ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും മനുഷ്യന്റെ ആരോഗ്യവും

6214645_orig

ആദിമകാലം മുതലേ ഔഷധങ്ങള്‍ ആയോവേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, കായ്, പൂവ്, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഉപയോഗം കൂടുതല്‍ വിപുലമായതോടെ സുഖാനുഭൂതികള്‍ക്ക് കൂടി അവ ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യം ആകര്‍ഷിക്കുകയും അവസാനം ഉപയോഗിക്കുന്ന ആളിനെ അടിമയാക്കി നാശത്തിലെത്തിക്കുകയും ചെയ്യുന്നു. ആനന്ദ നിര്‍വൃതിയില്‍ ആകുന്ന മനുഷ്യന്‍ അറിയുന്നില്ല സാവകാശം ലഹരിക്കടിമായകുകയും കരള്‍, കിഡ്‌നി, പാന്‍ക്രിയാസ്, തുടങ്ങിയവ രോഗഗ്രസ്ത്മാവുകയും ചെയ്യും എന്നും ഉള്ളത്.6000 4000 BC യില്‍ കരിങ്കടല്‍ / കാസ്പിയന്‍ കടല്‍ തീര പ്രദേശങ്ങളിലും, 4000 BC യില്‍ ഈജിപ്തിലും, 800 BC യില്‍ ചൈനയിലും ഇന്ത്യയിലും അങ്ങിനെ ലോകത്തിന്റെ പല സ്ഥലങ്ങളിലും ലഹരി വശ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി archiological തെളിവുകള്‍ ഉണ്ട്. ലഹരി വസ്തുകള്‍ മനുഷ്യന്റെ ഗുണത്തിനുപയോഗിച്ചാല്‍ അത് നല്ലതും അത് ദുരുപയോഗം ചെയ്താല്‍ നാശവും ആണ് ഫലം. വളരെ കാലം ലഹരി വസ്തുക്കളുടെ ഉപയോഗം മാറ്റമില്ലാതെ തുടര്‌നു.

പ്രധാന ലഹരി വസ്തുക്കള്‍

  • കറുപ്പും കരുപ്പുല്പന്നങ്ങളും,
  • കേന്ദ്ര നാദീവ്യുഹ ദിപ്രസ്സന്റുകള്‍ (CNS),
  • കൊക്കൈന്‍,അമ്ഭിറ്റമിന്‍ തുടങ്ങിയഉത്തേജക വസ്തുക്കള്‍,
  • നിക്കോട്ടിന്‍പുകയിലതുടങ്ങിയവ,
  • കഞ്ചാവുംകന്ചാവുല്പന്നങ്ങളും,
  • അരയില്‍ സൈക്ലോ ഹെക്‌സൈല്‍അമീനുകള്‍(arylcyclohexileamines),
  • ഹലുസിനോജനുകള്‍,
  • നൈട്രസ്ഓക്‌സൈഡ്, മീതൈല്‍ഈതര്‍തുടങ്ങിയവ
  • മദ്യം (alcohol )
  • drugs ഉം sPychoactive drugsഉം

മരുന്നിനുപയോഗിക്കുന്നതോ രോഗങ്ങള്‌കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കളെ drugs എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം (abuse ) എന്ന് പറയുന്നു. കറുപ്പും അതിന്റെ ഉല്പന്ങ്ങളുംഇന്നും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ള CNS , കൊക്കൈന്‍,അമ്ഭിറ്റമിന്‍ തുടങ്ങിയഉത്തേജക വസ്തുക്കള്‍, അരയില്‍ സൈക്ലോ ഹെക്‌സൈല്‍അമീനുകള്‍ (arylcyclohexileamines), ഹലുസിനോജനുകള്‍, നൈട്രസ്ഓക്‌സൈഡ്, മീതൈല്‍ഈതര്‍ , കഞ്ചാവുംകന്ചാവുല്പന്നങ്ങളും, തുടങ്ങിയ പലതുംdrugs ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നെങ്കിലും അവക്കൊക്കെ നിയമത്തിന്റെ അതിര്‍ത്തികള്‍ ഉണ്ട്. അത് മറികടന്നു ലഹരിക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം ആകുന്നു. ഇതിന്റെ ലഭ്യത കുറവായതിനാലും നിയമതിനെതിരയതിനാലും ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നത് രഹസ്യതിലാനെന്നു മാത്രം.

