fbpx
Connect with us

റേഡിയോ നാടകങ്ങള്‍ – ഒരു ഓര്‍മ്മക്കുറിപ്പ്

കാറ്റ് വീഴുന്ന ഇടവഴിയിലൂടെ നേര്‍ത്ത പകല്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നു. തണുപ്പിറ്റ് വീഴുന്ന ഒരു കോണില്‍ വെറുതേ ഇരിക്കുകയാണ് ഞാന്‍. സ്വപ്‌നസഞ്ചാരികള്‍ (?) വഴിയിലൂടെ മെല്ലെ നടന്നു നീങ്ങുന്നു. ആലസ്യത്തിന്റെ പുകച്ചുരുളുകള്‍ പുകയ്ക്കുന്ന യൗവ്വനം.

ഓര്‍മ്മകള്‍ അതുമാത്രമാവുമ്പോള്‍,അതില്‍ ജീവിക്കാന്‍ തന്നെ ഒരു സുഖമാണ്. കണ്ണുകളടച്ചു, വായില്‍ കുരുങ്ങിയ കരച്ചില്‍ നുണഞ്ഞ് വഴിമറയുന്ന ബാല്യം. സ്റ്റാര്‍ ബീക്‌സിന്റെ വലിയ കോപ്പയില്‍ നിന്നും ആവി പടര്‍ന്ന് പൊങ്ങുന്നു. ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ പിന്നോട്ടാക്കി.

 108 total views

Published

on

കാറ്റ് വീഴുന്ന ഇടവഴിയിലൂടെ നേര്‍ത്ത പകല്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നു. തണുപ്പിറ്റ് വീഴുന്ന ഒരു കോണില്‍ വെറുതേ ഇരിക്കുകയാണ് ഞാന്‍. സ്വപ്‌നസഞ്ചാരികള്‍ (?) വഴിയിലൂടെ മെല്ലെ നടന്നു നീങ്ങുന്നു. ആലസ്യത്തിന്റെ പുകച്ചുരുളുകള്‍ പുകയ്ക്കുന്ന യൗവ്വനം.

ഓര്‍മ്മകള്‍ അതുമാത്രമാവുമ്പോള്‍,അതില്‍ ജീവിക്കാന്‍ തന്നെ ഒരു സുഖമാണ്. കണ്ണുകളടച്ചു, വായില്‍ കുരുങ്ങിയ കരച്ചില്‍ നുണഞ്ഞ് വഴിമറയുന്ന ബാല്യം. സ്റ്റാര്‍ ബീക്‌സിന്റെ വലിയ കോപ്പയില്‍ നിന്നും ആവി പടര്‍ന്ന് പൊങ്ങുന്നു. ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ പിന്നോട്ടാക്കി.

തുറന്നു കിടക്കുന്ന ജനാലയിലൂടെ രാമനാമജപം ഒഴുകിയെത്തുന്നു. സോപ്പിന്‍കായകള്‍ കൊണ്ട് പുതപ്പ് കഴുകുന്ന മൂത്തപണിക്കത്തി. രാമനാമജപം തുടങ്ങിയാല്‍ അങ്ങോട്ട് പോകുന്നതു വിലക്കാണു. നര്‍ണ്ണസന്ധ്യക്ക് വെളളം തേവുവാന്‍ പോയ അമ്മയോട് മൂത്തപണിക്കത്തി കയര്‍ക്കുന്നതു ഞാന്‍ സ്ഥിരം കേള്‍ക്കാറുണ്ട്. കാരണം ആ സമയങ്ങളില്‍ ജലപാനം പോലും പാടില്ലത്രേ. ഒഴുകിവരുന്ന ജപം അവസാനിക്കുന്നില്ല.

‘ രാമരാമരാമരാമരാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം’

Advertisementപഠിക്കുവാന്‍ തുറന്നുവച്ച പുസ്തകം പതിയെ മടക്കി ഇന്നലെ വായിച്ചു തുടങ്ങിയ ഒ.വി. വിജയനെ മുന്നില്‍ പ്രതിഷ്ഠിച്ചു. ‘ എടാ റോബിയേ’ എവിടെനിന്നോ വിളിവന്നു, നോക്കുമ്പോള്‍ അമ്മയാണ്.

‘നിനക്ക് പഠിക്കാന്‍ ഒന്നുമില്ലല്ലോ അല്ലേ, അതോ ഇതും പഠിച്ചോണ്ടിരുന്നാല്‍ മതിയോ. അപ്പന്‍ ഇപ്പോ കയറിവരും.അങ്ങേരിതെങ്ങാനും കണ്ടാമതി നിന്റെ വായനശാലേലെ പോക്കും എന്റെ വല്ലപ്പോഴുമുളള വായനയും നില്‍ക്കും’

ഞാന്‍ ഒന്നും പറഞ്ഞില്ല, ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. അമ്മ വീണ്ടും പറഞ്ഞു

‘ ദേ ഈ ചെക്കനെന്നാ പറ്റിയേ, പിന്നേ, എടാ തങ്കപ്പന്‍ പണിക്കന്‍ നിന്നെ തിരക്കിയിരുന്നു’
‘ ആണോ, എന്നാ ഞാനിപ്പവരാം’ അപ്പുറത്തെ തൊടിയിലാണ് തങ്കപ്പന്‍ പണിക്കന്റെ വീട്. പണിക്കനും പണിക്കത്തിക്കും പിന്നെ ചേച്ചിമാര്‍ക്കും എന്നെ വലിയകാര്യമാണ്. കാരണം സാധാരണ മാപ്പിള ചെറുക്കന്‍മാരെ പോലെയല്ല എനിക്ക് കുറച്ചൊക്കെ വൃത്തിയും വെടിപ്പുമുണ്ട്.

