ലഹരി മണക്കും കേരളം; കേരളം ഭ്രാന്താലയമായി മാറിയോ ?

274

feat3

കേരം തിങ്ങും കേരളനാട് എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ ഇന്നത്തെ സ്ഥിതി വിശേഷം. എവിടെ നോക്കിയാലും മദ്യമയം.

മുന്‍വര്‍ഷങ്ങളില്‍ കണക്കുകളില്‍ നിന്നും ആത്മഹത്യ, വിവാഹമോചനങ്ങള്‍, റോഡപകടങ്ങള്‍ എന്നിവയുടെ ഗണ്യമായ വര്‍ധനവ് മദ്യദൈവത്തിന്‍റെ കൈയ്യില്‍ സുഭദ്രമാണ്. ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്ന വള്ളത്തോളിന്റെ വരികള്‍ കേരളമെന്നു കേട്ടാല്‍ അഭിമാന്‍പൂരിതമാകണം അന്തരംഗം മദ്യമെന്നു കേട്ടാലോ തിളയ്ക്കണം ചോര,ഞരമ്പുകളില്‍ എന്ന്‍ മാറ്റി പാടേണ്ട അവസ്ഥയാണ്.

മുംബൈ പോലുള്ള വന്‍ നഗരങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രം കണ്ടിരുന്ന വേശ്യാലയ വ്യവസായവും കേരളത്തില്‍ പച്ചപിടിക്കുന്നു എന്നത് തികച്ചും സങ്കോചിപ്പിക്കുന്ന ഒരു കാര്യമാണ്. ചുംബന സമരമാണ് സദാചാരത്തിന്റെ അടിവേര് തകര്‍ക്കുന്നതെന്നും പറഞ്ഞുനടക്കുന്ന സദാചാരവാദികള്‍ ഈ മാംസകച്ചവടക്കാരെ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?. ഒരുനേരത്തെ ഭക്ഷണത്തിനായി ശരീരം വില്‍ക്കുന്നത് തെറ്റല്ല എന്നാണോ ഈ സദാചാരവാദികള്‍ വിശ്വസിക്കുന്നത്?.  അതോ അകമേ ഇവരും ഈ മാംസകച്ചവടത്തിന് അനുകൂലമാണോ?

കേരളത്തിലെ ഉരുക്കുജനതയെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങള്‍ ലഹരിയുടെ ഗുരുകുലങ്ങള്‍ ആകുമ്പോള്‍ കേരളത്തിലെ യുവരക്തവും ലഹരിയാല്‍ മലിനമാകുന്നു. കേരളത്തിലെ രാഷ്ട്രീയ ശിഖണ്ടികള്‍ ഇതൊന്നും കാണുന്നില്ലേ?. അതോ കണ്ടിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണോ?.

എന്തായാലും ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളം സ്വാമി വിവേകാനന്തന്‍ പറഞ്ഞ പോലെ ഒരു ഭ്രാന്താലയമായി മാറും. ലഹരിമരുന്നിനു അടിമയായവരുടെ ഭ്രാന്താലയം. പതിനെട്ടു ദിനരാത്രങ്ങള്‍ കടന്നുപോയ കുരുക്ഷേത്ര രണഭൂമിപോലെ ഈ കേരളത്തില്‍ നിന്നും മാനവികതയുടെ ഒരു പുല്‍നാമ്പ് പോലും മുളയ്ക്കാതെ പ്രതീക്ഷകള്‍ വറ്റിവരണ്ടു ലഹരിയുടെ ആലസ്യത്താല്‍ മുങ്ങി നശിച്ചുപോകും.