പൊതുവേ sPychoactive Drug ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നു.പുകയില,നിക്കോട്ടിന്‍, മദ്യം ഇവയാണ് ലഹരിക്കുവേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവയ്ക് നിയമത്തിന്റെ ഊരാകുടുക്കില്ലതാതാണ് ഇതിനു കാരണം. ഇതിലും മദ്യം (alcohol ) ആണ് കൂടുതല്‍ ജനകീയം. അതുകൊണ്ട് മദ്യത്തെ കുറിച്ച് അല്പം കാര്യങ്ങള്‍ ചിന്തിക്കാം.

മദ്യം (alcohol )

പല തരം ലഹരി വസ്തുക്കള്‍ ഉണ്ടെങ്കിലും ഇന്ന് ലോകത്തില്‍ ഏകദേശം 45 % ജനങ്ങള്‍ ഉപയോഗിക്കുന്നത് മദ്യം (alcohol ) എന്ന ലഹരിവസ്തുക്കള്‍ആണ്.

ആദിമ കാലം മുതലേ ഈ ദുശീലം മനുഷ്യരില്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്.അനുകൂലമായ സാമൂഹ്യ സാഹചര്യങ്ങള്‍ മദ്യം ഉപയോഗിക്കാന്‍ ഒരുവനെ സഹായിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ ലഭ്യത, സമൂഹത്തില്‍ അന്തസ്സിന്റെയോ ആഭിജാത്യതിന്റെയോഭാഗമായും ഇവ നില നില്കുന്നു. പൊതുവേ ചില ഡോക്ടര്മാര് പോലും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. ആ ഡോക്ടറും ഈ ശീലക്കാരനകം. എന്തൊക്കെയാണെങ്കിലും ദൂഷ്യഫലങ്ങളില്‍ശീലം,ആസക്തി, സഹനശേഷി,അടിമത്തംഇവ മറ്റുലഹരികളെപോലെതന്നെമദ്യത്തിനുംഉണ്ട്.

മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പറയുന്നത് അവരുടെ ജീവിതത്തിലെ കഥന കഥകള്‍ അല്ലെങ്കില്‍ ദുഖ സാഹചര്യങ്ങളെ കുറിച്ചായിരിക്കും. അവയ്‌കൊരു തല്‍കാല ശമാനതിനെങ്കിലും ആയിരിക്കും ആദ്യമൊക്കെ അവ ഉപയോഗിച്ച് തുടങ്ങുക. അല്ലെങ്കില്‍ ഒരു രസതിണോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ ആവാം.

ഈ ദുഖസാഹചര്യങ്ങളെ തലച്ചോര്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നും അവ നോര്‍മല്‍ ആകുന്നതെങ്ങിനെയെന്നും നോക്കാം. സാധാരണ ഗതിയില്‍സങ്കര്‍ഷ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സങ്കര്‍ഷം ഉണ്ടാകുകയും ആ സാഹചര്യം വിടുമ്പോള്‍ നോര്‍മല്‍ ആകുകയും ചെയ്യുന്നു എന്നാണല്ലോ നാം ചിന്തിക്കുന്നത്. എന്നാല്‍ സത്യത്തില്‍ അല്പം ശാസ്ത്രീയമായി പറഞ്ഞാല്‍ ന്യുരോനുകളാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്‌ട്രെസ് സാഹചര്യം ഉണ്ടാകുമ്പോള്‍ അതൊരു സ്‌ട്രെസ് സൈക്കിള്‍ ആണെന്ന് പറയാം. എന്താണീ സ്‌ട്രെസ് സൈക്കിള്‍?

