട് കൊണ്ടെത്താം !

150 ഓളം കിലോമീറ്റര്‍ ദൂരമുള്ള ദുബായില്‍ നിന്നും അബൂദാബിയിലെക്ക് ഇനി കേവലം 15 മിനുട്ട് കൊണ്ട് എത്താം എന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രമുഖ ഫ്യൂച്ചറിസ്റ്റ് ആയ പീറ്റര്‍ ഡയമാണ്ടിസ് പറയുന്നത്.

ലോകത്തെ ഞെട്ടിച്ച അഞ്ചു പ്രവചനങ്ങള്‍ – വീഡിയോ

ഇന്ന് ലോകത്ത് മനുഷ്യര്‍ തൊട്ടു മൃഗങ്ങള്‍ വരെ പ്രവചിക്കാറുണ്ട്. പക്ഷെ അതെല്ലാം ശരി ആകണമെന്നില്ല. എന്നാല്‍ ചിലരുടെ പ്രവചനങ്ങള്‍ ലോകത്തെ ഞെട്ടിച്ചു.

യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.…