റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും വരുന്നു പുതിയ അഡ്വഞ്ചര്‍ ടൂറര്‍ : ഹിമാലയന്‍

328

royal-enfield

വളരെ അടുത്ത ദിവസങ്ങളില്‍ യൂറോപ്യന്‍ ട്രേഡ്മാര്‍ക്ക് ഒഫിസില്‍നിന്നും റോയല്‍ എന്‍ഫീല്‍ഡ്  ‘ഹിമാലയന്‍’ എന്ന പേരിനു ട്രേഡ്മാര്‍ക്ക് എടുത്തതോടെ ഊഹാപോഹങ്ങള്‍ക്ക് വിരാമം വന്നിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ പുറത്തിറക്കുംഎന്നുള്ള അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ പര്യവസാനം സംഭവിച്ചിരിക്കുന്നത്.

Royal Enfield Bullet Electra Older View

റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കിനു എന്തായാലും ‘ഹിമാലയന്‍’ എന്ന് തന്നെ വിളിപ്പേര് വരും. ഡുക്കാട്ടി മോട്ടോര്‍സൈക്കിള്‍ കമ്പനിയിലെ പ്രധാന ഡിസൈനറായിരുന്ന പിയറി ടെര്‍ബ്ലാങ്ക് റോയല്‍ എന്‍ഫീല്‍ഡില്‍ വന്നതുകൊണ്ടും അഡ്വഞ്ചര്‍ ടൂറര്‍ എങ്ങനെയായിരിക്കും എന്ന ആശങ്കയാണ് വാഹനപ്രേമികള്‍ക്ക്.

Royal Enfield Classic 350 Right Side Profile 102

മറ്റു വന്‍കിട ബൈക്ക് നിര്‍മ്മാതാക്കള്‍ വന്‍കിടമായി തന്നെ വിറ്റഴിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കുകളുടെ വിപണി കണ്ടുകൊണ്ട് ഇന്ത്യയില്‍ അത്തരത്തിലുള്ള ചെറു മോഡലുകള്‍ ഇറക്കുവനുള്ള തന്ത്രമാണ് എന്‍ഫീല്‍ഡിണുള്ളത്.

Royal Enfield Continental GT Yellow front three

ഹിമാലയന്‍ എന്ന് പറയുന്നത് എന്‍ഫീല്‍ഡിന്‍റെ കോണ്ടിനെന്‍റല്‍ ജി റ്റി യുടെ ഷാസിയില്‍ പിറക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ആണ്. 400 സി സി എന്‍ജിന്‍ ആകും ഇതില്‍ വരുന്നത് എന്നാണ് പറഞ്ഞിരുന്നത് എങ്കിലും 385 സി സി ഡിസ്പ്ലേയ്സ്മെന്റ്റുള്ള സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ഈ അഡ്വഞ്ചര്‍ ടൂററിന് കരുത്തേകുന്നത്.

സാധാരണ തണ്ടര്‍ബേഡ്, ക്ലാസ്സിക് 350, എലക്ട്ര 350, കൂടാതെ ബുള്ളറ്റ് 350 യിലും വരുന്ന അതെ എഞ്ചിന്റെ പരിഷ്കൃത രൂപമായിരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്‌. എന്തായാലും ഈ മോഡലിന്റെ രൂപം കാണുവാന്‍ കാത്തിരിക്കുകയാണ് ബുള്ളറ്റ് ആരാധകര്‍…