സ്‌ട്രെസ്സൈക്കിള്‍

സ്‌ട്രെസ് സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ തലചോറിലെ ലിംബിക് സിസ്റ്റം പ്രവര്തനനിരതമാകുന്നു.സെറിബ്രല്‍ കോര്‌റെക്‌സില്‍ നിന്നും സ്‌ട്രെസ് നേരിടാനുള്ള സന്ദേശംഹൈപോതലമാസിലെക്കെതിക്കുന്നു. ഇവയെ അവിടെ എത്തിക്കുന്നത് ടോപമിന്‍ എന്ന nuertoransmiter ആണ്. അപ്പോള്‍ അവിടെ നിന്നുംCRF (Cortictoropin Relasing Factor )എന്ന രാസവസ്തു ഉണ്ടാകുന്നു. ഇത് രക്തവുമായി കലര്‍ന് തലചോറിലെ pituatory ഗ്രന്ധിയില്‍ എത്തുന്നു. ഇവ pituatory ഗ്രന്ധിയില്‍ എത്തുമ്പോള്‍ അവിടെ ACTH (Adreno copico േൃീpin hormone ) എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുന്നു. അവിടെ നിന്നും സിസ്‌റെതിന്റെ നിര്‍ദേശാനുസരണം CRF , ACTH ഇവ രക്തത്തില്‍ ലയിച്ചു വീണ്ടും കിട്‌നിയുടെ മുകളിലുള്ള adrenal ഗ്രന്ധിയില്‍ എത്തുകയും,അവിടെ adrenaline , adrenocortico steriod മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഇവിടെ നാല് തരം ഹോര്‍മ്‌നോനുകള്‍ ഉണ്ടായിരിക്കുന്നു. ഇവ രക്തത്തില്‍ കലരുന്നു. ഇവയുടെയെല്ലാം ഫലമായി സ്‌ട്രെസ്സിനെ നേരിടാന്‍ ശരീരത്തിന് ശക്തി കിട്ടുന്നു. വീണ്ടും കോര്‌റെക്‌സില്‍ നിന്നും പിരി മുറുക്കം നേരിടാനുള്ള സന്ദേശം നില്‍കുമ്പോള്‍. ഹൈപോതലമാസ്സിന്റെയും pituatory യുടെയും പ്രവര്‍ത്തനം നില്കുന്നു.തന്മൂലം CRF , ACTH ഉത്പാദനം നില്കുന്നു. മനസ് നോര്‍മല്‍ ആകുന്നു.

ഇതാണ് സ്‌ട്രെസ് സൈക്കിള്‍.

എന്നാല്‍ സ്‌ട്രെസ്സാഹചര്യം ആവര്തിച്ചുണ്ടാകുമ്പോള്‍ ന്യുരോനുകള്‍കു (ഞരമ്പുകള്‍) ശക്തികുറയുന്നു. ശരീരവും മനസും ഷീനിക്കുന്നു. ഈ സാഹചര്യത്തില്‍ ലഹരികളെ ആശ്രയിച്ചാല്‍ അവനു കൂടുതല്‍ സുഖം തോന്നും. CRF , ACTH ഇവയുടെ ഉത്പാദനം കുറയുന്നത്കൊണ്ടാനത്. ലിംബിക് സിസ്‌റെതില്‍ ലഹരി പ്രവര്തികുമ്പോള്‍ CRF , ACTH ഇവയുടെ ഉത്പാദനം കുറയുന്നു. ടോപമിന്‍ (dopamin) കൂടി ലഹരിയുടെ കൂടെ സിസ്‌റെതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ സുഖം തോന്നുന്നു. ആ സുഖംമനുഷ്യന് രസമായി തോന്നുന്നു. ഇതാണ് ലഹരി വസ്തുക്കളോട് നമ്മുടെ തലച്ചോറിനുള്ള പ്രവര്‍ത്തനം.

ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍

ലഹരിക്ക് ആദ്യം പറഞ്ഞത് പോലെ ശീലം,ആസക്തി, സഹനശേഷി(tolerance),അടിമത്തം(dependance or addiction ) ഇങ്ങിനെ പല ഖട്ടങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമതതിലേക്കും നീങ്ങുന്നു. ഉദാ: എന്നുംഒരു പെഗ്എടുക്കുന്നഒരാള്‍ഒന്നോ രണ്ടോമാസംകഴിയുമ്പോള്‍ഒന്നരഅല്ലെങ്കില്‍രണ്ടുപെഗ് ആക്കുന്നു. അങ്ങിനെസ്ഥിരംകഴിക്കുന്നവന്‍അളവ്കൂട്ടികൊണ്ട്വരും.നാടന്‍ഭാഷയില്‍പറഞ്ഞാല്‍അവനുവലിയ’കപാസിടി’ ആകുന്നുഎന്ന് പറയും.സത്യത്തില്‍അവനോകൂടു കരോഅറിയുന്നില്ല അവന്‍സഹനശേഷി എന്നലെവേലിലേക്ക് ആണ് പോകുന്നത്എന്ന്. അടുത്തലെവല്‍അടിമത്തം ആണ്. ടോലെരെന്‌സിനു രണ്ടു തലങ്ങള്‍ ഉണ്ട് കരളിന്റെ ഉപപ്ചയം കൂടുന്നത് കൊണ്ട് ലഹരി കൂട്ടാനുള്ള പ്രേരണ തലച്ചോറില്‍ നിന്നുണ്ടാകുന്നു. എത്ര കഴിച്ചാലും പ്രശ്‌നമില്ല എന്ന് തോന്നും. ഇതിനെ pharmaco kainatic tolerance എന്ന് പറയുന്നു. ഇത് പോലെ തന്നെ തലച്ചോറും ഒരു ടോലെരന്‍സ് തരുന്നത് pharmaco dynamic tolerance എന്ന് പറയും. ചിലര്‍ ഒരു കുപ്പിയൊക്കെ ഒറ്റയടിക്ക് തീര്കുന്നത് കാണാം. ഇത്തരക്കാര്‍ ഈ രണ്ടാമത് പറഞ്ഞ tolerance ഉള്ളവരാണ്. പക്ഷെ ശരീരത്തിന്റെ പോലെ തലച്ചോറിനു ഇത്ര മാത്രം ലഹരി പിടിച്ചു നിര്‍ത്താനുള്ള കഴിവില്ല. ഒരു പരിധിക്കു അപ്പുരമെത്തിയാല്‍ മരണം നിശ്ചയമാണ്. ആ ലെവേലിനെ മരകമാത്ര (lethal level ) എന്ന് പറയും. ഇങ്ങിനെ അകാല മൃത്യു അടയുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍കുസ്ഥലകാല ബോധങ്ങള്‍ ഇല്ലാതാകുന്നു. വെപ്രാളം, വിശപ്പ്, വിയര്‍പ്, വ്യാകുലത, തലവേദന, തലയ്ക്കു മന്ദത, ശര്ദി, ശരീരം കൊച്ചിവളിക്കള്‍, അമിത രക്ത സമ്മര്‍ദംഅങ്ങിനെ പല ശാരീരികവിഷമതകള്‍ഉണ്ടാകുന്നതിനുപുറമേ, മദ്യപന് ആഹാരംവേണ്ടുവോളംഎടുത്തില്ലെങ്കില്‍അവന്‍ ശരിക്കുംഅനാരോഗ്യവനാകുന്നു. രോഗ പ്രതിരോധശക്തികുറയുന്നതുകൊണ്ട്പല പല രോഗങ്ങള്‍ പ്രത്യേകിച്ച് ലൈംഗികരോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെഅപേക്ഷിച്ച്വളരെ കൂടുതലാണ്. 24 മണിക്കൂറിനുള്ളില്‍ withdrawal !ലക്ഷണങ്ങള്‍ കാണിക്കും. പെട്ടെന്ന് നിര്‍ത്തിയാല്‍ ഉണ്ടാകുന്ന withdrawal ലക്ഷണങ്ങളില്‍ നിന്ന് രക്ഷ പെടാന്‍ കുറേശെ നിര്‍ത്തുക.

