crocodile_in_road_boolokam

ബാംഗ്ലൂരില്‍ ആണ് സംഭവം. റോഡിനു നടുവില്‍ ഉണ്ടായ ഒരു വലിയ കുഴിയും പൊട്ടിയ ജലവിതരണ പൈപ്പും ഒരു മാസമായി നന്നാക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഒരാള്‍ അതേ കുഴിയില്‍ ഒരു മുതലയെ കൊണ്ടുവന്ന് ഇട്ടു! അധികൃതരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ കഴിഞ്ഞോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ. നാട്ടുകാരുടെ മുഴുവന്‍ ശ്രദ്ധ നേടിയെടുക്കുവാന്‍ ഈ മുതലയ്ക്ക് കഴിഞ്ഞു.

യഥാര്‍ത്ഥ മുതല ആണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ആദ്യ നോട്ടത്തില്‍ ഒരു യഥാര്‍ത്ഥ മുതല ആണെന്നൊക്കെ തോന്നുമെങ്കിലും ഇതൊരു ശില്‍പം മാത്രമാണ്. ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന കലാകാരനാണ് ഈ ശില്പത്തിന്റെ സൃഷ്ടാവ്. ബാംഗ്ലൂരിലെ സുല്‍ത്താന്‍പാളയ മെയിന്‍ റോഡിലെ അവഗണിക്കപ്പെട്ടുകിടന്ന കുഴിയില്‍ ഇദേഹം കൊണ്ടിട്ട മുതല ശില്‍പ്പത്തിന് 12 അടി നീളമുണ്ട്.

ഇത് ആദ്യമായല്ല ഇദേഹം ഇങ്ങനെ സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇദേഹം ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ബാംഗ്ലൂര്‍ സിറ്റി പോലീസിനെയും നിര്‍മാണചുമതലകള്‍ ഉള്ള ബി.ബി.എം.പി.(ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര പാലികെ)യെയും ടാഗ് ചെയ്തിട്ടുമുണ്ട് കക്ഷി. ഈ ഫൈബര്‍ മുതലയെ നിര്‍മിക്കുവാന്‍ ആറായിരം രൂപയോളം സ്വന്തം കൈയ്യില്‍ നിന്ന് ചിലവഴിക്കുകയും ചെയ്തു. ഏതായാലും ഇദ്ദേഹത്തിന്റെ ഈ വ്യത്യസ്ഥമായ പ്രതിഷേധം ബന്ധപ്പെട്ടവരുടെ അടുത്ത് എത്തട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ജയസൂര്യയുടെ അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാര്‍ഥനയും.

You May Also Like

നിശ്ചല ദൃശ്യങ്ങള്‍ – ക്യാമറ ലെന്‍സുകള്‍

ഒരു ക്യാമറ ലെന്‍സ് എന്നാല്‍ എന്താണെന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്ത് ഉത്തരം പറയും…? വളരെ ലളിതമായി പറഞ്ഞാല്‍ കൃത്യമായ ഘടനയില്‍ ക്രമീകരിച്ചിരിക്കുന്ന ഒന്നോ, ഒന്നിലധികമോ ഗ്ലാസ് പ്രിസങ്ങള്‍ ഫിലിം പ്ലയ്റ്റുകളിലോ അല്ലെങ്കില്‍ വസ്തുക്കളുടെ പ്രതിഭിംബം സൂക്ഷിക്കാന്‍ കഴിയുന്ന വസ്തുക്കളിലോ കൃത്യമായി വസ്തുക്കളില്‍ നിന്നുള്ള പ്രകാശഭിംബം പതിപ്പിക്കുവാന്‍ ( (ഒരു ക്യാമറയിലൊ മറ്റു ഉപകരണങ്ങളിലോ ) സഹായിക്കുന്ന വസ്തുവാണ് ലെന്‍സ്.

നിങ്ങളുടെ ഫേസ്ബുക്ക് അറിവിനെ വര്‍ധിപ്പിക്കുവാന്‍ 20 ട്രിക്കുകള്‍

ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡോടെ ഫേസ്ബുക്ക് കുതിക്കുകയാണ്. 900മില്യണ്‍ എന്ന നിലയില്‍ എത്തിയിരിക്കുന്നു ആകെ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ എണ്ണം. നമ്മളില്‍ പലരും രാവിലെ തന്നെ ഒരുങ്ങി പുറപ്പെട്ട് ഓഫീസില്‍ എത്തുന്നത്‌ തന്നെ ഫേസ്ബുക്ക് യൂസ് ചെയ്യാന്‍ ആണെന്ന പോലെയാണ് പലരുടെയും ഫേസ്ബുക്ക് യൂസേജ്. എങ്കിലും തങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിനെ അതിന്‍റെ ആസ്വാദനത്തിന്റെ അടുത്ത ലെവലില്‍ എത്തിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള ട്രിക്കുകള്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അത്തരം ചില പൊടിക്കൈകള്‍ നമ്മളിവിടെ പരിചയപ്പെടുത്തുന്നത്.

കാലം ചവറ്റുകുട്ടയില്‍ തള്ളിയ ചാറ്റ് റൂമുകളുമായി ഫേസ്ബുക്ക്; ഇതെന്തുപറ്റി സോഷ്യല്‍ മീഡിയ ഭീമന് ?

സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് എന്താണ് സംഭവിച്ചത് ? പണത്തോടുള്ള ആര്‍ത്തി കാരണം കോടിക്കണക്കിനു ആളുകള്‍ വരെ ലൈക്ക് ചെയ്ത ഫേസ്ബുക്ക് പേജുകളുടെ റീച്ച് കേവലം 2% ത്തിലേക്ക് എത്തിച്ച് ആ കമ്പനികളെ തങ്ങളില്‍ നിന്നും അകറ്റിയ ഫേസ്ബുക്ക് ഇപ്പോള്‍ മറ്റൊരു വിഡ്ഢിത്തവുമായി രംഗത്ത് വന്നിരിക്കുകയാണ്.

കമലിനൊപ്പം സ്കൂളിൽ പോയതു മുതൽ വിക്രത്തിലെ ഏജന്റ്റ് ഉപ്പിലിയപ്പൻ വരെ

Mukesh Kumar ഒരുമിച്ച് സ്കൂളിൽ പോയ കാലഘട്ടം മുതൽ ഇന്ന് വിക്രമിലെ ഏജൻ്റ് ഉപ്പിലിയപ്പൻ എന്ന…