ലക്ഷ ദ്വീപില്‍ പോകും ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍ ; ഇവിടെ ചെയ്യുന്നത് പലതും അവിടെ ചെയ്തുകൂടാ

  1339

  new

  ലക്ഷദ്വീപ് എന്ന 36 ദ്വീപുകളുടെ സമൂഹത്തിലേക്ക് നിങ്ങള്‍ യാത്ര പോകുമ്പോള്‍ നിങ്ങള്‍ ചില നിയമങ്ങള്‍ പാലിക്കണം.

  ലക്ഷദ്വീപ് യാത്രയ്ക്ക് പോകുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍

  ഇതൊക്കെ ചെയ്യണം…

  1) ലക്ഷദ്വീപിലേക്ക് യാത്രപോകുമ്പോള്‍ മുന്‍കൂട്ടി യാത്ര ബുക്കുചേയ്യേണ്ടതുണ്ട്. കാരണം ലക്ഷദ്വീപില്‍ ഒരു ദിവസം എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  2) പ്രധാനദ്വീപുകളില്‍ ഒഴിച്ച് മറ്റ് ദ്വീപുകളില്‍ അധികം കടകളൊന്നും കാണാന്‍ കഴിയില്ല. അതിനാല്‍ മറ്റു ദ്വീപികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ആവശ്യമുള്ള സാധനങ്ങള്‍ കൈയ്യില്‍ കരുതണം.

  3) യാത്രയില്‍ ഉടനീളം സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ ടൂറിസം ആന്റ് സ്‌പോര്‍ട്‌സ് (SPORTS) പ്രതിനിധികളുടെ സഹായം സ്വീകരിക്കാന്‍ മടിക്കരുത്.

  ഇതൊന്നും ചെയ്യരുത്..

  1) പവിഴപുറ്റുകള്‍ ഉള്ള സ്ഥലത്ത് സഞ്ചരിക്കുമ്പോള്‍ അവ പറിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. പവിഴപുറ്റുകള്‍ അടര്‍ത്തിമാറ്റുന്നത് ആവസവ്യസ്ഥയെ താളം തെറ്റിക്കും.

  2) നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നുകളും കൊണ്ട് ചെല്ലുന്നത് ശിക്ഷാര്‍ഹമാണ്.

  3) ലക്ഷദ്വീപില്‍ മദ്യം അനുവദനീയമല്ല.

  4) നഗ്‌നത പ്രദര്‍ശിപ്പിച്ച് കുളിക്കുന്നത് അനുവദനീയമല്ല.

  5) പ്രാദേശിക ജനങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്.

  6) ഇന്ത്യക്കാരന്‍ ആണെങ്കിലും വിദേശിയാണെങ്കിലും ലക്ഷദ്വീപില്‍ വിനോദസഞ്ചാരം നടത്തുമ്പോള്‍ നിങ്ങള്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം. അനുവാദത്തിനായി നിങ്ങളുടെ ശരിയായ വിവരം നല്‍കണം.

  ഇന്ത്യന്‍ സ്പെഷ്യല്‍

  ഇന്ത്യക്കാര്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നീ ദ്വീപുകളില്‍ സന്ദര്‍ശനം നടത്താം. എന്നാല്‍ വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത് എന്നിവിടങ്ങളില്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുള്ളു.