മുകളില്‍ പറഞ്ഞതില്‍ ചിലവയും മൂഡ് ദിസോര്‌ടെര്‍, വിറയല്‍ പോലുള്ള രോഗങ്ങളും withdrawal ്യൊptoms ആയി പ്രത്യക്ഷപെടാം. ഒരാഴ്ച ക്ഷമിചിരുന്നാല്‍ ഇവയോകെ അപ്രത്യക്ഷമാകും. ചിലര്‍ക് വളരെ കാലത്തെ ഉപയോഗത്താല്‍ വിറയല്‍ മരാരോഗമായി മാറുന്നു.

ലഹരിവസ്തുക്കളുംഗര്‍ഭസ്ഥശിശുവും

ലഹരി ഉപയോഗിക്കുന്ന ഗര്‍ഭിണികളുടെ ശിശുക്കല്കും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ധാരാളം സ്വീകരിണികള്‍ (receptors നാടികല്കിടയിലെ രാസപധാര്ധങ്ങള്‍ വഴി സന്ദേശം കൈമാറുന്ന joint) വളരെ കൂടുതലാണ്. അതിനാല്‍ ലഹരിയുടെ പ്രത്യാഖാതങ്ങള്‍ വളരെ കൂടുതല്‍ ആണ്. ജനിച്ചയുടന്‍ ചില കുട്ടികള്‍ വളരെ വെപ്രാളവും പരവേശവും മറ്റും കാട്ടാറുണ്ട്. അങ്ങിനെ ഡോക്ടരമാരടക്കം പലരെയും ഭയപ്പെടുത്തുന്നു. നമ്മുടെ നാട്ടില്‍ ചില മനുഷ്യര്‍ക് ഒരു ധാരണയുണ്ട് അല്പം മദ്യം ഗര്ഭിനികല്ക് നല്ലതാണെന്ന്. അതുകൊണ്ട് തന്നെ അല്പം ബ്രാണ്ടി ചിലര്‍ കൊടുക്കുന്നു. ഇത് മൂലം മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ സ്രിഷ്ടിക്കുന്നതല്ലാതെ പ്രത്യേകിച്ചു ഗുണമൊന്നും കിട്ടില്ല. ഇത്തരം കുഞ്ഞുങ്ങള്‍ക് ജനിതക, മസ്തിഷ്‌ക, ലൈംഗിക തകരാറുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

