ലണ്ടന്‍ സിറിയ ആയാല്‍: ലണ്ടന്‍ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായി !

155

01

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ തുറന്നു കാണിക്കുന്ന ഒരു ലണ്ടന്‍ പെണ്‍കുട്ടി അഭിനയിച്ച 94 സെക്കന്റ്‌ നീളമുള്ള വീഡിയോ യൂട്യൂബില്‍ വൈറലായി മാറി. മാര്‍ച്ച് 5 ന് അപ്‌ലോഡ്‌ ചെയ്ത വീഡിയോ ഇതുവരെ കണ്ടു കഴിഞ്ഞിരിക്കുന്നത് 21 മില്ല്യണിലധികം പേരാണ് എന്നറിയുമ്പോള്‍ ആണ് ആ വീഡിയോയുടെ എത്രമാത്രം വൈറലായി മാറി എന്ന് നിങ്ങള്‍ക്ക് പിടികിട്ടുക.

സേവ് ദി ചില്‍ഡ്രന്‍ എന്ന പേരിലുള്ള ഒരു യുകെ ചാരിറ്റി സംഘടനയാണ് വീഡിയോ നിര്‍മ്മിച്ചത്. ബ്രിട്ടന്‍ സിറിയ ആണെങ്കില്‍ എന്ന ചിന്തയാണ് വീഡിയോയിലേക്ക് ഇത്ര മാത്രം ആളുകളെ ആകര്‍ഷിച്ചത്.

കണ്ടു നോക്കൂ ആ വീഡിയോ