ലാലേട്ടനും മമ്മൂക്കയും നേര്‍ക്ക്‌നേര്‍, കൂടെ കുട്ടി താരങ്ങളും !

  126

  lalmom_04313_m

  വീണ്ടും മലയാളത്തിലെ സിനിമ ലോകം സജീവമാകാന്‍ ഒരുങ്ങുന്നു. തീയറ്ററുകളില്‍ എത്താന്‍ പോകുന്ന എല്ലാ സിനിമകളെയും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സമയമാണ് ഇനി വരാന്‍ പോകുന്നത്.

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂക്കയും ലാലേട്ടനും വീണ്ടും നേര്‍ക്കുനേര്‍ വരികയാണ്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ഛാ ദിന്‍ ആണ് മമ്മൂട്ടിയുടെ ചിത്രം. . രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹമാണു മോഹന്‍ലാല്‍ ചിത്രം. രണ്ടും ഒരേ ദിവസം തന്നെ തീയറ്ററുകളില്‍ എത്തും എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

  അച്ഛാ ദിന്‍ എന്നാ ചിത്രത്തില്‍ മമ്മൂക്കയ്ക്ക് ഒപ്പം മണിയന്‍പിള്ള രാജു, കുഞ്ചന്‍, ബാലചന്ദ്രന്‍, രഞ്ജി പണിക്കര്‍, സുധീര്‍ കരമന എന്നിവരാണു മറ്റു താരങ്ങള്‍. ഉത്തരേന്ത്യന്‍ നടി മാനസി ശര്‍മയാണു നായിക. ദുര്‍ഗാ പ്രസാദ് എന്നാണു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. വിജീഷ് ആണ് കഥയും തിരക്കഥയും.

  ആന്‍ഡ്രിയ നായികയാകുന്ന ലോഹത്തില്‍ രഞ്ജിത്ത് തന്റെ പഴയ ആക്ഷന്‍ ത്രില്ലര്‍ ശൈലിയിലേക്കു തിരിച്ചുപോവുകയാണ്.

  ഈ ചിത്രങ്ങള്‍ക്ക് ഒപ്പം ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്യുന്ന ദിലീപിന്റെ ലൗ 24*7, . ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ഈ കോമഡി ആക്ഷന്‍ ത്രില്ലറായ ഡബിള്‍ ബാരല്‍, സുരേഷ് ഗോപിയുടെ  രുദ്രസിംഹാസനം എന്നിവയും തീയറ്ററുകളില്‍ എത്തുന്നു.