Advertisementവെട്ടുകല്ലുകൊണ്ടുളള കയ്യാല ചാടിക്കടന്ന് ഞാന്‍ അപ്പുറത്തേക്കോടി. ‘ഭാഗ്യം നാമജപം തീര്‍ന്നെന്നു തോന്നുന്നു. ആ മൂത്ത പണിക്കത്തിയുടെ നോട്ടോം ചീത്തവിളിയും കേള്‍ക്കെണ്ടല്ലോ, പിന്നെ ചേച്ചിമാരോടു പുതിയ അമര്‍ചിത്രകഥ വല്ലതും വന്നോന്നു ചോദിക്കണം. ഒ.വി. വിജയനും അമര്‍ചിത്രകഥയും എന്തൊരു ചേര്‍ച്ച. ശരിക്കും പറഞ്ഞാല്‍ ഈ ഒ.വി.വിജയനെ എനിക്കങ്ങു ശരിക്കും മനസ്സിലായിട്ടൊന്നുമല്ല, പിന്നെ അമ്മ വായിക്കുന്ന പുസ്തകമല്ലേ, കൂടാതെ പതുക്കെ എല്ലാം മനസ്സിലായിക്കോളും എന്നു വായനശാലയിലെ പാര്‍ട്ടിക്കാരന്‍ ചേട്ടനും പറഞ്ഞുതന്നിട്ടുണ്ടല്ലോ’

പതുക്കെ ഇറയത്തേക്ക് കയറി. ഏതാണ്ട് തുറന്ന ഇറയവും അരപ്ലേസുമായിട്ടാണ് പണിക്കന്റെ വീട്. ഒരറ്റത്ത് മുറുക്കാനിടിക്കുന്ന കല്ലും മറ്റേയറ്റത്ത് തറയില്‍ നെടുകേയിട്ടിരിക്കുന്ന തഴപ്പായയും പതിവ് കാഴ്ചയാണ്. പായയുളള ഭാഗത്തേക്ക് ഞാന്‍ പോകാറില്ല. കാരണം പണിക്കന്റെ തളള ആ മൂത്തപണിക്കത്തി മിക്കപ്പോഴും അവിടെ കാണും. എന്തായാലും പുളളിക്കാരിയിന്നവിടെയില്ലെന്നു തോന്നുന്നു. ” ചേച്ചിയേ…’ ഞാനൊന്നൂടെ ഉറക്കെ വിളിച്ചു. ‘തങ്കപ്പന്‍ പണിക്കനെന്തിയേ?’ ഭാമേച്ചി ഇറങ്ങി വന്നു.

‘ എന്താടാ ഇന്നു നീ താമസിച്ചതു ഭയങ്കര പഠിത്തമായിരിക്കും അല്ലേ’
‘ചേച്ചീ…’ ഞാന്‍ നീട്ടിവിളിച്ചു. ‘ വായിക്കാനൊന്നുമില്ലേ’
‘പോടാ ചെറുക്കാ എനിക്കേ അടുത്താഴ്ച പരീക്ഷയാ, പിന്നാ കഥാപുസ്തക വായന’
‘ എന്നാ പിന്നെ എനിക്കാ രാമായണമിങ്ങുതാ’ ഞാന്‍ വെറുതേ ചോദിച്ചു.
‘ പോടാ, എന്നിട്ടുവേണം എനിക്ക് അമ്മൂമ്മേടെ കൈയ്യീന്നു വഴക്കുകിട്ടാന്‍, അതേ, ക്രിസ്ത്യാനികള്‍ രാമായണത്തില്‍ തൊടാന്‍ പോലും പാടില്ലത്രേ’

അപ്പോഴേക്കും പണിക്കന്‍ വായില്‍ മുറുക്കാന്‍ ചവച്ചുകൊണ്ടിറങ്ങി വന്നു.
‘കയറിയിരിക്കെടാ കൊച്ചേ, എന്നാ ഉണ്ട് വിശേഷം’ മുറുക്കാന്‍ തുപ്പല്‍ നീട്ടീ മുറ്റത്തേക്ക് തുപ്പി അരപ്ലേസിലിരുന്ന് പണിക്കന്‍ വീണ്ടും ചോദിച്ചു.

