Featured
റോഡ് ടെസ്റ്റ് നവീകരിക്കുന്നു ; ദുബായിയില്‍ ഇനി ലൈസന്‍സ് എടുക്കല്‍ എളുപ്പമാകും..
അറബ് രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ ലൈസന്‍സ് എടുക്കുന്ന ടെസ്റ്റുകള്‍ വളരെ കഠിനമാണ്. വളയം പിടിക്കാമെന്ന മോഹവുമായി കടല്‍ കടക്കുന്ന പ്രവാസികള്‍ക്ക് വലിയൊരു കടമ്പയായി ഇത് മാറിയിരുന്നു. എന്നാല്‍ ഇതിന്പരിഹാരമാകുകയാണ്.
75 total views

അറബ് രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ ലൈസന്‍സ് എടുക്കുന്ന ടെസ്റ്റുകള്‍ വളരെ കഠിനമാണ്. വളയം പിടിക്കാമെന്ന മോഹവുമായി കടല്‍ കടക്കുന്ന പ്രവാസികള്‍ക്ക് വലിയൊരു കടമ്പയായി ഇത് മാറിയിരുന്നു. എന്നാല്‍ ഇതിന്പരിഹാരമാകുകയാണ്. ദുബായില്‍ ലൈസന്‍സ് എടുക്കുന്നതിനു മുന്നോടിയായി നടക്കുന്ന റോഡ് ടെസ്റ്റ് നവീകരിക്കുവാന്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. റോഡ് ടെസ്റ്റിനുള്ള നടപടികള്‍ ആധുനീക വത്ക്കരിക്കുവാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ സംഭവിക്കുന്ന പിഴവുകള്‍ കുറക്കുവാന്‍ വേണ്ടി പുതിയ സംവിധാനമായിരിക്കും ആവിഷ്കരിക്കുക. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ കണ്‍ട്രോളര്‍ക്ക് ഡ്രൈവറെ കൂടുതല്‍ അളക്കുന്നതിനുള്ള സംവിധാനമായിരിക്കും നടപ്പില്‍ വരുത്തുക. കാറിനുള്ളില്‍ സെന്‍സറും ക്യാമറയും സ്ഥാപിക്കും. അടുത്തു തന്നെ പുതിയ സംവിധാനം ദുബായില്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. മുഴുവനായും ഓട്ടോമാറ്റിക് സംവിധാനം നിലവില്‍ വരുത്തുക സാധ്യമല്ല.എന്നാലും ഡ്രൈവര്‍മാര്‍ക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ള പരിഷ്കാരങ്ങള്‍ നടപ്പിലാക്കും.
ടെസ്റ്റ് കഴിഞ്ഞതിനു ശേഷം ലൈസന്‍സ് കിട്ടാതെ നിരവധി പേരാണ് ആര്‍ടിഎയുമായി സംവാദത്തിലേര്‍പ്പെടുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ റോഡ് ടെസ്റ്റില്‍ നിലനില്ക്കുന്നതായ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഡ്രൈവരറുടെ കാര്യക്ഷമത കൃത്യമായി നിര്‍ണ്ണയിക്കുവാന്‍ പുതിയ സംവിധാനത്തിനാകും.
76 total views, 1 views today