ലളിതവും വിശാലവുമായ ഫേസ്ബുക്ക് ഹെഡ് ഓഫീസ്: ചിത്രങ്ങള്‍

0
141

new

ടെക്ക് കമ്പനികള്‍ ഭീമന്‍ ആസ്ഥാനങ്ങളിലേക്ക് ചുവട് മാറി കൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും പുതിയത് ഫേസ്ബുക്കിന്റെ സിലിക്കണ്‍ വാലിയിലെ മെന്‍ലൊ പാര്‍ക്കിലെ പുതിയ ആസ്ഥാന മന്ദിരമാണ്.

ആര്‍ക്കിടെക്റ്റുകളിലെ സൂപര്‍ താരം ഫ്രാങ്ക് ഗെഹ്‌റിയാണ് ഈ സ്വപ്‌ന മന്ദിരത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിട്ടുളളത്. 430,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിലനില്‍ക്കുന്നത്. 9 ഏക്കര്‍ സ്ഥലത്ത് 400ലധികം മരങ്ങളും, വിനോദത്തിനും വിശ്രമത്തിനുമുളള സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആഢംബരത്തിന് വേണ്ടിയല്ല, ജോലികള്‍ കൃത്യമായി നിര്‍വഹിക്കപ്പെടാനാണ് കെട്ടിടം തീര്‍ത്തിരിക്കുന്നതെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പേജില്‍ പറയുന്നു. ലോകവുമായി ബന്ധിക്കപ്പെടാനുളള തങ്ങളുടെ ദൗത്യത്തില്‍ ഇനിയും എത്ര ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന് ജീവനക്കാര്‍ക്ക് തോന്നത്തക്ക രീതിയിലാണ് പുതിയ മന്ദിരം പണി തീര്‍ത്തിരിക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറയുന്നു.

ലളിതവും വിശാലവുമായ ഫേസ്ബുക്ക് ഹെഡ് ഓഫീസ് ചിത്രങ്ങള്‍…

01 1427890689 1

01 1427890691 2

01 1427890692 3

01 1427890693 4

01 1427890695 5

01 1427890696 6

01 1427890698 7

01 1427890699 8

upload an image

Advertisements