ലാലേട്ടനും ജോഷിയും ഒന്നിച്ചു വന്ന ചിത്രങ്ങള്‍; അന്ന് മുതല്‍ ഇന്ന് വരെ

  208

  Mohanlal

  മോഹന്‍ലാലും ജോഷിയും ഒന്നിച്ചപ്പോഴൊക്കെ മലയാളത്തില്‍ ചില മികച്ച ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ചിലത് പൊളിഞ്ഞു പാളീസായിട്ടും ഉണ്ട്…

  1982 ല്‍ ഭൂകമ്പം എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്.  മുതലിങ്ങോട്ട് 12 ചിത്രങ്ങള്‍ അവര്‍ ഓര്‍മിച്ചു ചെയ്തു. ആ ചിത്രങ്ങളിലൂടെ..

  ഭൂകമ്പം

  പ്രിയദര്‍ശന്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ പ്രേം നസീറിനും ശ്രിദിവ്യയ്ക്കുമൊപ്പമാണ് മോഹന്‍ലാലും എത്തിയത്

  ജനുവരി ഒരോര്‍മ്മ

  പിന്നീട് 1987 ലാണ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരു ചിത്രമൊരുക്കുന്നത്. എ ആര്‍ മുകേഷും കലൂര്‍ ഡെന്നീസും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ലാലിനൊപ്പം സുരേഷ് ഗോപി, കാര്‍ത്തിക, ജയഭാരതി തുടങ്ങിയവരും എത്തി.

  നാടുവാഴികള്‍

  1989 ല്‍ ജോഷി മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. എസ് എന്‍ സ്വാമി തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നാടുവാഴികള്‍. മോഹന്‍ലാലിനൊപ്പം മധു, തിലകന്‍, മുരളി, ദേവന്‍, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, വിജയരാഘവന്‍, മണിയന്‍പിള്ള രാജു തുടങ്ങി അന്നത്തെ പ്രമുഖ താരങ്ങളൊക്കെ ഉണ്ടായിരുന്നു

  നമ്പര്‍ 20 മദ്രാസ് മെയില്‍

  1990ലാണ് അത് സംഭവിച്ചത്. മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളെ ഒന്നിപ്പിച്ച് ജോഷി അണിയിച്ചൊരുക്കിയ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം. തിരുവനന്തപുരത്തുനിന്ന് മദ്രാസിലേക്കുള്ള ട്രെയിന്‍ യാത്രയാണ് സിനിമയുടെ പകുതിയും മുക്കാലും. ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്ന ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായി എത്തി.

  പ്രജ

  തുടര്‍ച്ചയായി ലാലിന്റെ തമ്പുരാന്‍ സിനിമകള്‍ വന്നുതുടങ്ങിയപ്പോള്‍ ജോഷിയുമെടുത്തു, ലാലിന് തമ്പുരാന്‍ പരിവേഷം കൊടുത്തൊരു ചിത്രം. അതാണ് പ്രജ. മോഹന്‍ലാല്‍ ഫാന്‍സ് കൊണ്ടാടിയ ചിത്രങ്ങളിലൊന്ന്. 2001 ലാണ് പ്രജ തിയേറ്ററിലെത്തുന്നത്.

  മാമ്പഴക്കാലം

  മലയാളത്തിലെ എക്കാലത്തെയും മികച്ച താരജോഡികളായ മോഹന്‍ലാലിനെയും ശോഭനയെയും താരജോഡികളാക്കി ജോഷി ഒരുക്കിയ സമ്പൂര്‍ണ കുടുംബ ചിത്രമാണ് മാമ്പഴക്കാലം. 2004 ല്‍ പുറത്തിറങ്ങിയ ചിത്രം മനോഹരമായ ഗാനങ്ങള്‍ കൊണ്ട് സമ്പന്നമാണ്.

  നരന്‍

  മാമ്പഴക്കാലത്തിന് ശേഷം ജോഷി സംവിധാനം ചെയ്ത ചിത്രത്തിലും ലാല്‍ തന്നെ നായകന്‍. നിഷ്‌കളങ്കനായ വേലായുധത്തിന്റെ കഥ പറഞ്ഞ നരേന്‍ ലാലിന്റെ മികച്ച അഭിനയം കൊണ്ട് തന്നെ ശ്രദ്ധേയമാണ്. രഞ്ജന്‍ പ്രമോദ് തിരക്കയൊരുക്കിയ ചിത്രത്തില്‍ ഇന്നസെന്റ്, മധു, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ദേവയാനി, ഭാവന തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തി.

  20 ട്വിന്റി

  മലയാള സിനിമയില്‍ വിപ്ലവം കൊണ്ടുവന്ന ആ ചിത്രമൊരുക്കിയതും ജോഷി തന്നെ. താര സംഘടനയായ അമ്മയുടെ പ്രതിസന്ധി അകറ്റാന്‍ മലയാളത്തിലെ എല്ലാ താരങ്ങളെയും അണി നിരത്തില ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും, സുരേഷ് ഗോപിയും ദിലീപും ജയറാമും ഒക്കെ ഉണ്ടായിരുന്നു.

  ക്രിസ്റ്റന്‍ ബ്രദേഴ്‌സ്

  ട്വിന്റി 20 മികച്ച വിജയം നേടിയപ്പോള്‍ ജോഷി വീണ്ടും മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുടെ സാധ്യത തേടിപ്പോയി. അങ്ങനെയാണ് 2011 ല്‍ ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് എന്ന ചിത്രമുണ്ടായത്. മോഹന്‍ലാലിനൊപ്പം ജയറാം, സുരേഷ് ഗോപി, ദിലീപ്, ശരത്ത് കുമാര്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തി

  റണ്‍ ബേബി റണ്‍

  മുന്‍വിധികളെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് 2012 ല്‍ ലാലിന്റെയും ജോഷിയുടെയും റണ്‍ ബേബി റണ്‍ എത്തിയത്. മിലന്‍ ജലീലിന്റെ തിരക്കഥയിലൊരുങ്ങിയ മികച്ച കോമഡി ത്രില്ലര്‍ ചിത്രമാണ് റണ്‍ ബേബി റണ്‍. അമല പോളാണ് ചിത്രത്തില്‍ ലാലിന്റെ നായികയായെത്തിയത്.

  ലോക്പാല്‍

  ഈ കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ലോക്പാല്‍. നാട് വാഴികള്‍ക്ക് ശേഷം എസ് എന്‍ സ്വാമിയും ജോഷയും മോഹന്‍ലാലും ഒന്നിച്ച ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയത്തിലെത്തിയില്ല. മോഹന്‍ലാലിനൊപ്പം കാവ്യ മാധവന്‍, മീര നന്ദന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തി

  ലൈല ഓ ലൈല

  ഒടുവിലിതാ ലൈല ഓ ലൈലയില്‍ എത്തി നില്‍ക്കുന്നു ഈ കൂട്ടുകെട്ട്.