ലഹരിവസ്തുകളും മനുഷ്യമസ്തിഷ്‌കവും സുഖാനുഭൂതിയും

സഹസ്രാബ്ദങ്ങളുടെ പരിണാമത്തിലൂടെതലച്ചോറിന്റെ ceribral cortex എന്ന ഭാഗത്തുണ്ടായ വികാസം സസ്തനങ്ങളില്‍ മാത്രം ഉള്ള ഒരു പ്രത്യേകതയാണ്. മനുഷ്യരില്‍ വരുമ്പോള്‍ ഈ ഭാഗം കുറെ കൂടി വികസിച്ചിരിക്കുന്നു. അതിനു കാരണം അവന്റെ സാമൂഹ്യ ജീവിതം തന്നെ. ഇത് മനുഷ്യനെമൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കി. അവനു കൂടുതല്‍ ന്യുരോനുകള്‍ഉണ്ടായി. മനുഷ്യന്റെതലചോറിലെ കേന്ദ്ര നാടീവ്യൂഹതിലെ ന്യുരോനുകല്ക്കൂടുതല്‍ സംപ്രേഷണം(neurtoransmission) ഉണ്ടായി. അവന്റെബുദ്ധിവികസിക്കാന്‍തുടങ്ങി.അവന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ അനുഭൂതികള്‍ തേടി അലഞ്ഞു. അങ്ങിനെ ഒരിക്കല്‍അവന്‍ ലഹരിയുടെസുഖംഅറിഞ്ഞു. അന്ന്മുതല്‍ഇന്നുവരെഈ ശീലംമനുഷ്യനില്‍ തുടര്‍ന്കൊണ്ടേയിരിക്കുന്നു.ഇന്ന് കേരളത്തിലെ മദ്യത്തിന്റെ ഉപയോഗം ഇന്ത്യയിലെ ഒന്നാം സ്ഥാനത്തിലേക്ക് മാറുന്നു. അതും തൃശൂര്‍ ജില്ല ഒന്നാം സ്ഥാനതാണെന്ന് പറയാം. ആദ്യമൊക്കെ വെറുംഅനുഭൂതിക്ക്വേണ്ടിതുടങ്ങുന്നഈ ശീലം അടിമതതിലേക്ക് (dependance)നീങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു. ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന സ്ഥിരം മദ്യപാനികളായ എത്രയോ ഭര്‍ത്താക്കന്മാര്‍ ഇന്ന് നമ്മുടെ കേരളത്തിലുണ്ട്. വരുമാനം ഒന്നും ഇല്ലെങ്കിലും വീട് സാധനങ്ങള്‍ വിറ്റു അതില്‍ നിന്ന് മദ്യം വാങ്ങി കഴിക്കുന്നവര്‍. ലഹരിക്ക് വേണ്ടി ഇങ്ങനെ എന്തും ചെയ്യുന്നവര്‍. ഇങ്ങിനെ എത്രയൊക്കെ സംഭവങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണിങ്ങനെ മനുഷ്യന്‍ അധപധിക്കുന്നത്. പ്രധാനമായും അടിമത്തം അല്ലെങ്കില്‍ dependance എന്ന ഒരു ലെവല്‍ എത്തുമ്പോഴാണിത്തുടങ്ങുന്നത്. ഇതിനെ പറ്റി അല്പം ചിന്തിച്ചാല്‍ നമ്മുടെ തലച്ചോറിനെയും ഇതുമായി ബന്ധപെട്ട അതിന്റെ പ്രവര്‍ത്തനത്തെയും കൂടി അല്പം അറിഞ്ഞിരിക്കുന്നത്. നന്നായിരിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ ഒരു വലിയ സൂപ്പര്‍ കമ്പ്യുടരിനോട് ഉപമിക്കാം. തലച്ചോറിനു ധാരാളം ഭാഗങ്ങളും കോടിക്കണക്കിനു ന്യുരോനുകളും ഉണ്ട്. തലച്ചോറിനു ധാരാളം ഭാഗങ്ങള്‍ ഉണ്ടെങ്കിലും, മനസ്സിന്റെ പ്രവര്‍ത്തനവുമായി ബന്ധപെടുതിയുള്ള ഭാഗം നോക്കുമ്പോള്‍ തലച്ചോറില്‍ പ്രധാനമായും നാല് നാഡീ കേന്ദ്രങ്ങള്‍ആണുള്ളത്. കോര്‌റെക്‌സ്, ഹൈപോതലാമസ്, ലിംബിക്സിസ്റ്റം, ബ്രെയിന്‍ സ്‌ടേം. ഏറ്റവുംമുകളില്‍ ഉള്ളത് കോര്‌റെക്‌സ്, ലിംബിക് സിസ്‌റെത്തിന് താഴെയാണ് ബ്രെയിന്‍ സ്‌ടേം,ബ്രെയിന്‍ സ്‌റെമിനെയും കോര്‌റെക്‌സിനെയും ബന്ധിപ്പിക്കുന്നത് ലിംബിക് സിസ്‌റെമാണ് രണ്ടിന്റെയും നടുക്ക് കാണുന്ന ചെറിയ ഭാഗമാണ് ഹൈപോതലാമസ്. ശ്വസോച്ചാസം, ഹൃദയമിടിപ്പ്, ആഹാരം, ഉറക്കം,ഇവ നിയന്ത്രിക്കുന്നത് കോര്‌റെക്‌സ് ആണ്. ഈ ഭാഗമാണ് തലച്ചോറിന്റെ ഭൂരിഭാഗവും, ഇവിടെ sensory കോര്‌റെക്‌സ്, motor active കോര്‌റെക്‌സ്, auditory കോര്‌റെക്‌സ് അങ്ങിനെ പല ഭാഗങ്ങളും ഉണ്ട്. ചലനം, കാഴ്ച, കേള്‍വി ഇവയൊക്കെ ഇവിടെ നിയന്ത്രിക്കപ്ടുന്നു. ഇതിനു താഴെ ലിംബിക് സിസ്‌റെമാണ് അമിഗ്ടല, ഹിപോകംബാസ് എനീ ഭാഗങ്ങള്‍ ഉണ്ടിവിടെ. വികാരങ്ങള്‍ ! ഓര്മ എന്നിവ ഇവിടെ നിയന്ത്രിക്കപെടുന്നു. ഇതിനു താഴെ ബ്രെയിന്‍ സ്‌ടെം. ഇതിനു midbrain , pons, medulla എനീ ഉപവിഭാഗം ഉണ്ട്. ഇവിടെ ശ്രദ്ധ ബോധം തലച്ചോറിലേക്ക് വിവരങ്ങള്‍ എത്തിക്കുക ഇവയൊക്കെ ഇവിടെ നിര്‍വഹിക്കപെടുന്നു. ഹൈപോതലാമസ് എന്ന ഭാഗം ഉറക്കം, ദാഹം ഇങ്ങിനെയുല്ലവയെപ്രധാനമായും നിയന്ത്രിക്കുന്നു.

സുഖാനുഭൂതി

സുഖം എന്ന അനുഭൂതി ആണ് ഏതു മനുഷ്യന്റെയും നിലനില്പിന് തന്നെ കാരണം. ശാരീരികവും മാനസികവുമായ സാസ്ത്യമാണ് സുഖം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്.തലച്ചോറിലെ ലിംബിക്സിസ്‌റെവും ടോപമിന്‍ എന്ന രാസവസ്തുവിനെറെയും പ്രവര്‍ത്തനഫലമാണ്സുഖാനുഭൂതിയുടെ അടിസ്ഥാനം. മുകളില്‍ വിവരിച്ചസ്‌ട്രെസ്സൈക്കിള്‍എന്ന അവസ്ഥയില്‍ നിന്ന്രക്ഷപെടാന്‍മനുഷ്യന്‍ ലഹരി ഉപയോഗിക്കുകയും.ലഹരി ഉള്ളില്‍ചെന്നാല്‍ടോപമിന്‍ എന്ന രാസവസ്തുലിംബിക് സിസ്‌റെതില്‍ ഉണ്ടാകുകയും ചെയ്യുന്നു. അത് കോര്‌റെക്‌സില്‍ എത്തുമ്പോള്‍ സുഖമായി എന്ന വികാരം ഉണ്ടാകുകയുംഅത് അനുഭവപ്പെടുകയും ചെയ്യുന്നു. പുറമേ എത്ര വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നു എങ്കിലും കൊര്‌റെക്‌സില്‍ലഹരിയുടെ സന്ദേശം എത്തിയാല്‍ സുഖം, പരമാനന്ദം എന്ന അനുഭവം തന്നെ ഫലം. ഈ അനുഭവം ആവര്‍ത്തിക്കാന്‍ തലച്ചോര്‍ ആവശ്യപെടുന്നു.

