തന്റെ പഴയ എക്സ്ബോക്സ് കണ്‍സോള്‍ എടുത്ത് ഒരു റേസിംഗ് ഗെയിം കളിക്കുന്നതിനിടെ കൌമാരപ്രായക്കാരന് ഒന്ന് ഞെട്ടി. കാരണം 10 വര്‍ഷം മുന്‍പ് മരണപ്പെട്ട തന്റെ അച്ഛനതാ അപ്പുറത്ത് നിന്ന് കൊണ്ട് ഗെയിം കളിക്കുന്നു. മുന്‍പ് അച്ഛനും താനും ഒരുമിച്ച് കളിച്ചതിന്റെ ഓര്‍മ്മക്കാണ് മകന് ആ ഗെയിം കളിയ്ക്കാന്‍ ഇറങ്ങിയത്. എന്നാലത് ഇങ്ങനെ ആകുമെന്ന് ഒരിക്കലും അവന് പ്രതീക്ഷിച്ചിരിക്കില്ല.
[one_half][ads2][/one_half]
അച്ഛനെക്കുറിച്ച് യൂട്യൂബ് യൂസറായ 00WARTHERAPY00 ന് വലിയ ഓര്‍മ്മകള്‍ ഒന്നും ഇല്ലെങ്കിലും അച്ഛന്റെ കൂടെ റാലി സ്പോര്‍ട്സ് ചലഞ്ച് എന്ന ഗെയിം കളിച്ചത് അവനു ശെരിക്കും ഓര്‍മ്മയുണ്ട്. അതാണ് പൊടിപിടിച്ചു കിടന്ന എക്സ്ബോക്സ് പുറത്തെടുക്കാന്‍ അവനെ പ്രേരിപ്പിച്ചത്.
ഇപ്പോള്‍ 16 വയസ്സുള്ള മകന് ഗെയിം കളിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ശ്രദ്ധിച്ചത്. അച്ചന് അതാ അപ്പുറത്ത് നിന്ന് കളിക്കുന്നു. അച്ഛന്റെ കാറിനെ തനിക്ക് തോല്‍പ്പിക്കാന്‍ അന്നും സാധിച്ചിരുന്നില്ല. അത് പോലെ തന്നെയാണ് അച്ചന് ഇപ്പോള്‍ ഡ്രൈവ് ചെയ്യുന്നതെന്ന് ആ മകന് കണ്ണീരോടെ പറയുന്നു.
എന്തായാലും ഈ വാര്‍ത്ത ഇന്റര്‍നെറ്റില്‍ വൈറലായി പടരുകയാണ്.
റാലി സ്പോര്‍ട്സ് ഗെയിം എന്താണെന്ന് കാണാം