ലഹരി തകര്‍ക്കുന്ന ജീവിതം – ഹാഷി മുഹമ്മദ്

348

eee

പള്ളിയില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങാന്‍ നേരത്ത് തന്റെ മുന്നിലേക്ക് വന്ന ആളെ കണ്ട അച്ഛന്‍ ഒന്ന് ഞെട്ടി .ഇടവകയിലെ കൂട്ടം തെറ്റിയ കുഞ്ഞാടുകളില്‍ ഒരുവന്‍ .. വെട്ടുകണ്ടന്‍ ചാണ്ടി ,, വലിയ പണക്കാരന്‍ അനേകം ഗുണ്ടകളെ തീററി പോറ്റുന്നവന്‍ .

‘പതുക്കെ നടന്നു വന്ന കുഞ്ഞാട് ചുറ്റുപാടും നിരീക്ഷിച്ചു അച്ഛനോട് പറഞ്ഞു . ഈശോ മിശിഹായ്ക്ക് സ്തുതി ആയിരികട്ടെ , അച്ചോ എനിക്കൊന്നു കുമ്പസാരിക്കണം”അതിനെന്താ മകനെ , ഇപ്പോള്‍ തന്നെ ആകാമല്ലോ’ , മാനസാന്തരം വരാന്‍ പോകുന്ന ആ കുഞ്ഞാടിനെയും കൂടി നേരെ കുമ്പസാരകൂടിന് അടുത്തു പോയി ഇരികുന്നതിനു മുന്‍പ് അച്ചന്‍ കുഞ്ഞാടിനോടു പറഞ്ഞു ,’മകനെ നിന്റെ പാപങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു നിന്റെ തെറ്റുകള്‍ നീ ഏറ്റു പറഞ്ഞാല്‍ കര്‍ത്താവു നിനക്ക് പാപമോചനം നല്കും..’ ഫാദര്‍ ഞാന്‍ ഇവിടെ വന്നത് എന്റെ ഓരോ പാപത്തെ കുറിച്ചും ഏറ്റ് പറഞ്ഞു കുമ്പസാരം നടത്താനല്ല അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ അച്ഛന്‍ മാത്രമല്ല ഇവിടെ ഇരിക്കുന്ന കര്‍ത്താവ് വരെ ഈ പള്ളിയില്‍ നിന്ന് ഇറങ്ങി ഓടും’

‘പിന്നെ എന്താണ് മകനെ നിന്റെ വരവിന്റെ ഉദ്ദേശം ?’ അച്ഛന് അല്പം ഭയം തോന്നി , നാടിനെ വിറപ്പികുന്നവനാണെങ്കിലും കളവു പിടിച്ചു പറി ,കൊലപാതകം ,പീഡനം എന്നിവയില്‍ പോലീസ് കേസൊന്നും ഇല്ലാത്തവനാണ് .

‘അച്ഛന്‍ ഒരു മാതിരി മറ്റേ പണിയാ കാണിച്ചത് , എന്റെ കള്ളു ഷാപ്പ് പൂട്ടിക്കാന്‍ അച്ഛന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ പോകുന്നു എന്ന് കേട്ടു അത് നേരില്‍ കണ്ടു ചോദിക്കാന്‍ വന്നതാ . അച്ഛനു ഇവിടെ കുര്‍ബാനയും ചൊല്ലി പള്ളിയില്‍ കഴിഞ്ഞാ പോരെ എന്തിനാ മറ്റുള്ളവരുടെ കഞ്ഞിയില്‍ പൂഴി വാരി ഇടുന്നത്’

അച്ഛന്‍ അയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു ‘ മദ്യം വിഷമാണ് കുഞ്ഞാടെ അത് കുടിക്കുന്നത് പാപമാണ് അത് നമ്മെയും സമൂഹത്തേയും നശിപ്പിക്കും ‘

അച്ഛന്റെ ഉപദേശമൊന്നും കുഞ്ഞാടിന് ഏശിയില്ല . ‘ എനിക്കറിയാം ഇനി എന്തോ ചെയ്യണമെന്നു അച്ഛന്‍ എന്താന്ന് വെച്ചാല്‍ ചെയ്‌തോ അയാള്‍ ദേഷ്യത്തോടെ ഇറങ്ങി പോയി .

കാലം കടന്നു പോയി ഒരു ഞായര്‍ അവധി ദിവസം അന്ന് ആാ ഗ്രാമം കേട്ട് ഉണര്‍ന്നത് ചാണ്ടിയുടെ ഇളയ മകന്റെ മരണ വാര്‍ത്ത കേട്ട് കൊണ്ടായിരുന്നു ‘ അച്ചോ ചാണ്ടിയുടെ മകന്‍ കള്ള് കുടിച്ച് മരിച്ചതാ…….ചാണ്ടി വീട്ടില്‍ സൂക്ഷിച്ച മദ്യ കുപ്പികളില്‍ ഒന്ന് മകന്‍ എടുത്തു കുടിക്കുകയായിരുന്നു വികാരി പൌലോസിന്റെ വാക്ക് കേട്ട് അച്ഛനു അത് വിശ്വസിക്കാനായില്ല . ചാണ്ടിയുടെ കുടുംബത്തെ അച്ഛനു അടുത്ത് അറിയുന്നതാണ് . ഭാര്യയും അകെ ഉള്ള ആറു വയസ്സുകാരന്‍ മോനും , ചാണ്ടിയെ പോലെ അല്ല അവര്‍ തികച്ചും ഈശ്വര വിശ്വാസികളാണ് .

ശവ സംസ്‌കാരം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി അച്ഛന്‍ തന്റെ പള്ളിമേടയിലേക്ക് നടന്നു പോകുമ്പോ ഒരാള്‍ നില്‍കുന്നു മുന്‍പില്‍ അതെ ചാണ്ടി തന്നെ . അയാള്‍ അച്ഛന്റെ അടുത്തേക്ക് നടന്നു വന്നു അച്ചന്റെ കാലിലേക്ക് വീണു .

‘അച്ഛാ എനിക്ക് കുമ്പസാരിക്കണം ചെയ്ത തെറ്റുകള്‍ ഞാന്‍ ഏറ്റു പറയുന്നു എനിക്ക് മാപ്പ് തരണം . അച്ഛന്റെ വാക്കുകള്‍ ഞാന്‍ അന്ന് അനുസരിച്ചിരുന്നെങ്കില്‍ എന്റെ മോനെ എനിക്ക് നഷ്ടമാകില്ലായിരുന്നു ‘

അയാള്‍ ജീവിതത്തില്‍ ആദ്യമായി കുംബസാരിക്കുകയായിരുന്നു അത് … തുറന്നുള്ള കുമ്പസാരം .

Advertisements