വിമോചന മാര്‍ഗങ്ങള്‍

ഈ ഒരു ഊരാക്കുടുക്കില്‍ നിന്നും രക്ഷ പെടണമെന്ന് വളരെ പേര്‍ ആഗ്രഹിക്കുന്നുണ്ടാകും. ചിലരക് സാധിക്കുന്നു. ചിലര്‍ ആത്മാര്ധമായി ആഗ്രഹിക്കതവരാകുമ്പോള്‍ തുടരുന്നു. സമൂഹവും വ്യക്തിയും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ആര്‍കും രക്ഷപെടാന്‍ പറ്റും. alcoholic anonymous , narcotic anonimous മുതലായ സന്നദ്ധ സങ്കടനകള്‍ വഴിയും ആര്‍കും രക്ഷ പെടാന്‍ പറ്റും. ചുരുക്കത്തില്‍ ലഹരികളില്‍ നിന്നും മോചനം വേണമെന്നുള്ള മനസ്സിന്റെ ആത്മാര്‍ദ്ധമായ ആഗ്രഹമാണ് ആദ്യം വേണ്ടത്. അതില്ലാത് പ്രാര്‍ഥനയോ ധ്യാനവോ ഒന്നും ഭലിക്കില്ല. ചിലര്‍ മറ്റുള്ളവര്‍ക് മുന്നില്‍ കൂടുതല്‍ വിധേയത്തം പുലര്‍ത്തുന്നു. ഒരു പെഗ്ഗ് ഓഫര്‍ ചെയ്താല്‍ ‘നോ’ എന്ന് പറയാനുള്ള ഗട്‌സ് ഉണ്ടാകണം. അടിമയായ ഒരുവന്‍ ചികിത്സക്ക് പോയാല്‍ ആ ചികിത്സയുംBP , പ്രമേഹ ചികിത്സ പോലെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്കും.

നിയമത്തിന്റെവഴി

പല രാജ്യങ്ങല്കും ലഹരിയുടെ നിയമാവലി വ്യതസ്തമാനെകിലും ലോകതാദ്യമുണ്ടായതും ലോകാരോഗ്യ സങ്കടന കൈകാര്യം ചെയ്യുന്നതിനും പ്രാധാന്യമേരുന്നു.

എന്നാല്‍ AD1800ഓടു കൂടി അമേരിക്കയില്‍ ഉണ്ടായ സാമൂഹ്യദുരന്തത്തോടെ അമേരിക്കന്‍ ജനതയാണ് ഇതിന്റെ ദുരവസ്ഥ ആദ്യമായി മനസിലാക്കിയത്.1906 ഓടുകൂടി ഒരു Drug Act (Pure Drug Act 1906)ലോകാരോഗ്യസങ്കടനഇറക്കിയതോടെപലരാജ്യങ്ങളിലുംനിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.പക്ഷെ പ്രതീക്ഷിച്ച അത്ര വിജയകരം ആയില്ല. പിന്നെ1988വര്‍ഷത്തില്‍ 106അങ്ങരാജ്യങ്ങള്‍ അംഗീകരിച്ച NDPS Act(Narcotic Drugs and sPychtoropicSubstancesAct, 1988) WHO ഇറക്കിയതോട് കൂടി ഇത് കുറച്ചുകൂടി ശക്തി പ്രാപിച്ചു. നമ്മുടെ രാജ്യത്തും ഇത് നടപ്പിലുണ്ട്.

നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെ പരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനുമുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും. ഒരു മദ്യ വിമുക്ത ലഹരി വിമുക്ത നാടിനു വേണ്ടി , ജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധം പരിശ്രമിക്കാം.