Advertisement‘ പിന്നേയ്, എന്തായി ഞാന്‍ പറഞ്ഞ കാര്യം. നീ നിന്റെ പളളീലച്ചനോട് ചോദിച്ചോ’ തോളുകള്‍ കുലുക്കി ഇല്ല എന്നു ഞാന്‍ ആംഗ്യം കാട്ടി.’അതെങ്ങെനാടാ നിനക്കു ചോദിക്കാന്‍ പറ്റുമോ? എല്ലാവരും ഒന്നാണെന്നു പറഞ്ഞാ ഈ അച്ചന്‍മാരും, പളളിക്കാരും, പോറ്റിമാരും, അമ്പലക്കമ്മിറ്റികാരുമൊക്കെ എന്നാ ചെയ്യും അല്ലേ’
പണിക്കന്‍ കഴിഞ്ഞദിവസം പറഞ്ഞതു ഞാനോര്‍ത്തു. അവരുടെ ദൈവോം നമ്മുടെ കര്‍ത്താവും എല്ലാം ഒന്നാണെന്ന്, പത്ത് കല്പ്പനകളും, പത്ത് അവതാരങ്ങളും, ത്രിത്വവും, ബ്രഹ്മാവിഷ്ണുമഹേശ്വര സങ്കല്‍പ്പത്തിന്റെ സാദ്യശ്യവും നമ്മുടെ പിതാവും, പുത്രനും, പരിശുദ്ധാത്മാവും എല്ലാം അക്കമിട്ടു നിരത്തി പറഞ്ഞു പഠിപ്പിച്ചുതന്നു ഈ രണ്ടാം ക്ലാസ്സ് വരെ പഠിച്ച കല്‍പ്പണിക്കാരനായ തങ്കപ്പന്‍ പണിക്കന്‍.

അപ്പോഴേക്കും അമ്മ വീട്ടില്‍ നിന്നു വന്നു ‘ പണിക്കോ, ആ റേഡിയോ ഒന്നു വെച്ചേ, ഇന്നല്ലെ നാടകം ഉളളത്, സതീഷ് ചന്ദ്രനൊക്കെയുളളതാ…’
‘ ശരിയാണല്ലോ, എട്ടുമണിയാകുന്നു, റോബിടമ്മ ആ തിണ്ണേലേക്കിരി, ഞാന്‍ റേഡിയോ എടുത്തോണ്ടു വരാം’. അന്നു പണിക്കന്റെ വീട്ടില്‍ മാത്രമേ റേഡിയോ ഉളളു. അതിന് തടികൊണ്ടുളളൊരു പെട്ടിയൊക്കെ ഉണ്ടാക്കി നീലനിറം പൂശി സൂക്ഷിച്ചിരുന്നു. പണിക്കന്‍ റേഡിയോയുമായി വന്നു.കൂടെ പണിക്കത്തിയും മറ്റ് ചേച്ചിമാരും. ‘ ആകാശവാണി, തിരുവനന്തപുരം, ആലപ്പുഴ….’
ഓര്‍മ്മകള്‍ക്ക് മടക്കം
വെളിച്ചം കുറക്കാതെ
വെയില്‍ എവിടെയോ മറഞ്ഞിരിക്കുന്നു.
നിയോണ്‍ വസന്തത്തിന്റെ ചുന കുടിച്ച
ധൂര്‍ത്ത കൗമാരവും
ജലഗിത്താറിന്റെ ലൈലാകഗാനവും’
ചുളളിക്കാട് ഘനമുളള സ്വരത്തില്‍ എവിടെയോ പാടിനിര്‍ത്തി.
സ്വര്‍ണ്ണതലമുടിക്കാരി വെറുതേ പുഞ്ചിരിച്ചു.
അപരിചിതന്‍ നേരമുന്തിക്കാന്‍ എന്തോ പുലമ്പി…

കൈയ്യിലെരിഞ്ഞ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ഇനി തിരികെ പോണം. സ്റ്റാര്‍ബെക്‌സ് അടക്കാറായി. ഇനിയും ഒരു കാപ്പിക്കുളള സമയമില്ല. ഇവിടുത്തുകാര്‍ സമയനിഷ്ഠയുളളവരാണല്ലോ. പോയിട്ടുവേണം ഭാര്യയെ ഡ്യൂട്ടിയില്‍ നിന്ന വിളിച്ചോണ്ട് വരാന്‍. എന്തായാലും ഇന്നൊരു ടേക്ക് എവേ എടുക്കാം. ചെന്നിട്ട് വല്ലതും വച്ചുണ്ടാക്കാമെന്ന് പറഞ്ഞാല്‍ ഭാര്യ പിണങ്ങും. പിന്നെ ഇന്നലത്തെ പിണക്കവും എല്ലാം കൂടി എന്റെ തലയില്‍ അവള്‍ മറ്റൊരു നാടകം നടത്തും. അതിന് പഴകിയ ആ റേഡിയോ നാടകത്തിന്റെ സുഖം കാണില്ല

 109 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized8 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history9 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment11 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment11 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment13 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment14 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy14 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING14 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy14 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement